ETV Bharat / opinion

Research Report About MASLD ജനന സമയത്തെ ഭാരക്കുറവും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും തമ്മിൽ ബന്ധമുണ്ടെന്ന്‌ ഗവേഷകര്‍

author img

By ETV Bharat Kerala Team

Published : Oct 16, 2023, 11:08 PM IST

ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായി കണ്ടു വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമായ MASLD യും ജനന സമയത്തെ ഭാരവുമായി കാര്യമായ ബന്ധമുണ്ടെന്ന്‌ കണ്ടെത്തല്‍. ഡെന്‍മാര്‍ക്കില്‍ നടക്കുന്ന യുനൈറ്റഡ് യൂറോപ്യന്‍ ഗ്യാസ്ട്രോഎന്‍ററോളജി സമ്മേളനത്തിലാണ് ഈ ഗവേഷണ പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.

Researchers discovered connection between Low birth weight and fatty liver  Reasearch Report About Low Birth WeightBabies  non alcoholic fatty liver disease  masld in childhood  liver disease  നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍  നോൺ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം  യുനൈറ്റഡ് യൂറോപ്യന്‍ ഗ്യാസ്ട്രോഎന്‍ററോളജി സമ്മേളനം  നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍യുവജനങ്ങൾക്കിടയിൽ  കുട്ടികള്‍ക്ക് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍  Research Report About MASLD
Research Report About MASLD

ലണ്ടന്‍ : കുഞ്ഞ് പിറക്കുമ്പോഴുള്ള ഭാരവും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവുമായി ബന്ധമുണ്ടോ ? ഉണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായി കണ്ടു വരുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമായ MASLD യും ജനന സമയത്തെ ഭാരവുമായി കാര്യമായ ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍ (Research Report About MASLD). ജനന സമയത്ത് ഭാരക്കുറവുണ്ടായിരുന്ന കുട്ടികള്‍ക്ക് ചെറുപ്പ കാലത്ത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമായ MASLD വരാനുള്ള സാധ്യത 4 ഇരട്ടിയാണത്രേ.

ഡെന്‍മാര്‍ക്കില്‍ നടക്കുന്ന യുനൈറ്റഡ് യൂറോപ്യന്‍ ഗ്യാസ്ട്രോഎന്‍ററോളജി സമ്മേളനത്തിലാണ് ആ ഗവേഷണ പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്. "ജനന സമയത്തെ കുഞ്ഞുങ്ങളുടെ ഭാരവും മറ്റ് രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് നേരത്തേ തന്നെ തെളിയിക്കപ്പെട്ടതാണ്. ഇത് ഹൃദയ രക്തധമനി സംബന്ധമായ രോഗങ്ങള്‍ക്ക് വഴി വയ്‌ക്കുമെന്ന് മുമ്പ് തന്നെ തെളിയിക്കപ്പെട്ടതാണ്. മറ്റനേകം രോഗങ്ങളിലേക്ക് നയിക്കാവുന്ന മെറ്റബോളിക് സിന്‍ഡ്രോമിനും ജനന സമയത്തെഭാരക്കുറവ് കാരണമാകാമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമായ MASLD ക്ക് ഇത് കാരണമാകുമോയെന്ന കാര്യത്തില്‍ ഇതേ വരെ ഉറപ്പില്ലായിരുന്നു. എന്നാല്‍ ഭ്രൂണാവസ്ഥ തൊട്ടുള്ള വളര്‍ച്ചയും MASLD കരള്‍ രോഗവുമായി ബന്ധമുണ്ടെന്ന് ഞങ്ങളുടെ പഠനം തെളിയിച്ചു." സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ഡോ. ഫാഹിം ഇബ്രാഹിമി അവകാശപ്പെട്ടു.

ജനനസമയത്തെ ഭാരവും പില്‍ക്കാലത്തെ കരള്‍ രോഗങ്ങളും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിന്‍റെ ഭാഗമായി ഗവേഷകര്‍ 25 വയസ്സില്‍ താഴെ പ്രായമുള്ളവരെയൊക്കെ നിരീക്ഷണ വിധേയരാക്കി. 1992 ജനുവരി മുതല്‍ 2017 ഏപ്രില്‍ വരെ ബയോപ്സിയിലൂടെ കരള്‍ രോഗം സ്ഥിരീകരിച്ച 165 കേസുകള്‍ ഗവേഷകര്‍ക്ക് ലഭിച്ചു. ജനനസമയത്ത് സാധാരണ ഭാരമുണ്ടായിരുന്നവരെ അപേക്ഷിച്ച് ഭാരക്കുറവുണ്ടായിരുന്നവര്‍ക്ക് ഭാവിയില്‍ കരള്‍ രോഗമുണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണെന്ന് അങ്ങിനെ മനസ്സിലാക്കി.

പത്തുമാസം തികയുന്നതിനുമുമ്പ് പിറന്ന കുഞ്ഞുങ്ങള്‍ക്കും പില്‍ക്കാലത്ത് മറ്റുള്ളവരെ അപേക്ഷിച്ച് ഫാറ്റി ലിവര്‍ പോലുള്ള കരള്‍ രോഗങ്ങള്‍ക്ക് മൂന്നിരട്ടി സാധ്യതയുണ്ടെന്ന് പഠനം തെളിയിച്ചു. ഇത്തരക്കാര്‍ക്ക് ലിവര്‍ ഫൈബ്രോസിസും സിറോസിസും പോലുള്ള ഗുരുതരമായ കരള്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത 6 മടങ്ങാണെന്നും പഠനം തെളിയിക്കുന്നു. "രോഗപ്രതിരോധ ശേഷിയെക്കുറിച്ചും പരിണാമ പ്രക്രിയയെക്കുറിച്ചും വിശദമായ പഠനങ്ങള്‍ നടത്തിയെങ്കിലേ ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കൂ. ഗര്‍ഭ കാലത്തെ പോഷണക്കുറവും പോഷണക്കൂടുതലുമൊക്കെ ഒരു വ്യക്തിയുടെ ജനിതക പരിണാമത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്." ഡോ. ഇബ്രാഹിമി പറഞ്ഞു. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടിയുണ്ടാവുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.