ETV Bharat / entertainment

'പ്ലീസ്, തിരിച്ചു വരിക, നിങ്ങൾ സിനിമ നിർത്തിയാൽ വിദഗ്‌ധനായ ഡോക്‌ടറെ നഷ്‌ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ'; അല്‍ഫോണ്‍സ് പുത്രനോട് ഹരീഷ് പേരടി

author img

By ETV Bharat Kerala Team

Published : Nov 1, 2023, 11:07 AM IST

Hareesh Peradi reacts on Alphonse Puthren exit  Hareesh Peradi reacts  Alphonse Puthren  Hareesh Peradi  അപേക്ഷിച്ച് ഹരീഷ് പേരടി  ഹരീഷ് പേരടി  Hareesh Peradi Facebook Post  Director Alphonse Puthren  Alphonse Puthren announces end of cinema career  Hareesh Peradi request to Alphonse Puthren  അല്‍ഫോണ്‍സ്‌ പുത്രന്‍
Hareesh Peradi reacts on Alphonse Puthren exit from film

Hareesh Peradi Facebook Post: കേരളം മുഴുവൻ അല്‍ഫോണ്‍സ്‌ പുത്രന്‍റെ കൂടെയുണ്ടെന്നും നിങ്ങള്‍ സിനിമ ചെയ്തേ പറ്റൂവെന്നും നിങ്ങൾ സിനിമ ചെയ്‌ത് കാണാൻ താൻ അത്രയും ആഗ്രഹിക്കുന്നു എന്നുമാണ് ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചത്.

സംവിധായകന്‍ അല്‍ഫോണ്‍സ്‌ പുത്രന്‍ (Director Alphonse Puthren) സിനിമ കരിയര്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍. സിനിമ വിടുന്നുവെന്ന് പ്രഖ്യാപിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തുകയായിരുന്നു അല്‍ഫോണ്‍സ്‌ പുത്രന്‍ (Alphonse Puthren announces end of cinema career). സംവിധായകന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേര്‍ ആശ്വാസ വാക്കുകളുമായി രംഗത്തെത്തി. ചിലര്‍ സിനിമ ഉപേക്ഷിക്കരുതെന്നും അപേക്ഷിച്ചു.

നടന്‍ ഹരീഷ് പേരടിയും വിഷയത്തില്‍ പ്രതകരിച്ചിരിക്കുകയാണ് (Hareesh Peradi reacts on Alphonse Puthren exit). അല്‍ഫോണ്‍സ് പുത്രനെ പോലെയുള്ള പ്രതിഭയുടെ സിനിമകള്‍ ഞങ്ങള്‍ക്ക് ഇനിയും കാണണമെന്നും, താങ്കള്‍ സിനിമ ചെയ്‌തേ പറ്റൂ എന്നുമാണ് ഹരീഷ പേരടി പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം (Hareesh Peradi Facebook Post).

  • " class="align-text-top noRightClick twitterSection" data="">

സിനിമയാണ് താങ്കള്‍ക്കുള്ള മരുന്നെന്നും, നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗ്‌ധനായ ഡോക്‌ടറെ നഷ്‌ടപ്പെട്ട അനാഥരായ രോഗികളാവും തങ്ങളെന്നും ഹപീഷ് പേരടി പറയുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സിനിമ ചെയ്‌ത് കാണാന്‍ താന്‍ അത്രയും ആഗ്രഹിക്കുന്നുവെന്നും കേരളം മുഴുവന്‍ കൂടെയുണ്ടെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചു.

'അൽഫോൺസ്, താങ്കൾ പറഞ്ഞ വിഷയത്തിന്‍റെ ഗൗരവം ഉൾക്കൊള്ളുന്നു.. എന്നാലും നിങ്ങളെ പോലെയുള്ള ഒരു പ്രതിഭയുടെ സിനിമകൾ ഞങ്ങൾക്ക് ഇനിയും കാണണം.. അതിന് താങ്കൾ സിനിമ ചെയ്തേ പറ്റു... ഏത് രോഗാവസ്ഥയെയും പ്രതിസന്ധികളെയും മറികടക്കാനുള്ള ഉത്തമ ഔഷധമാണ് കല... നിങ്ങൾ സിനിമ നിർത്തിയാൽ നിങ്ങളുടെ രോഗത്തിനെതിരെയുള്ള മരുന്ന് നിങ്ങൾ നിർത്തി എന്ന് ഞാൻ പറയും...

സിനിമ തന്നെയാണ് അൽഫോൺസ് നിങ്ങൾക്കുള്ള മരുന്ന്... നിങ്ങളുടെ സിനിമ തന്നെയാണ് ഞങ്ങളുടെയും മാനസിക പ്രതിസന്ധികളിലെ മരുന്ന്... നിങ്ങളുടെ പ്രേമമാണ് കലുഷിതമായ മാനസികാവസ്ഥകളിൽ ഞങ്ങൾ മൂന്ന് നേരം കഴിക്കാറുള്ളത്... (Hareesh Peradi request to Alphonse Puthren).

നിങ്ങൾ സിനിമ നിർത്തിയാൽ വിദഗ്‌ദ്ധനായ ഡോക്‌ടറെ നഷ്‌ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങൾ... പ്ലീസ്, തിരിച്ചു വരിക... ഞങ്ങളെ രക്ഷിക്കുക.. നിങ്ങൾ സിനിമ ചെയ്‌ത് കാണാൻ ഞാൻ അത്രയും ആഗ്രഹിക്കുന്നു... കേരളം മുഴുവൻ കൂടെയുണ്ട്.. സിനിമ ചെയ്തേ പറ്റു..' -ഹരീഷ് പേരടി കുറിച്ചു.

സംവിധായിക സുധ കൊങ്കരയും അല്‍ഫോണ്‍സ്‌ പുത്രന്‍റെ കരിയര്‍ അവസാനിപ്പിക്കല്‍ പ്രഖ്യാപന പോസ്‌റ്റിന് പ്രതികരിച്ചിരുന്നു. പ്രിയപ്പെട്ട സംവിധായകന്‍റെ ചിത്രങ്ങള്‍ താന്‍ മിസ് ചെയ്യും എന്നായിരുന്നു സംവിധായിക ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

'പ്രിയ അല്‍ഫോണ്‍സ് പുത്രന്‍... നിങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ മിസ് ചെയ്യും. എനിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് പ്രേമം. ഞാന്‍ വളരെ മോശം അവസ്ഥയിലൂടെ കടന്നു പോയപ്പോള്‍ എനിക്ക് പ്രചോദനമായ ചിത്രമാണത്. ഒരുപാട് തവണ ഞാന്‍ ആ സിനിമ കണ്ടിട്ടുണ്ട്. ഇനിയും കലാസൃഷ്‌ടി തുടരുക. ഞാന്‍ അത് കാണും, ആസ്വദിക്കും.' -ഇപ്രകാരമാണ് സുധ കൊങ്കര കുറിച്ചത്.

Also Read: 'പ്രിയപ്പെട്ട അല്‍ഫോണ്‍സ്... നിങ്ങളുടെ ചിത്രങ്ങള്‍ ഞാന്‍ മിസ് ചെയ്യും'; വികാരനിര്‍ഭര കുറിപ്പുമായി സുധ കൊങ്കര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.