ETV Bharat / international

"റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുകയാണെങ്കില്‍ ഉണ്ടാകുക വലിയ ദുരന്തം":അമേരിക്ക

author img

By

Published : Jan 29, 2022, 9:45 AM IST

യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക നീക്കം തങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി.

Ukraine crisis  US has not moved any troops  Lloyd Austin on Ukraine  Defense Secretary statement  Mark Milley  NATO  യുക്രൈന്‍ റഷ്യ സംഘര്‍ഷം  യുക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ ലൈനിക വിന്യാസം  യുക്രൈനിനെ ചൊല്ലി റഷ്യ അമേരിക്ക നേര്‍ക്കു നേര്‍
"റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുകയാണെങ്കില്‍ ഉണ്ടാകുക വലിയ ദുരന്തം":അമേരിക്ക

വിഷിങ്ടണ്‍: യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ സൈനിക വിന്യാസം ശക്തമാക്കിയ സാഹചര്യത്തില്‍ യുഎസ് സൈന്യത്തിന് ജാഗ്രത നിര്‍ദേശം നല്‍കിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ യുഎസ് ഇതിന്‍റെ ഭാഗമായി ഏതെങ്കിലും തരത്തിലുള്ള സൈനിക വിന്യാസം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ റഷ്യ അധിനിവേശം നടത്തുകയാണെങ്കില്‍ വലിയ മാനുഷിക ദുരന്തമായിരിക്കും അതുണ്ടാക്കുകയെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

യുദ്ധം ഒഴിവാക്കാനായുള്ള നയതന്ത്രത്തിന് ഇപ്പോഴും സമയമുണ്ടെന്നും യുഎസ് വ്യക്തമാക്കുന്നു. യുക്രൈനുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം യുഎസ് നടത്തുന്നുണ്ടെങ്കില്‍ അത് തങ്ങളുടെ സഖ്യകക്ഷികളുടെ സംരക്ഷണത്തിന് വേണ്ടിയായിരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വിശദീകരിച്ചു. അതെസമയം യുക്രൈനില്‍ ഏത് സഹാചര്യവും നേരിടനായി യുഎസ് സൈന്യം തയ്യാറെടുപ്പ് നടത്തിയതായി ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക്ക് മില്ലി പറഞ്ഞു.

യുക്രൈനും റഷ്യയും തമ്മില്‍ സൈനികമായ ഏറ്റുമുട്ടലിലേക്ക് പോകുകയാണെങ്കില്‍ അതുണ്ടാകുക ജനസാന്ദ്രത കൂടുതലുള്ള നഗരങ്ങളിലും റോഡുകളിലുമൊക്കെയായിരിക്കുമെന്നും അതുകൊണ്ടുതന്നെ വലിയ ദുരിതമായിരിക്കും സംഘര്‍ഷം വരുത്തിവെക്കുകയെന്നും മാര്‍ക്ക് മില്ലി പറഞ്ഞു.

യുഎസിന്‍റെ സൈനിക ഉപദേശകര്‍ യുക്രൈനിലുണ്ടെന്ന് മാര്‍ക്ക് മില്ലി സമ്മതിച്ചിരുന്നു. എന്നാല്‍ യുക്രൈനില്‍ യുഎസ് സൈന്യത്തെ വിന്യസിച്ചിട്ടില്ലെന്നാണ് മില്ലി പറഞ്ഞത്.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ റഷ്യന്‍ സൈനിക നീക്കമാണ് യുക്രൈന്‍ അതിര്‍ത്തിയില്‍ നടക്കുന്നതെന്നും മാര്‍ക്ക് മില്ലി പറഞ്ഞു. ശീതയുദ്ധകാലത്ത് മാത്രമാണ് ഇത്രയും വലിയ സൈനിക നീക്കം റഷ്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. റഷ്യയുടെ സൈനിക നീക്കം അമേരിക്ക നിരീക്ഷിച്ചുവരികയാണെന്നും മാര്‍ക്ക് മില്ലി പറഞ്ഞു.

ALSO READ: താലിബാനുമായി സൗഹൃദം മാത്രം: പാകിസ്ഥാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.