ETV Bharat / international

കാനഡയില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലേക്ക്

author img

By

Published : Sep 21, 2021, 5:14 PM IST

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാര്‍ട്ടി 156 സീറ്റുകളാണ് നേടിയത്.

Prime Minister Justin Trudeau  Canada election  Canadians  Trudeau's Liberals  Canada election  പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ  പ്രധാനമന്ത്രി  ജസ്റ്റിൻ ട്രൂഡോ  ലിബറൽ പാര്‍ട്ടി  കാനഡ  കാനഡ പാർലമെന്‍റ് തെരഞ്ഞെടുപ്പ്
കാനഡ തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയ്‌ക്ക് വിജയം; ഭൂരിഭാഗം സീറ്റുകള്‍ പിടിക്കാനുള്ള ട്രൂഡോയുടെ നീക്കം പാളി

ടൊറന്‍റോ: കാനഡയില്‍ തിങ്കളാഴ്ച നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടിയ്ക്ക്‌ വിജയം. എന്നാൽ, ലിബറൽ പാർട്ടിയ്ക്ക്‌ ഭൂരിപക്ഷം നേടാനായില്ല.

രാജ്യത്ത് കൊവിഡ് നാലാം തരംഗം ശക്തമാകുന്നതിനിടെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വൈറസിനൊപ്പം കാലാവസ്ഥ വ്യതിയാനവും പ്രചാരണ വിഷയമായിരുന്നു. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി 156 സീറ്റുകളിൽ വിജയക്കൊടി പാറിച്ചു. 2019 ൽ നേടിയതിനേക്കാൾ ഒരു സീറ്റ് കുറവാണിത്.

ഹൗസ് ഓഫ് കോമൺസിലെ ആകെ സീറ്റുകളായ 338 ല്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 170 ൽ 14 സീറ്റിന്‍റെ കുറവാണ് ലിബറല്‍ പാര്‍ട്ടിക്കുള്ളത്. ട്രൂഡോയുടെ പ്രധാന എതിരാളിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റുകളിൽ തെരഞ്ഞെടുക്കപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.

ALSO READ: ജപ്പാനില്‍ വന്‍ ഭൂചലനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.