ETV Bharat / entertainment

'കേന്ദ്രത്തിന്‍റെ അടിമ പണി എടുക്കുന്ന കാര്യം അറിഞ്ഞില്ല'; നിര്‍മാതാവ് ബീന കാസിമിനെതിരെ ഐഷ സുല്‍ത്താന

author img

By

Published : May 28, 2023, 8:07 PM IST

director Aisha Sultana  Aisha Sultana  Aisha Lakshadweep  Beena Kasim  Aisha Sultana against producer  Aisha Sultana against Beena Kasim  flush movie  നിര്‍മാതാവ് ബീന കാസിമിനെതിരെ ഐഷ സുല്‍ത്താന  ഐഷ സുല്‍ത്താന  ഫ്‌ളഷ്  ഫ്ലഷ്  ലക്ഷദ്വീപ്  നിര്‍മാതാവിനെതിരെ സംവിധായിക  ഫേസ്‌ബുക്ക് കുറിപ്പ്  ഐഷ സുല്‍ത്താന ഫേസ്‌ബുക്ക് കുറിപ്പ്
'കേന്ദ്രത്തിന്‍റെ അടിമ പണി എടുക്കുന്ന കാര്യം അറിഞ്ഞില്ല'; നിര്‍മാതാവ് ബീന കാസിമിനെതിരെ ഐഷ സുല്‍ത്താന

''കോഴിക്കോട് സുഖമായി ജീവിക്കുന്ന പ്രൊഡ്യൂസർക്ക് ലക്ഷദ്വീപിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഇത്തിരി കൂടുതൽ വിശ്വാസകുറവ് ഉണ്ടാവും. കാരണം ഈ പ്രൊഡ്യൂസറിന്‍റെ ഹസ്ബൻഡ് ബിജെപി ജനറൽ സെക്രട്ടറി ആണല്ലോ നിങ്ങളൊക്കെ ചേർന്ന് ഞങ്ങൾ ദ്വീപുകാരെ ഇഞ്ചിഞ്ചായി കൊല്ലുവാണെന്ന് ഓർക്കുമ്പോൾ... നിങ്ങളെന്ന പ്രൊഡ്യൂസറിനോട് എനിക്ക് പുച്ഛം തോന്നുന്നു''-ഐഷ സുല്‍ത്താന

ന്‍റെ ആദ്യ സിനിമയായ 'ഫ്‌ളഷ്' റിലീസ് ചെയ്യാന്‍ നിര്‍മാതാവ് തടസം നില്‍ക്കുന്നുവെന്ന ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന. നിര്‍മാതാവ് ബീന കാസിമിനെതിരെ ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഐഷ സുല്‍ത്താനയുടെ ആരോപണം. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിച്ച സിനിമ താനൊരിക്കലും റിലീസ് ചെയ്യില്ലെന്ന് ബീന കാസിം പറഞ്ഞതായാണ് ഐഷ ആരോപിച്ചത്.

അവർ കേന്ദ്ര സർക്കാരിന്‍റെ അടിമ പണി എടുക്കുന്ന കാര്യം താൻ അറിഞ്ഞില്ലെന്നും അവരുടെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി തന്നെയും തന്‍റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെ ഒറ്റി കൊടുക്കുകയായിരുന്നു എന്നും ഐഷ കുറിച്ചു. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്‌തിട്ടും സിനിമ പെട്ടിയിലാണെന്ന് പറഞ്ഞ ഐഷ, സിനിമ സ്വന്തം നിലയില്‍ യൂട്യൂബില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ കേസ് കൊടുക്കുമെന്ന് ബീന കാസിം ഭീഷണി മുഴക്കിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

''കേന്ദ്ര സർക്കാരിന് എതിരെ സംസാരിച്ച സിനിമ ഞാനൊരിക്കലും റിലീസ് ചെയ്യില്ല" എന്ന് എന്‍റെ മുഖത്തു നോക്കി പറഞ്ഞത് മാറ്റാരുമല്ല Flush എന്ന സിനിമയുടെ പ്രൊഡ്യൂസർ ബീനാ കാസിമാണ്...

