ETV Bharat / entertainment

ടൊവിനോയെ 'അന്വേഷിച്ച് കണ്ടെത്തി' കല്യാണിയും ജോജുവും; പിന്നാമ്പുറ കാഴ്‌ചകളുടെ വൈറൽ വീഡിയോ കാണാം

author img

By ETV Bharat Kerala Team

Published : Jan 17, 2024, 7:43 PM IST

Tovino Thomas starrer Anweshippin Kandethum: ടൊവിനോ തോമസ് നായകനാകുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി 9ന് തിയേറ്ററുകളിലേക്ക്

Anweshippin Kandethum viral video  Tovino Thomas upcoming movies  ടൊവിനോ തോമസ്  അന്വേഷിപ്പിൻ കണ്ടെത്തും വീഡിയോ
Anweshippin Kandethum

ടൊവിനോ തോമസിന്‍റെ റിലീസിന് കാത്തിരിക്കുന്ന സിനിമകളിൽ പ്രധാനപ്പെട്ട ഒന്നാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' (Tovino Thomas starrer Anweshippin Kandethum). താരം പൊലീസ് വേഷത്തിലെത്തുന്ന ഈ സിനിമ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. ഇപ്പോഴിതാ സിനിമ ചിത്രീകരണത്തിനിടെയുള്ള രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ (Anweshippin Kandethum behind-the-scenes video out).

ഡാർവിൻ കുര്യാക്കോസാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ നിർമാണം നിർവഹിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നത്.

വൻ വരവേൽപ്പാണ് ആരാധകർ ടീസറിന് നൽകിയത്. ട്രെയിലറിന് വേണ്ടിയുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുന്നതിനിടെയാണ് ഷൂട്ടിംഗിന് ഇടെയുള്ള, ചിത്രത്തിന്‍റെ പിന്നാമ്പുറ കാഴ്‌ചകൾ പുറത്ത് വന്നത്. സിനിമയുടെ ചിത്രീകരണ വേളയിൽ ലൊക്കേഷനിലെത്തിയ മറ്റ് താരങ്ങളെയും സിനിമാ പ്രവർത്തകരെയുമെല്ലാം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോയാണിത്.

ടൊവിനോയെ പൊലീസ് വേഷത്തിൽ ഈ വീഡിയോയിൽ കാണാം. കല്യാണി പ്രിയദർശൻ, ജോജു ജോർജ്, നടൻ സുധീഷ്, നിശാന്ത് സാ​ഗർ, ബി ഉണ്ണികൃഷ്‌ണൻ, ഷറഫുദ്ദീൻ, ഷാജി കൈലാസ് തുടങ്ങിയവരെയും വീഡിയോയിൽ കാണാൻ കഴിയും. ഒരു ഭൂതക്കണ്ണാടി മുഖത്തുവച്ച ടൊവിനോയുടെ ഒരു ക്ലോസപ്പ് ഷോട്ടിലൂടെയാണ് ഈ വീഡിയോ തുടങ്ങുന്നത്. പിന്നീട് ലൊക്കേഷൻ കാഴ്‌ചകൾ ഓരോന്നായി വരുന്നു. ലൊക്കേഷനിൽ അണിയറ പ്രവർത്തകർ ക്രിക്കറ്റ് കളിക്കുന്നതും കളിചിരിയുമെല്ലാം നിറഞ്ഞതാണ് ഈ വീഡിയോ.

'കൽക്കി', 'എസ്ര' എന്നിവയ്‌ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയുണ്ട് 'അന്വേഷിപ്പിൻ കണ്ടെത്തും' ചിത്രത്തിന്. ഒപ്പം ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് ആദ്യമായി അഭിനയിക്കുന്നു എന്ന സവിശേഷതയും. ജിനു വി എബ്രാഹാമാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രശസ്‌ത മ്യുസിഷൻ സന്തോഷ് നാരായണനാണ് സിനിമയുടെ സംഗീത സംവിധാനം. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ഈണം ഒരുക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഇദ്ദേഹം തന്നെയാണ്.

ദിലീപ് നാഥാണ് കലാസംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിനായി വലിയ ബജറ്റിൽ ഒരു ടൗൺഷിപ്പ് തന്നെ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ഗൗതം ശങ്കർ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 'തങ്കം' എന്ന സിനിമയ്‌ക്ക് ശേഷം ഗൗതം ശങ്കർ കാമറ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധറും നിർവഹിക്കുന്നു. മേക്കപ്പ് - സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ - സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, പിആർഒ - ശബരി, വിഷ്വൽ പ്രൊമോഷൻസ് : സ്‌നേക്ക് പ്ലാന്‍റ് എന്നിവയാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ: കാക്കിയണിഞ്ഞ് വീണ്ടും ടൊവിനോ; ആകാംക്ഷയേറ്റി 'അന്വേഷിപ്പിൻ കണ്ടെത്തും' പോസ്റ്റർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.