ETV Bharat / entertainment

RDX OTT Rights Bagged By Netflix ആർഡിഎക്‌സിന്‍റെ ഒടിടി അവകാശം വന്‍ തുകയ്‌ക്ക് നെറ്റ്‌ഫ്ലിക്‌സിന്; റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം

author img

By

Published : Aug 21, 2023, 3:42 PM IST

RDX Release On This Onam ഓണം റിലീസായാണ് ആർഡിഎക്‌സ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. ഷെയ്‌ന്‍ നിഗം, ആന്‍റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.

ആർഡിഎക്‌സിന്‍റെ ഒടിടി അവകാശം  ആർഡിഎക്‌സിന്‍റെ ഒടിടി അവകാശം നെറ്റ്‌ഫ്ലിക്‌സിന്  RDX OTT rights on Netflix  RDX OTT rights  RDX  ആർഡിഎക്‌സ്  ആർഡിഎക്‌സ് റിലീസ്  RDX movie release  RDX release  Mass Action Family Drama RDX  RDX posters and videos  RDX cast and crew  ഷെയ്ന്‍ നിഗം  Shane Nigam movies  ഷെയ്ന്‍ നിഗം സിനിമള്‍  ആന്‍റണി വര്‍ഗീസ്  Antony Varghese  Antony Varghese movies  ആന്‍റണി വര്‍ഗീസ് സിനിമകള്‍  നീരജ് മാധവ്  നീരജ് മാധവ് സിനിമകള്‍  Neeraj Madhav  Neeraj Madhav movies
RDX OTT rights on Netflix

RDX movie release: ഷെയ്ന്‍ നിഗം (Shane Nigam), ആന്‍റണി വര്‍ഗീസ് (Antony Varghese), നീരജ് മാധവ് (Neeraj Madhav) എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് 'ആർഡിഎക്‌സ്' (റോബര്‍ട്ട് ഡോണി സേവ്യര്‍). നവാഗതനായ നഹാസ് ഹിദായത്ത് (Nahas Hidhayath) സംവിധാനം ചെയ്‌ത ചിത്രം (RDX) ഓണം റിലീസായി ഓഗസ്‌റ്റ് 25നാണ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

RDX OTT rights: റിലീസിന് മുമ്പ് തന്നെ 'ആര്‍ഡിഎക്‌സി'ന്‍റെ ഒടിടി അവകാശം വന്‍ തുകയ്‌ക്ക് നെറ്റ്‌ഫ്ലിക്‌സ് (RDX OTT rights on Netflix) സ്വന്തമാക്കിയിരിക്കുകയാണ്. അതേസമയം തുക സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

Mass Action Family Drama RDX: ഒരു മാസ് ആക്ഷന്‍ ഫാമിലി ഡ്രാമയായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ് ആക്ഷൻ രംഗങ്ങളാകും ചിത്രത്തിലുള്ളത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ മൂന്ന് യുവാക്കളുടെ ജീവിതമാണ് 'ആര്‍ഡിഎക്‌സി'ല്‍ ദൃശ്യവത്‌കരിക്കുന്നത്.

Also Read: RDX Motion Poster | ഫാമിലി ആക്ഷന്‍ പവർപാക്ക് 'ആര്‍ഡിഎക്‌സ്' വരുന്നു; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ആന്‍റണി വര്‍ഗീസ്, ഷെയ്‌ന്‍ നിഗം, നീരജ് മാധവ് എന്നിവരെ കൂടാതെ ബാബു ആന്‍റണി, ലാല്‍, ബൈജു, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ഐമ റോസ്‌മി സെബാസ്റ്റ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

RDX posters and videos: 'ആര്‍ഡിഎക്‌സി'ന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളും മോഷന്‍ പോസ്‌റ്ററുകളും ഗാനവും ടീസറും, വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമയിലെ 'ഹലബല്ലു' (Halaballoo) ഗാനവും ആരാധകര്‍ ഏറ്റെടുത്തു. 'ഹലബല്ലു' ഗാനത്തില്‍ നിന്നുള്ള ഹൂക്ക് സ്‌റ്റെപ്പിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൊറിയോഗ്രാഫര്‍ സാന്‍ഡി മാസ്‌റ്റര്‍ക്കൊപ്പം ഹൂക്ക് സ്‌റ്റെപ്പ് ചെയ്യുന്ന ഷെയ്‌ന്‍ നിഗം, നീരജ് മാധവ്, ആന്‍റണി വര്‍ഗീസ് എന്നിവരായിരുന്നു വൈറല്‍ വീഡിയോയില്‍.

Also Read: RDX teaser| തീപാറും ആക്ഷന്‍ രംഗങ്ങള്‍; ആര്‍ഡിഎക്‌സ്‌ ടീസര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

RDX cast and crew: ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും ചമന്‍ ചാക്കോ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. സാം സി എസ് ആണ് സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത് ആണ് ഗാന രചന. അൻപറിവാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

മേക്കപ്പ് - റോണക്‌സ് സേവ്യർ, കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പിആർഒ - ശബരി എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Also Read: RDX song| സാന്‍ഡി മാസ്‌റ്റര്‍ക്കൊപ്പം ഹലബല്ലു ഹൂക്ക് സ്‌റ്റെപ്പുകളുമായി ഷെയ്‌നും നീരജ് മാധവും ആന്‍റണി വര്‍ഗീസും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.