അവർ കേന്ദ്ര സർക്കാരിന്‍റെ അടിമ പണി എടുക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല. അതെന്‍റെ തെറ്റ്, അവരുടെ രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി എന്നെയും എന്‍റെ നാടിനെയും കുറിച്ച് തുറന്ന് പറഞ്ഞ സിനിമയെയും ഒറ്റി കൊടുക്കുവായിരുന്നു.. സെൻസർ കിട്ടിയിട്ട് ഒന്നരവർഷമായിട്ടും, ഒരു പാട്ടും ട്രെയിലറും റിലീസ് ചെയ്‌തിട്ടും സിനിമ പെട്ടിയിൽ വെച്ചേക്കുവാണ് ഈ പ്രൊഡ്യൂസർ.

ഞാൻ എന്നും അവരെ വിളിച്ച് റിലീസിന്‍റെ കാര്യം സംസാരിക്കുമ്പോൾ റിലീസ് ചെയ്യാൻ ക്യാഷ് ഇല്ലാന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു. ഈ ഒന്നര വർഷവും എന്‍റെ ഒന്നര കോടി പോയി എന്നും പറഞ്ഞ് അവർ എന്നെ ടോർച്ചർ ചെയ്യുവായിരുന്നു. റിലീസിങ്ങിന് വേണ്ടി ഞാൻ സ്വന്തം നിലയിൽ ഒരു ടീമിനെ ശരിയാക്കി കൊടുത്തപ്പോഴും അവർ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറി കൊണ്ടിരുന്നു.

ഒടുവിൽ ഒരു പുതിയ ott ടീം വന്നപ്പോൾ അവർക്ക് സിനിമ കാണിച്ച് കൊടുക്കാൻ പോലും അവർ വിസ്സമ്മതിച്ചു.. എന്താണ് കാരണം എന്ന് ചോദിക്കാനായി ഞാനൊരു മീഡിയെറ്ററേ കൊണ്ടൊരു മീറ്റിങ് അറേഞ്ച് ചെയ്യിച്ചു. അപ്പോഴാണ് അവരുടെ വായിൽ നിന്നും ആ വാക്ക് വീണത്.

അത് കേട്ടപ്പോൾ എനിക്കുണ്ടായ ഷോക്കിൽ നിന്നും ഇപ്പോഴും ഞാൻ റിക്കവറായിട്ടില്ല. നിങ്ങളുടെ ഈ മുഖം ലോകം മുഴുവനും അറിയട്ടെ...ലക്ഷദ്വീപിൽ നിന്നും ഇവാക്കുവേഷൻ ചെയ്യുന്ന രോഗികളെ പറ്റി ഞാൻ സിനിമയിൽ കാണിച്ച കാര്യം എടുത്ത് പറഞ്ഞു കൊണ്ട് ഈ പ്രൊഡ്യൂസർ പറയാ അങ്ങനെയൊക്കെ ലക്ഷദ്വീപിൽ നടക്കുന്നില്ലത്ര, കോഴിക്കോടിൽ സുഖമായി ജീവിക്കുന്ന പ്രൊഡ്യൂസർക്ക് ലക്ഷദ്വീപിൽ സംഭവിക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഇത്തിരി കൂടുതൽ വിശ്വാസകുറവ് ഉണ്ടാവും.

കാരണം ഈ പ്രൊഡ്യൂസറിന്‍റെ ഹസ്ബൻഡ് ബിജെപി ജനറൽ സെക്രട്ടറി ആണല്ലോ, അപ്പൊ പിന്നെയത് സ്വാഭാവികം... നിങ്ങളൊക്കെ ചേർന്ന് ഞങ്ങൾ ദ്വീപുകാരെ ഇഞ്ചിഞ്ചായി കൊല്ലുവാണെന്ന് ഓർക്കുമ്പോൾ... നിങ്ങളെന്ന പ്രൊഡ്യൂസറിനോട് എനിക്ക് പുച്ഛം തോന്നുന്നു...

എൻ്റെ ആദ്യ സിനിമയാണ് ഫ്ലഷ്. ഞാനടക്കമുള്ള ഒട്ടനവധി പേരുടെ പ്രതീക്ഷയും സ്വപ്‌നവുമാണ് ആ സിനിമ. ഒരുപാട് പരിമിതികൾക്കിടയിൽ കൊവിഡ് കാലത്ത് ഞങ്ങളുടെത്ത അധ്വാനത്തെയാണ് നിങ്ങൾ ഒറ്റുകൊടുത്തത്.

