ETV Bharat / entertainment

മലയാളികളുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ; ജയൻ ഓർമയായിട്ട് 43 വർഷങ്ങൾ

author img

By ETV Bharat Kerala Team

Published : Nov 16, 2023, 1:58 PM IST

Updated : Nov 16, 2023, 3:44 PM IST

43 years since Actor Jayan left : മലയാളസിനിമയിലെ ആദ്യത്തെ സൂപ്പർ താരം, മലയാള സിനിമാസ്വാദകരുടെ മനസിലെ സാഹസികതയുടെ മറുപേര്, ജയൻ വിടവാങ്ങിയിട്ട് 43 വർഷങ്ങൾ.

ജയൻ വിടവാങ്ങിയിട്ട് 43 വർഷങ്ങൾ  ജയൻ  ജയൻ 43 ആം ചരമ വാർഷികം  ജയൻ ചരമ വാർഷികം  ജയൻ ചരമം  Remembering Actor Jayan  43 years since Actor Jayan left  Actor Jayan death anniversary  Actor Jayan 43rd death anniversary  Remembering Actor Jayan On43rd death anniversary  അന്തരിച്ച നടൻ ജയൻ  നടൻ ജയൻ
Actor Jayan 43rd death anniversary

1980 നവംബർ 16, ചെന്നൈ ഷോളവാരത്തെ എയർസ്‌ട്രിപ്പിൽ 'കോളിളക്കം' എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു... അതിനിടെ അപ്രതീക്ഷിതമായുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് മലയാളികൾക്ക് ജയനെ നഷ്‌ടമാവുന്നത്... 43 വർഷങ്ങൾക്കിപ്പുറവും ജയനെ ഓർക്കാത്ത മലയാളികളില്ല, അതുകൊണ്ട് തന്നെ ജയൻ മരിക്കുന്നുമില്ല (Remembering Actor Jayan On his 43rd death anniversary).

മലയാള സിനിമയിലെ ആദ്യത്തെ സൂപ്പർ താരം ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ജയൻ. സിനിമയോളം തന്നെ സാഹസികതയേയും അത്രയേറെ സ്‌നേഹിച്ച അഭിനേതാവ്. പെർഫക്ഷന് വേണ്ടി ആക്ഷൻ സീനുകൾ ഉൾപ്പടെ റീ ടേക്ക് എടുപ്പിക്കുന്ന സ്വഭാവം ജയന് ഉണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സമകാലികർ പറയാറുണ്ട്. ജയനെ മരണത്തിലേക്ക് തള്ളി വിട്ടതും അദ്ദേഹത്തിലെ ആ 'പെർഫെക്ഷനിസ്റ്റ്' തന്നെയായിരുന്നത്രെ!

ജയൻ വിടവാങ്ങിയിട്ട് 43 വർഷങ്ങൾ  ജയൻ  ജയൻ 43 ആം ചരമ വാർഷികം  ജയൻ ചരമ വാർഷികം  ജയൻ ചരമം  Remembering Actor Jayan  43 years since Actor Jayan left  Actor Jayan death anniversary  Actor Jayan 43rd death anniversary  Remembering Actor Jayan On43rd death anniversary  അന്തരിച്ച നടൻ ജയൻ  നടൻ ജയൻ
ജയൻ വിടവാങ്ങിയിട്ട് 43 വർഷങ്ങൾ

'കോളിളക്ക'ത്തിലെ അപകടത്തിന് വഴിയൊരുക്കിയ ആ ഹെലികോപ്റ്റർ രംഗം രണ്ട് പ്രാവശ്യം സംവിധായകന്‍റെ സംതൃപ്‌തിക്ക് എടുത്തിട്ടും ജയൻ തൃപ്‌തനായിരുന്നില്ലെന്നും അതുകൊണ്ട് വീണ്ടും എടുക്കുകയായിരുന്നു എന്നും സംവിധായകൻ സാക്ഷ്യപ്പെടുത്തുന്നു. മലയാള സിനിമയിൽ ഒട്ടേറെക്കാലം സജീവ സാന്നിധ്യമായി ഉണ്ടാകുമായിരുന്ന ജയൻ എന്നാൽ ഒരു സിനിമാക്കഥ പോലെ കാലയവനികക്കുള്ളിലേക്ക് മറഞ്ഞു.

41 വയസ് മാത്രമായിരുന്നു അന്ന് ജയന്‍റെ പ്രായം. മലയാളികൾക്ക് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു ആ വേർപാട്. ജയന്‍റെ മരണ ദിവസം കേരളത്തിലെ പല വീടുകളിലും മരണ വീടിന്‍റെ പ്രതീതിയോടെ മൂകത തളം കെട്ടിക്കിടന്നു, ദിവസങ്ങളോളം. സിനിമാലോകത്ത് ജയൻ ബാക്കിയാക്കി പോയ ആ ശൂന്യത മറ്റാർക്കും നികത്താനാകില്ലെന്ന് ആരാധകർ ആണിയിട്ടുറപ്പിച്ചു. അതെ, ആ ശൂന്യത ഇന്നും തുടരുന്നുണ്ടെന്നതാണ് യാഥാർഥ്യം.

