ETV Bharat / entertainment

'കല്ലുകുളമ്പിലെ നീരു പോലെ...' നൊണയിലെ വീഡിയോ ഗാനം പുറത്ത്

author img

By ETV Bharat Kerala Team

Published : Nov 30, 2023, 11:02 AM IST

Nona video song  Kallukulambile song  Nona First Look Poster  Indrans movie Nona  കല്ലുകുളമ്പിലെ നീരു പോലെ ഗാനം  നൊണയിലെ വീഡിയോ ഗാനം  ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന നൊണ  നൊണയിലെ ഗാനം  Indrans latest movies  Nona songs
Indrans movie Nona video song

Nona video song: ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന നൊണയിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

ഇന്ദ്രന്‍സ് (Indrans) നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'നൊണ'യിലെ വീഡിയോ ഗാനം പുറത്തിറങ്ങി (Nona video song). ചിത്രത്തിലെ 'കല്ലുകുളമ്പിലെ' എന്ന ഗാനമാണ് പുറത്തിറങ്ങിയത് (Kallukulambile song). ഹേമന്ത് കുമാർ ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ച് റെജി ഗോപിനാഥ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ഡിസംബർ എട്ടിന് ചിത്രം തിയേറ്ററുകളില്‍ എത്തും (Nona release). മിസ്‌റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്‍റെ ബാനറിൽ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്‌ത ചിത്രമാണ് 'നൊണ'.

ഇന്ദ്രന്‍സിനെ കൂടാതെ ഗോഡ്‌വിൻ, ശ്രീജിത്ത്‌ രവി, സതീഷ് കെ കുന്നത്ത്, ബിജു ജയാനന്ദൻ, ജയൻ തിരുമന, പ്രമോദ് വെളിയനാട്, ശിശിര സെബാസ്റ്റ്യൻ, സുധ ബാബു, പ്രേമ വണ്ടൂർ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും.

Also Read: കൗതുകം ഉണര്‍ത്തി 'നൊണ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

നേരത്തെ 'നൊണ'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങിയിരുന്നു (Nona First Look Poster). വളരെ കൗതുകം ഉണര്‍ത്തുന്നതായിരുന്നു നൊണയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍. ഇന്ദ്രന്‍സിനൊപ്പം നിരവധി താരങ്ങളും ഫസ്‌റ്റ്‌ ലുക്കില്‍ ഉണ്ടായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

പോൾ ബത്തേരിയാണ് സിനിമയുടെ ഛായാഗ്രഹണം. റെജി ഗോപിനാഥ് സംഗീതവും ഒരുക്കി. ഗാന രചന - സിബി അമ്പലപ്പുറം, ബിജിഎം - അനിൽ മാള എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

കല - സുനിൽ മേച്ചേന, സുരേഷ് പുൽപ്പള്ളി, മേക്കപ്പ് - ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - വക്കം മഹീൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എം രമേശ് കുമാർ, സൗണ്ട് ഡിസൈൻ - ഗണേഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ - സന്തോഷ് കുട്ടീസ്, സ്‌റ്റിൽസ് - നൗഷാദ് ഹോളിവുഡ്, പിആർഒ -എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: Indrans Bhavana Rani Movie Trailer ഉദ്വേഗജനകമായി റാണി ട്രെയിലര്‍; ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ ഭാവനയും ഇന്ദ്രന്‍സും ഉര്‍വശിയും

അതേസമയം ഇന്ദ്രന്‍സിന്‍റേതായി അടുത്തിടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ശങ്കര്‍ രാമകൃഷ്‌ണന്‍ (Shankar Ramakrishnan) തിരക്കഥ എഴുതി സംവിധാനം ചെയ്‌ത 'റാണി' (Rani). ഗുരു സോമസുന്ദരം (Guru Somasundaram), ഭാവന (Bhavana), ഹണി റോസ് (Honey Rose), ഉര്‍വശി (Urvashi), അനുമോള്‍, മാല പാര്‍വതി (Mala Parvathy) തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു.

'ടൂ മെൻ ആർമി' (Two Men Army) ആണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തില്‍ എത്തിയ മറ്റൊരു പുതിയ ചിത്രം. നിസാര്‍ ആണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. തികച്ചും വ്യത്യസ്‌തമായിരുന്നു സിനിമയുടെ പ്രമേയം. ആവശ്യത്തിലധികം പണം കൈവശം ഉണ്ടായിട്ടും കെട്ടിപ്പൂട്ടി വച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാളും ആ പണത്തിൽ കണ്ണ് വച്ചെത്തുന്ന മറ്റൊരാളും. ഈ രണ്ട് കഥാപാത്രങ്ങളുടെയും മാനസിക സംഘർഷങ്ങളാണ് 'ടൂ മെൻ ആർമി'യിലൂടെ സംവിധായകന്‍ തുറന്നു കാട്ടിയത്. ചിത്രത്തില്‍ ഇന്ദ്രൻസും ഷാഹിൻ സിദ്ദിഖുമാണ് ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read: ഇന്ദ്രൻസ് നായകനായി 'നൊണ' ; ടീസർ പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.