ETV Bharat / jagte-raho

എട്ടാംക്ലാസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി

author img

By

Published : Oct 24, 2019, 8:33 PM IST

Updated : Oct 24, 2019, 11:17 PM IST

റസിഡന്‍ഷ്യല്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടി വീട്ടിലെത്തുമ്പോഴായിരുന്നു പീഡനം. അധ്യാപകരാണ് പീഡനവിവരം കണ്ടെത്തിയത്. തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു

എട്ടാംക്ലാസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി

കൊല്ലം: കൊല്ലം കടയ്ക്കലിൽ എട്ടാംക്ലാസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി. പരാതിയില്‍ കടയ്ക്കൽ ചരിപറമ്പ് കോവൂർ സ്വദേശി ആശിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 മുതൽ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. കുട്ടി റസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്. അവധിക്ക് വീട്ടിലെത്തുമ്പോഴായിരുന്നു പീഡനം. അധ്യാപകരാണ് പീഡനവിവരം കണ്ടെത്തിയത്.

എട്ടാംക്ലാസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി

തുടർന്ന് ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെ നിത്യസന്ദർശകനാണ് പ്രതി. അമ്മയുമായുള്ള സുഹൃത്ത് ബന്ധം മുതലെടുത്തയിരുന്നു പീഡനം. ഇയാളെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയതു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യ്തു.

Intro:കൊല്ലം കടയ്ക്കലിൽ എട്ടാംക്ലാസുകാരിയെ അമ്മയുടെ സുഹൃത്ത് പീഡനത്തിനിരയാക്കിയതായി പരാതിBody:കടയ്ക്കൽ ചരിപറമ്പ് കോവൂർ സ്വദേശി ആശിഖ് ആണ് 2018 മുതൽ നിരന്തരം പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പിന്നോക്ക സമുദായത്തിൽ പെട്ട പെൺകുട്ടി റെസിഡൻഷ്യൽ സ്കൂളിലാണ് പഠിക്കുന്നത്. പഠനത്തിൻറെ ഇടവേളകളിലും മറ്റും വീട്ടിലെത്തുന്ന പെൺകുട്ടിയെ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ്ശീ ഇയാൾ പീഡനത്തിനിരയാക്കി ഇരുന്നത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിഷയങ്ങൾ ചോദിച്ചറിയുന്ന അധ്യാപകർ കുട്ടിയുമായി സംസാരിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരം പുറത്തറിയുന്നത്

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടയ്ക്കൽ പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാൾ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ്. നിരന്തരം പെൺകുട്ടിയുടെ വീട്ടിൽ സന്ദർശകനുമാണ്. അമ്മയുമായുള്ള സുഹൃത്ത് ബന്ധം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി വന്നിരുന്നത്.പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു..Conclusion:ഇ. ടി. വി ഭാരത് കൊല്ലം
Last Updated : Oct 24, 2019, 11:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.