ETV Bharat / international

റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയനും കാനഡയും ; 'അമേരിക്കയുടെ മേല്‍ സമ്മര്‍ദം ചെലുത്തും'

author img

By

Published : Feb 28, 2022, 10:12 AM IST

പ്രമുഖരുടെ സ്വകാര്യ ജെറ്റുകൾ ഉൾപ്പടെയുള്ളവയ്‌ക്കാണ് കാനഡയും യൂറോപ്യന്‍ യൂണിയനും വിലക്കേര്‍പ്പെടുത്തിയത്

Europe, Canada close their airspace to Russian airplanes  റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തി ക്യാനഡയും യൂറോപ്പും  ഉക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടിയ്‌ക്കെതിരെ ക്യാനഡയും യൂറോപ്പും  Europe and Canada against Russian airplanes
റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാതയില്‍ വിലക്കേര്‍പ്പെടുത്തി യൂറോപ്പും ക്യാനഡയും; 'അമേരിക്കയുടെ മേല്‍ സമ്മര്‍ദം ചെലുത്തും'

ബ്രസൽസ് : യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടിയ്‌ക്കെതിരെ കടുത്ത നിലപാടുമായി യൂറോപ്യന്‍ യൂണിയനും കാനഡയും. തങ്ങളുടെ വ്യോമാതിർത്തിയില്‍ റഷ്യൻ വിമാനക്കമ്പനികൾക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്‍റെ ഭരണനിര്‍വഹണ ശാഖയായ യൂറോപ്യൻ കമ്മിഷനും വടക്കേ അമേരിക്കൻ രാജ്യമായ കാനഡയും വ്യക്തമാക്കി. പ്രമുഖരുടെ സ്വകാര്യ ജെറ്റുകൾ ഉൾപ്പടെയുള്ളവയ്‌ക്കാണ് വിലക്ക്.

സമാനമായ നിലപാടെടുക്കാന്‍ അമേരിക്കയുടെ മേൽ ഇരുകൂട്ടരും സമ്മർദം ചെലുത്തുന്നുണ്ട്. റഷ്യന്‍ പൗരരുടെ ഉടമസ്ഥതയിലുള്ളതോ ആ രാജ്യത്ത് രജിസ്റ്റർ ചെയ്‌തതോ നിയന്ത്രിക്കുന്നതോ ആയ വിമാനങ്ങൾക്ക് യൂറോപ്പില്‍ പ്രവേശനമില്ല. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇക്കാര്യം ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.

'അയൽരാജ്യത്തിന് നേരെ പ്രകോപനമില്ലാതെയാണ് റഷ്യ ആക്രമണം നടത്തിയത്. അതുകൊണ്ടുതന്നെ എന്‍റെ രാജ്യം എല്ലാ റഷ്യൻ വിമാനങ്ങള്‍ക്കുമായി വ്യോമപാത അടയ്ക്കുകയാണ്' - കനേഡിയന്‍ ഗതാഗത മന്ത്രി ഒമർ അൽഗബ്ര പറഞ്ഞു.

ALSO READ: ഒടുവിൽ വഴങ്ങി യുക്രൈൻ; ബലാറൂസിൽ ചർച്ചക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി

റഷ്യൻ വിമാനങ്ങൾക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്പിലെ പല രാജ്യങ്ങളും ഒരുങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യൂറോപ്യൻ യൂണിയൻ നടപടി സ്വീകരിച്ചത്. 'യൂറോപ്യൻ ആകാശം ആളുകളെ ബന്ധിപ്പിക്കുന്നവർക്കുള്ളതാണ്. ക്രൂരമായി ആക്രമിക്കാൻ ശ്രമിക്കുന്നവർക്കുള്ളതല്ല''. ബെൽജിയൻ പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ ട്വീറ്റ് ചെയ്‌തു. അനാവശ്യവും ക്രൂരവുമായ ആക്രമണം നടത്തുന്ന ഒരു രാജ്യത്തിന് വ്യോമാതിർത്തിയിൽ ഇടമില്ലെന്ന് നെതർലാൻഡ്‌സ് ഇൻഫ്രാസ്ട്രക്‌ചറല്‍ ആൻഡ് വാട്ടർ വർക്‌സ് മന്ത്രി മാർക് ഹാർബേഴ്‌സും ട്വീറ്റുചെയ്‌തു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.