ETV Bharat / entertainment

ശ്രദ്ധേയമായി ഫഹദിന്‍റെ ചോലപ്പെണ്ണേ; വിസ്‌മയമായി റഹ്മാന്‍ സംഗീതം

author img

By

Published : Jul 29, 2022, 2:20 PM IST

Updated : Jul 29, 2022, 3:00 PM IST

AR Rahman songs in Malayankunju: വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയ്‌ക്കായി സംഗീതം ഒരുക്കിയ ചിത്രം കൂടിയാണിത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രത്തിന് വേണ്ടിയും ഈണമിടുന്നത് എ.ആര്‍ റഹ്മാനാണ്.

Cholappenne video song  Fahadh Faasil starrer Malayankunju  Malayankunju Cholappenne  ഫഹദിന്‍റെ ചോലപ്പെണ്ണേ  വിസ്‌മയമായി റഹ്മാന്‍ സംഗീതം  Malayankunju video song  AR Rahman songs in Malayankunju
ശ്രദ്ധേയമായി ഫഹദിന്‍റെ ചോലപ്പെണ്ണേ; വിസ്‌മയമായി റഹ്മാന്‍ സംഗീതം

Malayankunju video song: ഫഫദ്‌ ഫാസിലിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സജിമോന്‍ പ്രഭാകര്‍ ഒരുക്കിയ ചിത്രമാണ് 'മലയന്‍കുഞ്ഞ്'. സിനിമയുടെ ആദ്യ വീഡിയോ ഗാനം യൂടൂബില്‍ പുറത്തിറങ്ങി. ചിത്രത്തിലെ 'ചോലപ്പെണ്ണേ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് എ.ആര്‍ റഹ്മാന്‍റെ സംഗീതത്തില്‍ വിജയ്‌ യേശുദാസ്‌ ആണ് ഗാനാലാപനം. വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും മലയാള സിനിമയ്‌ക്കായി സംഗീതം ഒരുക്കിയ ചിത്രം കൂടിയാണിത്.

  • " class="align-text-top noRightClick twitterSection" data="">

മോഹന്‍ലാല്‍ ചിത്രം യോദ്ധയ്‌ക്ക് വേണ്ടിയാണ് ഏറ്റവും ഒടുവിലായി മലയാളത്തില്‍ അദ്ദേഹം സംഗീതം നിര്‍വഹിച്ചത്. ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന കൃതിയെ അടിസ്ഥാനമാക്കി ബ്ലെസ്സി അതേ പേരില്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രത്തിന് വേണ്ടിയും ഈണമിടുന്നത് എ.ആര്‍ റഹ്മാനാണ്.

രജിഷ വിജയനാണ് ചിത്രത്തില്‍ ഫഹദിന്‍റെ നായികയായി എത്തുന്നത്. ഇന്ദ്രന്‍സ്‌, ജാഫര്‍ ഇടുക്കി, ദീപക്‌ പറമ്പോല്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലുണ്ട്. മഹേഷ്‌ നാരായണനാണ് സിനിമയുടെ രചനയും ഛായാഗ്രഹണവും. 'സീ യൂ സൂണ്‍', 'മാലിക്' 'ടേക്ക് ഓഫ്‌' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഹേഷ്‌ നാരായണനും ഫഹദും ഒന്നിച്ച ചിത്രം കൂടിയാണ്‌ 'മലയന്‍കുഞ്ഞ്'.

അര്‍ജു ബെന്‍ ആണ്‌ എഡിറ്റിങ്. രഞ്‌ജിത്ത് അമ്പാടി മേക്കപ്പും, ധന്യ ബാലകൃഷ്‌ണന്‍ കോസ്‌റ്റ്യൂം ഡിസൈനിങ്ങും നിര്‍വഹിച്ചു. ഫഹദ്‌ ഫാസില്‍ ആന്‍ഡ്‌ ഫ്രണ്ട്‌സ്‌ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറിലാണ് നിര്‍മാണം. സെഞ്ച്വറി റിലീസാണ് ചിത്രത്തിന്‍റെ വിതരണം.

സംവിധായകന്‍ ഫാസില്‍ നിര്‍മിച്ച സിനിമ എന്ന പ്രത്യേകതയോടെയാണ് 'മലയന്‍കുഞ്ഞ്' പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തിയത്. 18 വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും മകനും വീണ്ടും കൈകോര്‍ക്കുകയാണ് 'മലയന്‍ കുഞ്ഞി'ലൂടെ. ഫഹദിന്‍റെ ആദ്യ ചിത്രമായ 'കൈയെത്തും ദൂരത്ത്' എന്ന സിനിമയുടെ സംവിധാനത്തിനൊപ്പം നിര്‍മാണവും നിര്‍വഹിച്ചത് ഫാസില്‍ ആയിരുന്നു.

Also Read: അയാളിലൂടെ കണ്ടുമുട്ടുന്ന രണ്ട്‌ സ്‌ത്രീകള്‍ ; പാച്ചുവും അത്ഭുതവിളക്കും ഫസ്‌റ്റ്‌ലുക്ക്

Last Updated : Jul 29, 2022, 3:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.