ജയന്‍ എന്ന നിറയ്യൗവനം; ഓര്‍മകള്‍ക്ക് 40 വയസ്

author img

By

Published : Nov 16, 2020, 10:11 AM IST

malayalam movie first action hero jayan death anniversary ജയന്‍ 40 ആം ചരമവാര്‍ഷികം jayan death anniversary jayan 40 death anniversary ജയന്‍ ചരമ വാര്‍ഷികം ജയന്‍ സിനിമകള്‍

ആറ് വര്‍ഷം കൊണ്ട് 150ല്‍ അധികം സിനിമകളില്‍ ജയന്‍ അഭിനയിച്ചു. മലയാള സിനിമയിലെ ആദ്യ ആക്ഷന്‍ ഹീറോ പദവിയും ജയന് സ്വന്തമാണ്

മലയാള സിനിമ എക്കാലവും നെഞ്ചേറ്റിയ താരം... കരുത്തിന്‍റെ, സാഹസികതയുടെ പ്രതീകം, മലയാള സിനിമയുടെ പൗരുഷം, മലയാളത്തിന്‍റെ ആദ്യ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ അങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ അഭ്രപാളിക്ക് പിന്നിലേക്ക് മറഞ്ഞിട്ട് നാലുപതിറ്റാണ്ട് പിന്നിടുന്നു. ആറ് വർഷം കൊണ്ട് മലയാള സിനിമ പിടിച്ചടക്കിയ മറ്റൊരു നടൻ നമുക്കില്ല. 41ആം വയസിൽ കോളിളക്കത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജയന്‍ മരിച്ചത്. ജയൻ സിനിമയിൽ എത്തുന്നതിന് മുമ്പ് നാവികസേന ഉദ്യോഗസ്ഥനായിരുന്നു.

malayalam movie first action hero jayan death anniversary ജയന്‍ 40 ആം ചരമവാര്‍ഷികം jayan death anniversary jayan 40 death anniversary ജയന്‍ ചരമ വാര്‍ഷികം ജയന്‍ സിനിമകള്‍
15 വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്‌ഠിച്ചു

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയന്‍ ജനിച്ചത്. മാധവവിലാസം വീട്ടിൽ മാധവൻപിള്ളയുടെയും ഓലയിൽ ഭാരതിയമ്മയുടെയും ഓമന പുത്രന്‍. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. സ്കൂളിലെ എൻസിസിയിൽ മികച്ച കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. 15 വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്‌ഠിച്ചു. ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു. 15 വർഷത്തെ നാവികജീവിതം അദ്ദേഹത്തിന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു. നേവിയില്‍ നിന്ന് രാജിവച്ച ശേഷമാണ് അദ്ദേഹം അഭിനയരംഗത്തെത്തിയത്.

malayalam movie first action hero jayan death anniversary ജയന്‍ 40 ആം ചരമവാര്‍ഷികം jayan death anniversary jayan 40 death anniversary ജയന്‍ ചരമ വാര്‍ഷികം ജയന്‍ സിനിമകള്‍
ജയന്‍ സുകുമാരനൊപ്പം

എഴുപതുകളിൽ ചെറിയ വേഷങ്ങളിൽ തുടക്കം കുറിച്ച താരത്തിന് ജയൻ എന്ന പേര് നൽകിയത് ശാപമോക്ഷത്തിന്‍റെ സെറ്റിൽ വച്ച് നടൻ ജോസ് പ്രകാശാണ്. പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് ശാപമോക്ഷം, പഞ്ചമി, തച്ചോളി അമ്പു, ഏതോ ഒരു സ്വപ്‌നം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായി. ശരപഞ്ചരത്തിലെ വില്ലൻ വേഷത്തിന് ശേഷം മലയാളസിനിമയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത താരങ്ങളിലൊരാളായി ജയന്‍ മാറി. 1979ലെ ബോക്‌സ് ഓഫീസ് ഹിറ്റ് ചിത്രം കൂടിയായിരുന്നു ശരപഞ്ചരം. അടുത്ത ബോക്‌സ് ഓഫീസ് ഹിറ്റ് അങ്ങാടിക്ക് ശേഷം മനുഷ്യമൃഗം, ആവേശം എന്നീ സിനിമകളിൽ ഇരട്ട വേഷത്തിലാണ് ജയന്‍ എത്തിയത്.

malayalam movie first action hero jayan death anniversary ജയന്‍ 40 ആം ചരമവാര്‍ഷികം jayan death anniversary jayan 40 death anniversary ജയന്‍ ചരമ വാര്‍ഷികം ജയന്‍ സിനിമകള്‍
അങ്ങാടി സിനിമയില്‍ നിന്നും

