ETV Bharat / entertainment

ആക്ഷനിൽ കസറി ജോജു, ഒപ്പം കല്യാണിയും; കാത്തിരിപ്പിന് വിരാമമായി, ജോഷിയുടെ 'ആന്‍റണി' ട്രെയിലറെത്തി

author img

By ETV Bharat Kerala Team

Published : Nov 27, 2023, 7:37 PM IST

Antony Official Trailer Out : ജോജു ജോർജിന്‍റെയും കല്യാണി പ്രിയദർശന്‍റെയും തകർപ്പൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് ട്രെയിലർ. 'ആന്‍റണി' ഡിസംബർ 1ന് തിയേറ്ററുകളിലേക്ക്.

Antony Official Trailer Out  Antony Trailer  Joshiy Joju George Kalyani Priyadarshan Antony  Joshiy Joju George Kalyani Antony Trailer  ആക്ഷനിൽ കസറി ജോജു ഒപ്പം കല്യാണിയും  ആക്ഷനിൽ കസറി ജോജു  ജോഷിയുടെ ആന്‍റണി ട്രെയിലർ പുറത്ത്  ജോഷിയുടെ ആന്‍റണി  ആന്‍റണി ട്രെയിലർ പുറത്ത്  ആന്‍റണി ട്രെയിലർ  ജോജു ജോർജും ജോഷിയും വീണ്ടും  ജോജു ജോർജ് ആന്‍റണി  Joju George starrer Antony  Kalyani Priyadarshan starrer Antony  Kalyani Priyadarshan new movie  ആന്‍റണി ഡിസംബർ 1ന് തിയേറ്ററുകളിലേക്ക്  ആന്‍റണി റിലീസ്  Antony release  കാത്തിരിപ്പവസാനിപ്പിച്ച് ആന്‍റണി ട്രെയിലറെത്തി
Antony Official Trailer

'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജും മാസ്‌റ്റർ ക്രാഫ്റ്റ്മാൻ ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'ആന്‍റണി'യുടെ ട്രെയിലർ പുറത്ത് (Joju George, Kalyani Priyadarshan starrer Antony Official Trailer). അത്യുഗ്രൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ റിലീസായ ട്രെയിലർ മണിക്കൂറുകൾക്കകം ഒന്നര ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

ജോജു ജോർജ് മാസായാണ് ട്രെയിലറിലുടനീളം ഉള്ളത്. തകർപ്പൻ ആക്ഷൻ സ്വീക്വൻസുകളിലൂടെയും താരം കയ്യടി നേടുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന കല്യാണി പ്രിയദർശന്‍റെ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഹൈലൈറ്റാകുന്നുണ്ട്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് കല്യാണി ട്രെയിലറിൽ. പൊടിപാറുന്ന ആക്ഷന് പുറമെ ഇമോഷണൽ രംഗങ്ങൾക്കും പ്രാധാന്യം നൽകിയാണ് 'ആന്‍റണി'യുടെ നിർമാണം.

അതേസമയം 'ആന്‍റണി' ഡിസംബർ 1 മുതൽ തിയേറ്ററുകളിലെത്തും (Joshi and joju george movie antony in theater from december1st). ഫാമിലി - മാസ് - ആക്ഷൻ മൂവിയായി അണിയിച്ചൊരുക്കിയ 'ആന്‍റണി'യിൽ ചെമ്പൻ വിനോദ്, നൈല ഉഷ, വിജയരാഘവൻ, ആശ ശരത് എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്. നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്‍റർടൈൻമെന്‍റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ ആണ് ഈ ചിത്രത്തിന്‍റെ നിർമാണം.

ഡ്രീം ബിഗ് ഫിലിംസ് വിതരണത്തിനായി എത്തിക്കുന്ന ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. 'പൊറിഞ്ചു മറിയം ജോസിന്‍റെ വൻ വിജയത്തിന് ശേഷം ജോഷി - ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമ എന്ന നിലയിൽ 'ആന്‍റണി' തുടക്കം മുതൽ പ്രേക്ഷക - മാധ്യമശ്രദ്ധ നേടിയിരുന്നു. 2019 ഓഗസ്റ്റ് 23ന് പുറത്തിറങ്ങിയ 'പൊറിഞ്ചു മറിയം ജോസി'ൽ 'കാട്ടാളൻ പോറിഞ്ചു' എന്ന കഥാപാത്രമായാണ് ജോജു പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌ത ചെമ്പൻ വിനോദും നൈല ഉഷയും ആന്‍റണിയിലും അണിനിരക്കുന്നുണ്ട്.

രാജേഷ് പറഞ്ഞയാണ് 'ആന്‍റണി'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേറിട്ട ദൃശ്യാവിഷ്ക്കാരത്തിൽ വ്യത്യസ്‌തമായ കഥയാണ് 'ആന്‍റണി' പറയുന്നതെന്നാണ് വിവരം. സുശീൽ കുമാർ അ​ഗർവാൾ, രജത്ത് അ​ഗർവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്‌ണരാജ് രാജൻ എന്നിവർ സഹ നിർമാതാക്കളാണ്.

രണദിവെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ശ്യാം ശശിധരനാണ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. ദീപക് പരമേശ്വരൻ ആണ് പ്രൊഡക്ഷൻ കൺട്രോളർ.

കലാസംവിധാനം : ദിലീപ് നാഥ്, വസ്‌ത്രാലങ്കാരം : പ്രവീൺ വർമ്മ, മേക്കപ്പ് : റോണക്‌സ് സേവ്യർ, സ്റ്റിൽസ് : അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്‌ടർ : രാജശേഖർ, ഓഡിയോഗ്രാഫി : വിഷ്‌ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഷിജോ ജോസഫ്, ഡിജിറ്റൽ പ്രമോഷൻ : ഒബ്സ്ക്യൂറ എന്‍റർടെയിൻമെന്‍റ്, പി ആർ ഒ : ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.

READ MORE: പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷി-ജോജു ചിത്രം; 'ആന്‍റണി' ഡിസംബർ 1 മുതൽ തിയേറ്ററില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.