ETV Bharat / international

സമാധാനത്തിനുള്ള നൊബേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്

author img

By

Published : Oct 8, 2021, 3:33 PM IST

അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനുള്ള ആദരവെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി

Journalists from Philippines  Russia given Nobel Peace Prize  നൊബേല്‍ വാര്‍ത്ത  സമാധാനം നൊബേല്‍ വാര്‍ത്ത  നൊബേല്‍ സമാധാനം വാര്‍ത്ത  സമാധാനം നൊബേല്‍ പുരസ്‌കാരം വാര്‍ത്ത  നൊബേല്‍ പുരസ്‌കാരം വാര്‍ത്ത  നൊബേല്‍ പീസ് പ്രൈസ് വാര്‍ത്ത  നൊബേല്‍ സമാധാനം മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത  നൊബേല്‍ സമാധാനം മാധ്യമപ്രവര്‍ത്തകര്‍  സമാധാനം നൊബേല്‍ മാധ്യമപ്രവര്‍ത്തകര്‍  സമാധാനം നൊബേല്‍ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത  മരിയ റേസ്സ  മരിയ റേസ്സ വാര്‍ത്ത  മരിയ റേസ്സ സമാധാനം നൊബേല്‍ വാര്‍ത്ത  മരിയ റേസ്സ നൊബേല്‍ വാര്‍ത്ത  മരിയ റേസ്സ നൊബേല്‍  മരിയ റേസ്സ നൊബേല്‍ പുരസ്‌കാരം വാര്‍ത്ത  മരിയ റേസ്സ നൊബേല്‍ പുരസ്‌കാരം  ദിമിത്രി മുറാതോവ് വാര്‍ത്ത  ദിമിത്രി മുറാതോവ്  ദിമിത്രി മുറാതോവ് നൊബേല്‍ വാര്‍ത്ത  ദിമിത്രി മുറാതോവ് നൊബേല്‍ പുരസ്‌കാരം വാര്‍ത്ത  ദിമിത്രി മുറാതോവ് സമാധാനം നൊബേല്‍  ദിമിത്രി മുറാതോവ് സമാധാനം  ദിമിത്രി മുറാതോവ് സമാധാനം നൊബേല്‍ വാര്‍ത്ത  നോര്‍വീജിയന്‍ കമ്മിറ്റി  Maria Ressa  Maria Ressa news  Maria Ressa peace nobel news  Maria Ressa peace nobel  Dmitry Muratov news  Dmitry Muratov  Dmitry Muratov nobel peace news  Dmitry Muratov nobel peace  Dmitry Muratov peace prize  Dmitry Muratov peace prize news  Maria Ressa peace prize news
സമാധാനത്തിനുള്ള നൊബേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക്

ഓസ്‌ലോ: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലീപ്പീന്‍സ് മാധ്യമപ്രവര്‍ത്തകയായ മരിയ റേസ്സ, റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ദിമിത്രി മുറാതോവ് എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടമാണ് ഇരുവരേയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്ന് നൊബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി.

നോര്‍വീജിയന്‍ പുരസ്‌കാര കമ്മിറ്റിയുടെ അധ്യക്ഷന്‍ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സനാണ് ജേതാക്കളെ പ്രഖ്യാപിച്ചത്. ജനാധിപത്യത്തിനും സുദീര്‍ഘമായ സമാധാനത്തിനും വേണ്ടി അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ഇരുവരുടേയും ശ്രമങ്ങൾക്കാണ് പുരസ്‌കാരമെന്ന് സമിതി വ്യക്തമാക്കി. ആദര്‍ശത്തിന് വേണ്ടി നിലകൊണ്ട എല്ലാ മാധ്യമപ്രവര്‍ത്തകരുടേയും പ്രതിനിധികളാണ് ഇരുവരുമെന്ന് സമിതി വിശേഷിപ്പിച്ചു.

  • BREAKING NEWS:
    The Norwegian Nobel Committee has decided to award the 2021 Nobel Peace Prize to Maria Ressa and Dmitry Muratov for their efforts to safeguard freedom of expression, which is a precondition for democracy and lasting peace.#NobelPrize #NobelPeacePrize pic.twitter.com/KHeGG9YOTT

    — The Nobel Prize (@NobelPrize) October 8, 2021 " class="align-text-top noRightClick twitterSection" data=" ">

329 പേരില്‍ നിന്നാണ് ഇരുവരേയും തെരഞ്ഞെടുത്തത്. പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്, റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, ലോകാരോഗ്യ സംഘടന എന്നിവരേയും പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നു.

  • Free, independent and fact-based journalism serves to protect against abuse of power, lies and war propaganda. The Norwegian Nobel Committee is convinced that freedom of expression and freedom of information help to ensure an informed public. #NobelPrize #NobelPeacePrize

    — The Nobel Prize (@NobelPrize) October 8, 2021 " class="align-text-top noRightClick twitterSection" data=" ">

ഫിലിപ്പീന്‍സ് ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്‍റെ സഹസ്ഥാപകയാണ് മരിയ റേസ്സ. അധികാര ദുരുപയോഗം, അക്രമങ്ങള്‍, ഫിലീപ്പിന്‍സില്‍ വർധിച്ചുവരുന്ന സ്വേച്ഛാധിപത്യം എന്നിവ റേസ്സ തുറന്നുകാട്ടിയെന്ന് സമിതി വിലയിരുത്തി.

  • #NobelPrize laureate Maria Ressa uses freedom of expression to expose abuse of power, use of violence and growing authoritarianism in her native country, the Philippines. In 2012, she co-founded Rappler, @rapplerdotcom, a digital media company for investigative journalism. pic.twitter.com/C8W8NBqY7T

    — The Nobel Prize (@NobelPrize) October 8, 2021 " class="align-text-top noRightClick twitterSection" data=" ">

നൊവായ ഗസേറ്റ എന്ന പത്രത്തിന്‍റെ സഹസ്ഥാപകനാണ് ദിമിത്രി മുറാതോവ്. പതിറ്റാണ്ടുകളായി വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും റഷ്യയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ മുറാതോവ് സംരക്ഷിച്ചുവെന്ന് സമിതി വ്യക്തമാക്കി.

സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണോറുമാണ് (8.52 കോടി രൂപ) വിജയികള്‍ക്ക് ലഭിക്കുക. സമ്മാനത്തുക ഇരുവരും പങ്കിടും.

Also read: സാഹിത്യ നൊബേൽ അബ്‌ദുൽ റസാക്ക് ഗുര്‍ണയ്ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.