ETV Bharat / entertainment

ലോകകപ്പ് ഫൈനലിന്‍റെ ആവേശം പങ്കുവച്ച് കത്രീന കൈഫ്, വിരാട് കോലിക്കും ടീമിനും പിന്തുണയറിയിച്ച് താരം

author img

By ETV Bharat Kerala Team

Published : Nov 18, 2023, 6:34 PM IST

katrina kaif  katrina kaif on 2023 world cup final  ind vs aus 2023 world cup final  world cup final 2023  katrina kaif on team india  katrina kaif on virat anushka  team india in world cup 2023  india vs australia world cup 2023 final  കത്രീന കൈഫ്  ലോകകപ്പ്  ലോകകപ്പ് ഫൈനല്‍ 2023  ഇന്ത്യ ഓസ്‌ട്രേലിയ ലോകകപ്പ്  Katrina Kaif cheers ahead of the World Cup final
katrina kaif on team india

Katrina Kaif on team India : ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിന്‍റെ ആവേശം പങ്കുവെച്ച്‌ കത്രീന കൈഫ്. വിരാട് കോലിക്ക് പിന്തുണ അറിയിക്കുകയും, അയൽവാസികളായതിനാൽ വിരാടിനെയും അനുഷ്‌ക ശർമ്മയെയും പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.

ഹൈദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പ്രകടനത്തിൽ അഭിനന്ദനം അറിയിച്ച് ബോളിവുഡ് താരം കത്രീന കൈഫ്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുളള ഫൈനല്‍ പോരാട്ടത്തില്‍ കിരീടം നേടാനുള്ള ക്യാപ്റ്റൻ രോഹിത് ശർമയുടെയും ടീമിന്‍റെയും ശ്രമത്തെയും ആവേശത്തോടെ താരം പിന്തുണയ്ക്കുന്നു (Katrina Kaif cheers ahead of the cricket World Cup 2023 final). ഗ്രൂപ്പ് ഘട്ടം മുതല്‍ സെമി ഫൈനല്‍ വരെ തുടര്‍ച്ചയായി പത്ത്‌ തവണ വിജയം നേടിയ ഇന്ത്യയുടെ അവസാന പോരാട്ടത്തിന്‌ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം നാളെ (നവംബര്‍ 19) സാക്ഷ്യം വഹിക്കും (India vs Australia world cup 2023 final).

തന്‍റെ ഏറ്റവും പുതിയ റിലീസായ ടൈഗർ 3 യുടെ വിജയം ആസ്വദിക്കുന്ന കത്രീന കൈഫ്, സൽമാൻ ഖാനൊപ്പം, തന്‍റെ ആവേശം പങ്കുവെച്ചു, "ഞാൻ ടീം ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നു, അവർ മികച്ച പ്രകടനം കാഴ്‌ചവച്ചു. ഈ ലോകകപ്പ് മുഴുവനും കാണാൻ വളരെ ആഹ്ലാദകരമായിരുന്നു, വിരാട് കോലി, അനുഷ്‌ക ശർമ്മ എന്നിവര്‍ എന്‍റെ അയൽവാസികള്‍ കൂടിയാണ്‌. അതിനാൽ എനിക്ക് കൂടുതൽ സന്തോഷമുണ്ട് (katrina kaif on virat anushka). ഞാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു, കത്രീന കൂട്ടിച്ചേർത്തു.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ സെമിയിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഫൈനലിൽ എത്തിയത്. വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറി പ്രകടനവും മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റുകളുടെയും മികവിലാണ് ഇന്ത്യ കീവിസിനെ പരാജയപ്പെടുത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളുടെ റെക്കോഡ് മറികടന്ന് വിരാട് കോലി തന്‍റെ 50-ാം സെഞ്ച്വറി നേടിയതും സെമി ഫൈനല്‍ മത്സരത്തിന് മാറ്റുകൂട്ടി.

കത്രീനയുടെ ഭർത്താവും നടനുമായ വിക്കി കൗശൽ, സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, അനുഷ്‌ക ശർമ്മ, രൺബീർ കപൂർ, ജോൺ എബ്രഹാം, സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, കുനാൽ ഖേമ്മു, സോഹ അലി ഖാൻ തുടങ്ങിയ പ്രമുഖരും സെമിഫൈനൽ മത്സരത്തിന് എത്തിയിരുന്നു. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസ്‌ട്രേലിയ വീണ്ടുമൊരു ലോകകപ്പ് ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചു.

ALSO READ: 'രണ്ട് ടീമുകള്‍ക്കും ഒരേ പിച്ചാണ്, ബാക്കിയുള്ളത് കാത്തിരുന്ന് കാണാം'; അഹമ്മദാബാദിലെ പിച്ചുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് കമ്മിന്‍സ്

അതേസമയം ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് വമ്പന്‍ ഉപദേശവുമായി മുന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രംഗത്ത് എത്തിയിരിക്കുകയാണ്. ഓസീസിനെതിരായ ഫൈനലില്‍ തന്‍റെ മുഴുവന്‍ കഴിവും ഗില്‍ പുറത്തെടുക്കണമെന്നാണ് ഇന്ത്യയുടെ ലോകകപ്പ് ജേതാവ് കൂടിയായ യുവരാജ് സിങ് പറയുന്നത്.

ALSO READ: 'അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പ്രതിരോധത്തിലാകും'; വമ്പന്‍ നിരീക്ഷണവുമായി യുവരാജ് സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.