ETV Bharat / entertainment

സമരം കാമ്പസിന് പുറത്തേക്ക് മാറ്റി കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍

author img

By

Published : Dec 25, 2022, 4:20 PM IST

വിദ്യാര്‍ഥികള്‍ ഉടൻ കാമ്പസ് വിടണമെന്ന് ജില്ലകലക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം കാമ്പസിന് പുറത്തേക്ക് മാറ്റിയത്. ജനുവരി എട്ട് വരെയാണ് കാമ്പസ് അടച്ചിട്ടിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഉടൻ പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്

K R Narayanan Institute students strike  ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ക്യാമ്പസ് വിട്ടു  കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ  വിദ്യാർഥികൾ  സമരം നടത്തുമെന്ന് വിദ്യാർഥികൾ  ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍  ൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കർ മോഹൻ  അടൂർ ഗോപാലകൃഷ്‌ണന്‍  K R Narayanan Institute
സമരം കാമ്പസിന് പുറത്തേക്ക് മാറ്റി പ്രതിഷേധം

സമരം കാമ്പസിന് പുറത്തേക്ക് മാറ്റി കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍

കോട്ടയം: സമരം കാമ്പസിന് പുറത്തേക്ക് മാറ്റി കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍. കാമ്പസിൽ തുടർന്നാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾ കാമ്പസിന് പുറത്തേക്ക് സമരം മാറ്റിയത്. ജനുവരി എട്ട് വരെ കോളജും ഹോസ്‌റ്റലും അടച്ചിടാൻ കലക്‌ടര്‍ ഉത്തരവിട്ടിരുന്നു.

ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടര്‍ ശങ്കർ മോഹൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടാഴ്‌ചയിലേറെയായി കോളജ് കവാടത്തിൽ വിദ്യാർഥികൾ സമരം നടത്തിവരികയാണ്. ഡയറക്‌ടര്‍ സർക്കാരിനെ പറ്റിക്കുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ പല കാര്യങ്ങളും മറച്ചു വയ്‌ക്കുന്നുവെന്നും സമരക്കാർ ആരോപിച്ചു.

സംവരണ വിഭാഗത്തിലുള്ള വിദ്യാർഥികളുടെ ഇ ഗ്രാന്‍റ്‌ ഡയറക്‌ടര്‍ തടഞ്ഞ് വച്ചു, മൂന്ന് വർഷത്തെ കോഴ്‌സ്‌ കാലാവധി വെട്ടിച്ചുരുക്കി രണ്ട് വർഷമാക്കാൻ ശ്രമം നടന്നു, അനധികൃതമായി പല ഫീസുകളും ഈടാക്കുന്നു തുടങ്ങിയവയാണ് ഡയറക്‌ടര്‍ക്കെതിരെയുള്ള സമരസമിതിയുടെ ആരോപണങ്ങള്‍. ഇൻസ്‌റ്റിറ്റ്യൂട്ട് ചെയര്‍പേഴ്‌സണ്‍ അടൂർ ഗോപാലകൃഷ്‌ണനെതിരെയും നിരവധി ആരോപണങ്ങൾ സമരസമിതി ഉന്നയിച്ചു.

നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പ്രശ്‌നം രണ്ട് ആഴ്‌ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു തിരുവനന്തപുരത്ത് അറിയിച്ചു. ഉന്നതതല സമിതി വിഷയം അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, എന്‍കെ ജയകുമാര്‍ എന്നിവര്‍ ഉൾപ്പെടുന്ന ഉന്നതതല കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കും. രണ്ടാഴ്‌ചയ്ക്കുള്ളില്‍ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

Also Read: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്​ ജനുവരി എട്ടുവരെ അടച്ചിടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.