പൗരുഷം നിറഞ്ഞ, നെഞ്ചു വിരിച്ച കഥാപാത്രങ്ങളാണ് അദ്ദേഹത്തിനെ സൂപ്പർഹീറോയാക്കിയത്. മലയാള സിനിമയ്‌ക്ക് നൂറ്റിയമ്പതോളം സിനിമകൾ സമ്മാനിച്ച താരം കൂടിയാണ് ജയന്‍. എല്ലാ കാലത്തും യുവതലമുറകളുടെ പ്രതിനിധിയായിരുന്നു ജയന്‍. തലമുറകളുടെ താരമായി മരണത്തെ തോല്‍പ്പിച്ച് ജീവിക്കുന്ന ഒരു നടന്‍ മാത്രമെ നമുക്കുണ്ടായിട്ടുള്ളു. അത് ജയനാണ്. എഴുപതുകളിലെ യുവത്വത്തിന്‍റെ സിരകളിൽ പടർന്ന് കയറിയ ജയന്‍റെ തീപ്പൊരി ഡയലോഗുകൾ പിന്നാലെ വന്ന തലമുറകളും ഒട്ടും ആവേശം ചോരാതെ ഏറ്റെടുത്തു. മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയിട്ട് 40 വര്‍ഷം പിന്നിട്ടെങ്കിലും ആ നടന്‍റെ ഓര്‍മകള്‍ ആരാധകരുടെ ഉള്ളില്‍ ഇന്നും നിലനില്‍കുന്നു. അപൂര്‍വമായ ചില വ്യക്തിത്വങ്ങളുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്ന ഒന്നാണത്.

malayalam movie first action hero jayan death anniversary ജയന്‍ 40 ആം ചരമവാര്‍ഷികം jayan death anniversary jayan 40 death anniversary ജയന്‍ ചരമ വാര്‍ഷികം ജയന്‍ സിനിമകള്‍
പ്രേം നസീറിനൊപ്പം

കലക്ഷന്‍ റെക്കാര്‍ഡുകള്‍ മറികടന്ന എത്രയോ ചിത്രങ്ങള്‍... അവയില്‍ സാഹസികത നിറഞ്ഞ രംഗങ്ങളുള്ള ചിത്രങ്ങളായിരുന്നു ഏറെയും... ജയനില്‍ നിന്നും ആസ്വാദകര്‍ പ്രതീക്ഷിച്ചിരുന്നതും അത് തന്നെയായിരുന്നു എന്നതാണ് സത്യം. തനിക്ക് ലഭിക്കുന്ന കയ്യടികൾ തന്‍റെ അധ്വാനത്തിന് കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ഥമായി ആഗ്രഹിച്ചിരുന്നു. ജയന്‍റെ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പ്പെടുത്തി. കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്‍റെ ചിത്രീകരണത്തിനിടയിലുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16ന് ജയൻ വിടവാങ്ങിയത്. 41 വയസായിരുന്നു മരിക്കുമ്പോള്‍ ജയന്‍റെ പ്രായം. തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് കോളിളക്കത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച അപകടമുണ്ടായത്. സംവിധായകൻ ഈ രംഗത്തിന്‍റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു. ഈ രംഗത്തിന്‍റെ മൂന്ന് ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്‍റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചതെന്നാണ് വാര്‍ത്തകള്‍. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് നിലത്തിടിച്ച് തകര്‍ന്നു. ജയന്‍റെ മരണസമയത്ത് ഹിറ്റായി ഓടുകയായിരുന്ന ചിത്രമായ ദീപത്തിൽ അദ്ദേഹത്തിന്‍റെ മരണവാർത്ത ചേർത്തു. സാഹസികതയിൽ എന്നും ഹരം കൊണ്ടിരുന്ന ജയനിലെ പ്രതിഭക്ക് ജീവനേക്കാൾ വലുതായിരുന്നു സിനിമ... മലയാള സിനിമയുള്ളിടത്തോളം ജയൻ നമ്മുടെ മനസിൽ ജീവിക്കും നിത്യ യൗവ്വനത്തിന്‍റെ ചെറുപുഞ്ചിരിയുമായ്....

malayalam movie first action hero jayan death anniversary ജയന്‍ 40 ആം ചരമവാര്‍ഷികം jayan death anniversary jayan 40 death anniversary ജയന്‍ ചരമ വാര്‍ഷികം ജയന്‍ സിനിമകള്‍
ആറ് വര്‍ഷം കൊണ്ട് 150ല്‍ അധികം സിനിമകള്‍
malayalam movie first action hero jayan death anniversary ജയന്‍ 40 ആം ചരമവാര്‍ഷികം jayan death anniversary jayan 40 death anniversary ജയന്‍ ചരമ വാര്‍ഷികം ജയന്‍ സിനിമകള്‍
കോളിളക്കം സിനിമയില്‍ നിന്ന്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.