എന്‍റെ നേരാണ് എന്‍റെ തൊഴിൽ, ആ തൊഴിലിനെ നിങ്ങൾക്ക് ഭയമാണ്. അല്ല നിങ്ങളുടെ കേന്ദ്ര സർക്കാരിന് ഭയമാണ്. കേരളത്തിൽ ബിജെപി വട്ടപൂജ്യം ആയത് പോലെ ഇന്ത്യയിൽ നിന്നും ഈ കൂട്ടരേ Flush അടിച്ച് കളയും എന്ന് തന്നെയാണ് ഞാൻ പറയുന്നത്...

ഇനിയും ഇനിയും എന്‍റെ തൊഴിലിൽ കൂടി ഞാനത് ജനങ്ങളെ ബോധ്യപെടുത്തി കൊണ്ടിരിക്കും, നിങ്ങളി സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കില്ല എങ്കിൽ ഞാനത് എന്‍റെ വഴിയിൽ കൂടി യൂട്യൂബിലെങ്കിലും റിലീസ് ചെയ്യും, ജനം അറിയട്ടെ യഥാർത്ഥ ലക്ഷദ്വീപ് സ്റ്റോറി എന്തെന്ന്...

ഞാൻ യൂട്യൂബിൽ റിലീസ് ചെയ്‌താൽ നിങ്ങൾ കേസ് കൊടുക്കുമെന്ന് പറഞ്ഞല്ലോ, കൊണ്ടുപോയി കൊടുക്ക് നിങ്ങളുടെ കേസ് 124(A) രാജ്യദ്രോഹ കുറ്റത്തെക്കാളും വലിയ കേസ് എനിക്കിനി നേരിടേണ്ടി വരില്ല.

അത് കൊണ്ട് കേസും കാണിച്ച് ഭയപ്പെടുത്താൻ നിൽക്കണ്ട. എന്‍റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തേ തടയാൻ ഒരൊറ്റ ഷൂ നക്കികളെ കൊണ്ടും സാധിക്കില്ല...

കൂടെ നിന്ന് ചതിച്ചവരിൽ നിന്നും ഞാൻ പഠിച്ചോരു പാഠമുണ്ട്: ഒരു ബന്ധത്തിനായി ഒരിക്കലും യാചിക്കരുത് നിങ്ങളോടൊപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാനും നിങ്ങളോടൊപ്പം ഉണ്ടെന്ന് നടിക്കുന്നവരെ നിരസിക്കാനും ധൈര്യപ്പെടുക- എ. പി. ജെ അബ്‌ദുൽ കലാം- ഐഷ കുറിച്ചു.

ലക്ഷദ്വീപുമായി ബന്ധപ്പെട്ടാണ് ആദ്യമായി ഐഷ സുൽത്താന എന്ന പേര് പൊതുമധ്യത്തില്‍ ഉയർന്ന് കേൾക്കുന്നത്. ലക്ഷദ്വീപിലെ ആദ്യ സംവിധായികയായ ഐഷ സംവിധായകൻ ലാൽ ജോസിന്‍റെ അസിസ്റ്റന്‍റ് ആയാണ് തന്‍റെ സിനിമാജീവിതം ആരംഭിക്കുന്നത്. ദ്വീപിലെ അതിമനോഹരമായ പ്രകൃതിയെയും അവിടെ വസിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും തൊട്ടറിയാന്‍ അവസരമൊരുക്കുന്ന സിനിമയാണ് ഐഷയുടെ ആദ്യ സംവിധാന സംരംഭമായ "ഫ്ലഷ്". ലക്ഷദ്വീപില്‍ വച്ച് മുഴുവനായി ഷൂട്ട് ചെയ്‌ത ആദ്യ സിനിമ കൂടിയാണ് 'ഫ്ലഷ്'. എന്നാല്‍ ആ ചിത്രം ജനങ്ങളിലേക്കെത്തിക്കാന്‍ നിർമാതാവ് അനുവദിക്കുന്നില്ലെന്നാണ് ഐഷ സുൽത്താന പറയുന്നത്.

ALSO READ: ഐഷ സുല്‍ത്താനയുടെ ആദ്യ ചിത്രം ; ഫസ്റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.