ETV Bharat / international

Indians In UN's New AI Advisory Body: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനായുള്ള 39 അംഗ യുഎൻ ഉപദേശക സമിതിയിൽ 3 ഇന്ത്യൻ വിദഗ്‌ധർ

author img

By ETV Bharat Kerala Team

Published : Oct 27, 2023, 1:30 PM IST

Indians In Global Advisory Body To Govern AI  അമൻദീപ് സിംഗ് ഗിൽ  ശരദ് ശർമ  നസ്‌നീൻ രജനി  ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്  യുഎൻ ഉപദേശക സമിതിയിൽ 3 ഇന്ത്യൻ വിദഗ്‌ധർ  എഐ ഉപദേശക സമിതി  അന്‍റോണിയോ ഗുട്ടെറസ്  Indians In UN New AI advisory Body  Amandeep Singh Gill  Sharad Sharma  Nazneen Rajani
Indians In UN's New AI advisory Body

Indians In Global Advisory Body To Govern AI: അമൻദീപ് സിങ് ഗിൽ, ശരദ് ശർമ, നസ്‌നീൻ രജനി എന്നിവരാണ് ഇന്ത്യയിൽ നിന്നും സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്

യുണൈറ്റഡ് നേഷൻസ് : ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുന്നതിനായി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് (UN Secretary General Antonio Guterres) പ്രഖ്യാപിച്ച 39 അംഗ പുതിയ ആഗോള ഉപദേശക സമിതിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ സാങ്കേതിക വിദഗ്‌ധരും (Indians In UN's New AI advisory Body). സർക്കാർ, സ്വകാര്യ മേഖല, ഗവേഷണ സമൂഹം, സിവിൽ സൊസൈറ്റി, അക്കാദമിക് എന്നി മേഖലകളിൽ നിന്നുള്ള വിദഗ്‌ധരെ ഉൾപ്പെടുത്തിയാണ് ഗുട്ടെറസ് ഇന്നലെ (26.10.2023) 39 അംഗ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനായി സമിതി രൂപീകരിച്ചിട്ടുള്ളത്. എഐ മുഖേനയുണ്ടാകാനിടയുള്ള അപകടസാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് ആഗോള ശാസ്‌ത്രീയ സമവായം കെട്ടിപ്പടുക്കുക, സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കായി എഐ ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഉപദേശക സമിതിയ്‌ക്ക് രൂപം നൽകിയിട്ടുള്ളത്.

ഇതിൽ, ടെക്‌നോളജിയിൽ സെക്രട്ടറി ജനറലിന്‍റെ പ്രതിനിധിയായ അമൻദീപ് സിങ് ഗിൽ (Amandeep Singh Gill), ISPIRT(Indian Software Products Industry Round Table) ഫൗണ്ടേഷന്‍റെ സഹസ്ഥാപകൻ ശരദ് ശർമ (Sharad Sharma), ഹഗ്ഗിങ് ഫേസിലെ (Hugging Face) പ്രമുഖ ഗവേഷകയായ നസ്‌നീൻ രജനി (Nazneen Rajani) എന്നിവരാണ് ഇന്ത്യയിൽ നിന്നും സമിതിയിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇന്‍റർനാഷണൽ ഡിജിറ്റൽ ഹെൽത്ത് ആന്‍റ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസർച്ച് (I-DAIR) സഹകരണ പദ്ധതിയുടെ സിഇഒ ആയിരുന്ന ഗിൽ, ഇതിന് മുൻപ്, ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറലിന്‍റെ ഡിജിറ്റൽ മേഖലയിലെ ഉന്നതതല പാനലിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ, ജനീവയിൽ (2016-2018) നടന്ന നിരായുധീകരണ കോൺഫറൻസിന്‍റെ ഇന്ത്യൻ അംബാസഡർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ ഐപി കേന്ദ്രീകൃത ഫണ്ടായ ഇന്ത്യ ഇന്നവേഷൻ ഫണ്ടിന്‍റെ (India Innovation Fund) വിജയത്തിൽ നിർണായക പങ്കുവഹിച്ച ശരദ് ശർമ, വയർലെസ് ഇൻഫ്രാസ്‌ട്രക്‌ചർ സ്റ്റാർട്ടപ്പായ ടെൽറ്റിയർ ടെക്‌നോളജീസിന്‍റെ സഹസ്ഥാപകൻ കൂടിയാണ്. എഐ സുരക്ഷയിലും വിന്യാസത്തിലും വൈദഗ്‌ധ്യം നേടിയ നസ്‌നീൻ രജനി, ഹ്യൂമൻ ഫീഡ്‌ബാക്ക് (RLHF) ഉപയോഗിച്ച് റൈൻഫോഴ്‌സ്‌മെന്‍റ് ലേണിങ് പ്രയോജനപ്പെടുത്തുന്നതിലും ലാർജ് ലാംഗ്വേജ് മോഡലുകൾ (LLM) വികസിപ്പിക്കുന്നതിലും മൂല്യനിർണയത്തിലും വിദഗ്‌ധയാണ്. പ്രീമിയർ കോൺഫറൻസുകളിൽ 40 ലധികം പ്രസിദ്ധീകരണങ്ങളാണ് ഇവരുടെ പേരിലുള്ളത്.

കാലാവസ്ഥ പ്രതിസന്ധി ഉൾപ്പടെ 2030 ഓടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾ യാഥാർഥ്യമാക്കുന്നത് എഐ സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ ഉപയോഗപ്പെടുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നതായി യുഎൻ മേധാവി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.