ETV Bharat / international

കൊവിഡ് മൂന്നാം തരംഗത്തിൽ വലഞ്ഞ് ആഫ്രിക്ക: രോഗികളുടെ എണ്ണത്തിൽ വൻ വർധന

author img

By

Published : Jun 25, 2021, 7:04 AM IST

കൊവിഡ് രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ 21 ശതമാനമാണ് വർധനവുണ്ടായതെന്ന് ഡബ്ല്യു.എച്ച്.ഒ.

Africa struggling with 3rd wave COVID-19  World Health Organization  Africa covid  ജനീവ  കൊവിഡ് മൂന്നാം തരംഗം  ആഫ്രിക്ക കൊവിഡ് വാർത്ത  കൊവിഡ് മാനദണ്ഡങ്ങൾ
കൊവിഡ് മൂന്നാം തരംഗത്തിൽ വലഞ്ഞ് ആഫ്രിക്ക: രോഗികളുടെ എണ്ണത്തിൽ വൻ വർധന

ജനീവ: ആഫ്രിക്കയിലെ കൊവിഡ് മൂന്നാം തരംഗത്തിൽ ആശങ്കയുമായി ഡബ്ല്യു.എച്ച്.ഒ. രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നതായി ലോകാരോഗ്യ സംഘടന. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ 21 ശതമാനമാണ് വർധനവുണ്ടായത്.

12 ആഫ്രിക്കൻ രാജ്യങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നു. രോഗം ഏറ്റവും കൂടുതൽ ബാധിച്ച ഉഗാണ്ട, സാംബിയ എന്നിവിടങ്ങളിലേക്കുവേണ്ട സഹായം നൽകിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Read more: ആഫ്രിക്കയില്‍ കൊവിഡ് കേസുകള്‍ നാലുലക്ഷം കടന്നു

അതേസമയം പ്രതിരോധ കുത്തിവയ്‌പ് മന്ദഗതിയിലാണെന്നും ജനസംഖ്യയുടെ ഒരു ശതമാനത്തിന് മുകളിൽ മാത്രമേ വാക്‌സിനേഷൻ നൽകിയിട്ടുള്ളൂവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

വാക്‌സിനേഷൻ ലഭ്യതയടക്കമുള്ള കാര്യങ്ങളിൽ പരിഹാരമുണ്ടാക്കുമെന്നും വികസിത രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ചതായും സംഘടന അറിയിച്ചു. മേയ് മാസത്തിലാണ് ആഫ്രിക്കയിൽ കൊവിഡ് മൂന്നാം തരംഗം എത്തുന്നത്. ജൂൺ 20 ലെ കണക്കനുസരിച്ച് 470,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.