43 വർഷങ്ങൾക്കിപ്പുറവും മലയാളിയുടെ ഓർമകളിൽ മങ്ങാതെ ജയന്‍റെ ചിത്രമുണ്ട്. കുട്ടികൾ പോലും ജയന്‍റെ ഐക്കോണിക് പോസ്റ്ററുകളും സംസാരരീതികളും അനുകരിക്കുന്നു. മിമിക്രിയിൽ പലപ്പോഴും ജയന്‍റെ അനുകരണം വികലമായിപ്പോവാറുണ്ടെന്നത് മറ്റൊരു യാഥാർഥ്യം. എന്നാലും 2023ലും മിമിക്രി വേദികളിലും മറ്റും ജയന് കിട്ടുന്ന കയ്യടി അദ്ദേഹത്തിന് ഇന്നും ജനഹൃദയയങ്ങളിലുള്ള സ്വീകാര്യതയാണെന്ന് പറയാതെ വയ്യ.

ജയൻ വിടവാങ്ങിയിട്ട് 43 വർഷങ്ങൾ  ജയൻ  ജയൻ 43 ആം ചരമ വാർഷികം  ജയൻ ചരമ വാർഷികം  ജയൻ ചരമം  Remembering Actor Jayan  43 years since Actor Jayan left  Actor Jayan death anniversary  Actor Jayan 43rd death anniversary  Remembering Actor Jayan On43rd death anniversary  അന്തരിച്ച നടൻ ജയൻ  നടൻ ജയൻ
മലയാളികളുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ

ആറ് വർഷം മാത്രം നീണ്ടുനിന്ന സിനിമായാത്ര : കൃഷ്‌ണൻ നായർ എന്ന നേവി ഉദ്യോഗസ്ഥനിൽ നിന്ന് മലയാളത്തിലെ ആക്ഷൻ ഹീറോ ജയനായി വളർന്നുവന്നത് നിസാരമായിരുന്നില്ല. 1974ൽ 'ശാപമോക്ഷം' എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം എങ്കിലും ഹരിഹരൻ സംവിധാനം ചെയ്‌ത 'ശരപഞ്ജര'മാണ് അദ്ദേഹത്തിന് നായകപദവി നേടിക്കൊടുക്കുന്നത്. സിനിമകളിലൂടെ, ആരാധകരുടെ മനസിൽ ജയൻ വളർന്നു വളർന്ന് വന്നു, പൊടുന്നനെ നികത്താനാവാത്ത വേദന സമ്മാനിച്ച് മടങ്ങി.

ആറ് വർഷം കൊണ്ട് മലയാളത്തിൽ 120ലേറെ സിനിമകളിൽ ജയൻ അഭിനയിച്ചു എന്നതും അത്ഭുതമാണ്. ഭൂരിപക്ഷം ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. തുടക്കകാലത്ത് വില്ലൻ വേഷങ്ങളിലും സഹതാരമായും പ്രത്യക്ഷപ്പെട്ട ജയൻ മെല്ലെ മെല്ലെ നായക പരിവേഷത്തിലേക്ക് മാറി. ഭാവാഭിനയവും ഫിറ്റ്‌നസും എണ്ണിയാലൊടുങ്ങാത്ത ആരാധകരെ സൃഷ്‌ടിച്ചു. ഐവി ശശിയുടെ സംവിധാനത്തിൽ പുറത്തുവന്ന 'അങ്ങാടി'യിലെ അഭ്യസ്‌ത വിദ്യനായ ചുമട്ടുതൊഴിലാളിയെ മലയാളികൾ എങ്ങനെ മറക്കും.

ജയൻ വിടവാങ്ങിയിട്ട് 43 വർഷങ്ങൾ  ജയൻ  ജയൻ 43 ആം ചരമ വാർഷികം  ജയൻ ചരമ വാർഷികം  ജയൻ ചരമം  Remembering Actor Jayan  43 years since Actor Jayan left  Actor Jayan death anniversary  Actor Jayan 43rd death anniversary  Remembering Actor Jayan On43rd death anniversary  അന്തരിച്ച നടൻ ജയൻ  നടൻ ജയൻ
മലയാളികളുടെ എക്കാലത്തെയും സൂപ്പർ സ്റ്റാർ

ഇംഗ്ലീഷ് ഭാഷ വശമില്ലാത്തവർ പോലും ജയന്‍റെ നെടുനീളൻ ഡയലോഗ് കേട്ട് കോരിത്തരിച്ചു, നിർത്താതെ കയ്യടിച്ചു. ജയന്‍റെ മരണശേഷവും അദ്ദേഹം അഭിനയിച്ച ചിത്രങ്ങൾ തിയേറ്ററുകളിലെത്തിയിരുന്നു. 'അഹങ്കാര'മാണ് ജയന്‍റേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. 2011ൽ 'അവതാരം' എന്ന സിനിമയിൽ ഗ്രാഫിക്‌സിന്‍റെ സഹായത്തോടെ ജയനെ നായകനായി അവതരിപ്പിക്കുകയുണ്ടായി. ഇക്കാലത്തും ജയന്‍റെ ഓർമകൾക്ക് മരണമില്ലെന്നതിന്‍റെ ഉദാഹരണമാണിത്.

അഭ്രപാളികളിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച്, പ്രേക്ഷകരെ ആവേശക്കൊടുമുടി കയറ്റിയ, മുൾമുനയിൽ നിർത്തിച്ച ജയൻ. എത്രയോ വ്യത്യസ്‌തമായ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തേണ്ടിയിരുന്ന സൂപ്പർ സ്റ്റാർ ഇടയ്‌ക്ക് വച്ച് യാത്ര മതിയാക്കിപ്പോയെങ്കിലും മരിക്കാത്ത ഓർമകളുമായി ആരാധകർ സ്‌മരണ പുതുക്കിക്കൊണ്ടിരിക്കുന്നു.

READ ALSO: ജയന്‍ എന്ന നിറയ്യൗവനം; ഓര്‍മകള്‍ക്ക് 40 വയസ്

Last Updated : Nov 16, 2023, 3:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.