ETV Bharat / entertainment

ഒഡീഷ ഇതിഹാസ സംഗീതജ്ഞൻ പ്രഫുല്ല കര്‍ അന്തരിച്ചു

author img

By

Published : Apr 18, 2022, 9:06 AM IST

Prafulla Kar Passes Away: ഡീഷയിലെ ഇതിഹാസ സംഗീതജ്ഞൻ പ്രഫുല്ല കർ അന്തരിച്ചു. സംഗീതജ്ഞന്‍, ഗായകന്‍, ഗാന രചയിതാവ്‌, എഴുത്തുകാരന്‍, കോളംനിസ്‌റ്റ്‌ എന്നീ നിലകളില്‍ പ്രശസ്‌തനാണ് അദ്ദേഹം.

Prafulla Kar Passes Away  പ്രഫുല്ല കര്‍ അന്തരിച്ചു  Prafulla Kar achievements  Prafulla Kar childhood
ഒഡീഷ ഇതിഹാസ സംഗീതജ്ഞൻ പ്രഫുല്ല കര്‍ അന്തരിച്ചു

Prafulla Kar Passes Away: ഒഡീഷയിലെ ഇതിഹാസ സംഗീതജ്ഞൻ പ്രഫുല്ല കർ അന്തരിച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ ഭുബനേശ്വറിലെ സത്യ നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു.

Prafulla Kar Passes Away  പ്രഫുല്ല കര്‍ അന്തരിച്ചു  Prafulla Kar achievements  Prafulla Kar childhood
ഒഡീഷ ഇതിഹാസ സംഗീതജ്ഞൻ പ്രഫുല്ല കര്‍

Prafulla Kar achievements: സംഗീതജ്ഞന്‍, ഗായകന്‍, ഗാന രചയിതാവ്‌, എഴുത്തുകാരന്‍, കോളംനിസ്‌റ്റ്‌ എന്നീ നിലകളില്‍ പ്രശസ്‌തനാണ് അദ്ദേഹം. ഗായകനായും സംഗീതജ്ഞനായും നാല്‌ ബംഗ്ലാ സിനിമകള്‍ ഉള്‍പ്പടെ 70 ഒറിയ സിനിമകളില്‍ (റിലീസ്‌ ആയതും ആകാത്തതും) അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കലാരംഗത്തെ സംഭാവനകൾക്ക് അദ്ദേഹത്തിന് 2015ൽ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

Prafulla Kar Passes Away  പ്രഫുല്ല കര്‍ അന്തരിച്ചു  Prafulla Kar achievements  Prafulla Kar childhood
ഒഡീഷ ഇതിഹാസ സംഗീതജ്ഞൻ പ്രഫുല്ല കര്‍

Prafulla Kar childhood: 1939 ഫെബ്രുവരി 16ന്‌ ബംഗാൾ പ്രസിഡൻസിയിലെ പുരിയിൽ സംഗീതജ്ഞ കുടുംബത്തിലാണ് ജനനം. ബൈദ്യനാഥ് കർ പിതാവും സുശീല കർ അമ്മയുമാണ്. അദ്ദേഹത്തിന്‍റെ അമ്മാവൻ ഖേത്ര മോഹൻ കർ ഒരു പ്രശസ്‌ത തബല വാദകനായിരുന്നു. കുട്ടിക്കാലത്ത്‌ തന്നെ പിതാവിനെ നഷ്‌ടമായതിനാല്‍ മുത്തച്ഛന്‍ ഭഗബന്‍ മിശ്രയുടെയും മുത്തശ്ശി അപണ്ണ ദേവിയുടെയും ശിക്ഷണത്തിലാണ് പ്രഫുല്ല കര്‍ വളര്‍ന്നത്‌.

ഉഷ മങ്കേഷ്‌കര്‍, കവിത കൃഷ്‌ണമൂര്‍ത്തി, സുരേഷ്‌ വാഡ്‌കര്‍, എംഡി. അസീസ്‌, കിഷോര്‍ കുമാര്‍, അമിത്‌ കുമാര്‍, വാണി ജയറാം, എസ്‌.ജാനകി, ചിത്ര, യോശുദാസ്‌, എസ്‌.പി.ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രശസ്‌ത ഗായകര്‍ പ്രഫുല്ല കറുടെ സംഗീതത്തില്‍ ഗാനാലാപനം നടത്തിയിട്ടുണ്ട്‌. കൂടാതെ 20ലധികം പിന്നണി ഗായകരെ അദ്ദേഹം ഒഡിഷ ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തി.

Also Read: വിവാഹ ആഘോഷങ്ങൾക്ക് താൽക്കാലിക അവധി ; ഷൂട്ടിങ് തിരക്കിലേക്ക് രണ്‍ബീർ - ആലിയ ദമ്പതികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.