ETV Bharat / international

ഓസ്‌കറിന്‍റെ 'ഇൻ മെമ്മോറിയം' വിഭാഗത്തിൽ ലതാജിയും ദിലീപ് കുമാറുമില്ല ; രോഷം രേഖപ്പെടുത്തി ആരാധകർ

author img

By

Published : Mar 28, 2022, 4:57 PM IST

Oscars leave out Lata Mangeshkar  Dilip Kumar from 'In Memoriam' section; Indian fans shocked  Oscars 2022 In Memoriam section  Dilip Kumar Lata Mangeshkar academy awards  ഓസ്‌കർ 2022 ഇൻ മെമ്മോറിയം  ലത മങ്കേഷ്‌കർ ഓസ്‌കർ  ദിലീപ് കുമാർ അക്കാദമി അവാർഡ്‌സ്
'ഇൻ മെമ്മോറിയം' വിഭാഗത്തിൽ ലതാജിയും ദിലീപ് കുമാറുമില്ല

ലത മങ്കേഷ്‌കറിനെയും ദിലീപ് കുമാറിനെയും അനുസ്‌മരിക്കാതെ ഓസ്‌കര്‍ 2022 ന്‍റെ 'ഇന്‍ മെമ്മോറിയം'

ലോസ് ആഞ്ചലസ് : 'ഇൻ മെമ്മോറിയം' വിഭാഗമില്ലാതെ ഓസ്‌കർ അവാർഡ് ദാനത്തിന്‍റെ ചടങ്ങുകൾ പൂർത്തിയാകാറില്ല. ലോകമെമ്പാടുമുള്ള വിട്ടുപിരിഞ്ഞ ചലച്ചിത്ര പ്രതിഭകളെ അനുസ്‌മരിക്കുന്നതും ആദരാഞ്ജലി അർപ്പിക്കുന്നതുമാണ് അക്കാഡമി അവാർഡിന്‍റെ ഇൻ മെമ്മോറിയം വിഭാഗം.

ഈ വർഷത്തെ ഇൻ മെമ്മോറിയം വിഭാഗം ആരംഭിച്ചത് 2022 ജനുവരി 6ന് അന്തരിച്ച ബഹാമിയൻ, അമേരിക്കൻ നടൻ സിഡ്‌നി പോയിറ്ററെ അനുസ്‌മരിച്ചുകൊണ്ടായിരുന്നു. വില്യം ഹർട്ട്, ഇവാൻ റീറ്റ്മാൻ, ബെറ്റി വൈറ്റ്, നെഡ് ബീറ്റി, സാലി കെല്ലർമാൻ, ഡീൻ സ്റ്റോക്ക്‌വെൽ, ഇതിഹാസ ചലച്ചിത്ര നിർമ്മാതാക്കളായ പീറ്റർ ബോഗ്‌ഡനോവിച്ച്, റിച്ചാർഡ് ഡോണർ എന്നിവരെയും ചടങ്ങില്‍ ഓര്‍മിച്ചു.

  • The amazing world-record setting #LataMangeshkar (who passed away from Covid) sang more songs for more movies than shown in all Oscars combined. Yet, the #Oscars2022 #Inmemoriam did not see it fit to honor her even with a mention. Sometimes, I think, colonialism still lives on...

    — Neha (@44Neha) March 28, 2022 " class="align-text-top noRightClick twitterSection" data=" ">

ആദരാഞ്ജലി നൽകിയവരിൽ ഹോളിവുഡ് താരങ്ങൾക്കൊപ്പം ഫ്രഞ്ച് താരം ജീൻ പോൾ ബെൽമോണ്ടോയെയും ചടങ്ങിൽ അനുസ്‌മരിച്ചു. എന്നാൽ അടുത്തിടെ അന്തരിച്ച ഇന്ത്യൻ ഇതിഹാസ താരങ്ങളായ ദിലീപ് കുമാറിനെയും ലത മങ്കേഷ്‌കറിനെയും അക്കാദമിയുടെ ഇൻ മെമ്മോറിയം ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിൽ രോഷാകുലരാണ് ഇരുവരുടെയും ആരാധകർ.

ബ്രിട്ടീഷ് അക്കാദമി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്‌സ്(ബാഫ്റ്റ) ഈ മാസം ആദ്യം ആദ്യം ലത മങ്കേഷ്‌കറിനെയും ദിലീപ് കുമാറിനെയും ആദരിച്ചിരുന്നു. എന്നിട്ടും 94-ാമത് അക്കാദമി അവാർഡ്‌സിൽ ഈ പ്രതിഭകളെ പരിഗണിക്കാതിരുന്നതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്.

Also Read: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍റെ മുഖത്തടിച്ച്‌ വില്‍ സ്‌മിത്ത്‌; മാപ്പ്‌ പറഞ്ഞ്‌ താരം

2021ലെ ഓസ്‌കറിൽ ആദരാഞ്ജലി വിഭാഗത്തിൽ ഇർഫാൻ ഖാനും ഓസ്‌കർ അവാർഡ് ജേതാവ് കോസ്റ്റ്യൂം ഡിസൈനർ ഭാനു അത്തയ്യയും ഇടംപിടിച്ചിരുന്നു. അതേസമയം ബോളിവുഡ് താരങ്ങളായ ഋഷി കപൂറിനെയും സുശാന്ത് സിങ് രജ്‌പുതിനെയും അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരാമർശിച്ചു.

രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ ചടങ്ങിൽ അവഗണിച്ചതിന് അക്കാദമിക്കെതിരെ ട്വിറ്ററിൽ വൻ പ്രതിഷേധം ഉയരുകയാണ്. സിനിമയിലെ എക്കാലത്തെയും മികച്ച രണ്ട് താരങ്ങളായ ദിലീപ് കുമാറിനും ലത മങ്കേഷ്‌കറിനും അക്കാദമി ആദരാഞ്ജലികൾ അർപ്പിക്കാത്തതിൽ ലജ്ജിക്കുന്നുവെന്ന് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.

ദിലീപ് കുമാറിനും ലത മങ്കേഷ്‌കറിനും ആദരാഞ്ജലി അർപ്പിക്കാത്തതിനാൽ അക്കാദമി അടി അർഹിക്കുന്നുവെന്ന്, വിൽ സ്‌മിത്ത് ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകനായ ക്രിസ്‌ റോക്കിന്‍റെ മുഖത്ത് അടിച്ചത് പരാമർശിച്ചുകൊണ്ട് ഒരു ഉപയോക്താവ് ട്വിറ്ററിൽ കുറിച്ചു.

അക്കാഡമിയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്‌ത പട്ടികയിൽ ലത മങ്കേഷ്‌കറിന്‍റെ പേര് ഉൾപ്പെടുത്തിയപ്പോൾ അവിടെയും ദിലീപ് കുമാറിനെ അവഗണിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.