ETV Bharat / entertainment

'വിജയ് ദേവരകൊണ്ട - രശ്‌മിക മന്ദാന വിവാഹ നിശ്‌ചയം' : വ്യക്തത വരുത്തി താരത്തിന്‍റെ ടീം

author img

By ETV Bharat Kerala Team

Published : Jan 8, 2024, 6:23 PM IST

Vijay Devarakonda - Rashmika engagement : വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്‌ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വാർത്തകൾ പ്രചരിക്കുന്നത്

Vijay Devarakonda  Rashmika Mandanna  വിജയ് ദേവരകൊണ്ട  രശ്‌മിക മന്ദാന
Vijay Devarakonda - Rashmika engagement

ഹൈദരാബാദ് : വിജയ് ദേവരകൊണ്ട - രശ്‌മിക മന്ദാന വിവാഹ നിശ്ചയ വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്‌ചയം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ സൈബറിടത്തിൽ ചർച്ചകൾ സജീവമാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ടയുടെ ടീം (Vijay Devarakonda Rashmika engagement).

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന 'കഥകളി'ൽ സത്യമില്ലെന്നാണ് നടനുമായി ബന്ധപ്പെട്ടവർ പറയുന്നത്. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും അവർ അഭ്യർഥിച്ചു. 'ഗീത ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങളിൽ വിജയ്‌യും രശ്‌മികയും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.

തുടർച്ചയായി രണ്ട് സിനിമകളിൽ അഭിനയിക്കുകയും ടൂറിലും ഡിന്നർ പാർട്ടികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്‌തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് പാപ്പരാസികൾ വിധിയെഴുതിയത്. ഇതിനിടെ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്ന് വ്യക്തമാക്കി വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും പലകുറി രംഗത്തെത്തി. പക്ഷേ തുടർന്നും ഇരുവരെയും ബന്ധപ്പെടുത്തി വാർത്തകൾ പുറത്തുവന്നു.

ഫെബ്രുവരി രണ്ടാം വാരത്തിൽ ഇരുവരുടെയും വിവാഹ നിശ്ചയം നടക്കുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം വാർത്തകൾ തള്ളി വിജയ് ടീം തന്നെ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ്. ഇതോടെ പ്രചാരണങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ഉണ്ടാകുമോ എന്ന് കണ്ടുതന്നെ അറിയണം.

അതേസമയം 'ആനിമൽ' (Animal) ആണ് രശ്‌മിക മന്ദാന നായികയായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ രൺബീർ കപൂറാണ് നായകനായി എത്തിയത്. വ്യാപകമായി വിമർശനം നേരിടുമ്പോഴും 800 കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സ് ഓഫിസിൽ കളക്ഷൻ നേടിയത്. അല്ലു അർജുൻ നായകനായ 'പുഷ്‌പ 2'വിലും രശ്‌മിക മന്ദാനയാണ് നായിക (Pushpa 2: The Rule).

ALSO READ: ലക്ഷദ്വീപാണോ മാലദ്വീപാണോ സൂപ്പര്‍; വിവാദം പുകയുന്നു, ഹാഷ് ടാഗ് ക്യാമ്പയിനുമായി ബോളിവുഡ് താരങ്ങൾ

'ഖുഷി'യാണ് വിജയ് ദേവരകൊണ്ട നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ ചിത്രം. നിലവിൽ 'ഫാമിലി സ്റ്റാർ' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മൃണാൾ താക്കൂറാണ് നായികയായി എത്തുന്നത്. ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും വിജയ് ദേവരകൊണ്ടയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.