ETV Bharat / entertainment

'പ്രേമിക്കുന്നതില്‍ തെറ്റില്ല, പക്ഷേ ജെനുവിന്‍ ആയിരിക്കണം'; പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരവും

author img

By

Published : Nov 10, 2022, 1:32 PM IST

Haya trailer: 'ഹയ' ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖങ്ങള്‍ അണിനിരക്കുന്ന ക്യാമ്പസ്‌ മ്യൂസിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'ഹയ' എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന

Guru Somasundaram movie  Haya trailer  Haya  Guru Somasundaram  തുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരവും  ഹയ ട്രെയിലര്‍  ഹയ  ക്യാംപസ്‌ മ്യൂസിക്കല്‍ ത്രില്ലര്‍  മിന്നല്‍ മുരളി  ഗുരു സോമസുന്ദരം
'പ്രേമിക്കുന്നില്‍ തെറ്റില്ല, പക്ഷേ ജെനുവിന്‍ ആയിരിക്കണം'; പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരവും

നിരവധി പുതുമുഖങ്ങളെ അണിനിരത്തി വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹയ'. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഒരു കാമ്പസ് മ്യൂസിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

'മിന്നല്‍ മുരളി'യിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ലാല്‍ ജോസ്‌, ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ശംഭു മേനോന്‍, ശ്രീധന്യ, ശ്രീകാന്ത് മുരളി, ശ്രീരാജ്, കോട്ടയം രമേഷ്‌, ലയ സിംസണ്‍, ബിജു പപ്പന്‍, സണ്ണി സരിഗ, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഇരുപതോളം പുതുമുഖങ്ങളാണ് ചിത്രത്തിലുള്ളത്.

  • " class="align-text-top noRightClick twitterSection" data="">

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ്‌ ഭാരതിയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും അരുണ്‍ തോമസ് എഡിറ്റിങും നിര്‍വഹിക്കും. സിക്‌സ്‌ സില്‍വര്‍ സോള്‍ഡ്‌ സ്‌റ്റുഡിയോ ആണ് സിനിമയുടെ നിര്‍മാണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.