ETV Bharat / entertainment

മടങ്ങിവരും, എന്നെങ്കിലും: ദീര്‍ഘമായ ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്

author img

By

Published : Jun 15, 2022, 4:39 PM IST

BTS announces Hiatus  ഇനി ഈ 7 പേര്‍ ഒറ്റയ്‌ക്ക്  സംഗീത പ്രേമികളെ നിരാശരാക്കി ബിടിഎസ്‌ താരങ്ങള്‍  BTS announces going on a break  ബിടിഎസ്‌ താരങ്ങള്‍  BTS new album Proof  BTS promises returns someday  World famous music band BTS  BTS member Jin 30th birthday
ഇനി ഈ 7 പേര്‍ ഒറ്റയ്‌ക്ക്; സംഗീത പ്രേമികളെ നിരാശരാക്കി ബിടിഎസ്‌ താരങ്ങള്‍

BTS announces going on a break: ബിടിഎസിന്‍റെ ഓരോ പുതിയ വീഡിയോകള്‍ക്കുമായി ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്‌. 'പ്രൂഫ്‌' എന്ന ആല്‍ബത്തിലെ 'യെറ്റ്‌ ടു കം' എന്ന ലീഡ്‌ ട്രാക്കും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇതിനിടെ നിരാശയിലാഴ്‌ത്തുന്ന വെളിപ്പെടുത്തലുമായി ബിടിഎസ്‌ താരങ്ങള്‍ രംഗത്ത്.

BTS announces going on a break: ലോകമെമ്പാടുമുള്ള സംഗീത ആരാധകരെ നിരാശയിലാഴ്‌ത്തി ബിടിഎസ്‌ താരങ്ങള്‍. ലോകമൊട്ടാകെ ആരാധകരുള്ള സംഗീത ബാന്‍ഡ്‌ ആണ് ബിടിഎസ്‌. ബിടിഎസിന്‍റെ ഓരോ പുതിയ വീഡിയോകള്‍ക്കുമായി ആരാധകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്‌.

BTS new album Proof: 'പ്രൂഫ്‌' എന്ന ആല്‍ബത്തിലെ 'യെറ്റ്‌ ടു കം' എന്ന ലീഡ്‌ ട്രാക്കും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് 'യെറ്റ് ടു കമ്മി'ന് ലഭിച്ചത്‌. 2013ല്‍ ബാന്‍ഡ്‌ അരങ്ങേറിയത് മുതല്‍ ഇതുവരെയുള്ള മികച്ച ഗാനങ്ങളും റിലീസ്‌ ചെയ്യാതെ പോയ പാട്ടുകളും ഉള്‍പ്പെടുന്നതാണ് 'പ്രൂഫ്‌' ആന്തോളജി. 45 ട്രാക്കുകളുള്ള ആന്തോളജി ആല്‍ബമാണ് പ്രൂഫ്‌. ഈ കാത്തിരിപ്പിനൊടുവില്‍ ആരാധകരെ നിരാശയിലാഴ്‌ത്തുന്ന വെളിപ്പെടുത്തലുമായി ബിടിഎസ്‌ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്.

BTS announces Hiatus: അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചിരിക്കുകയാണ് ബിടിഎസ്‌ താരങ്ങള്‍. വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയാണ് തങ്ങള്‍ ഇടവേള എടുക്കുന്നതെന്ന്‌ താരങ്ങള്‍ അറിയിച്ചു. ബാന്‍ഡ്‌ രൂപീകരിച്ച് ഒന്‍പത്‌ വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ പ്രത്യേക അത്താഴ വിരുന്ന് ഫെസ്‌റ്റ്‌ 2022ന്‌ ശേഷമാണ് ബിടിഎസ്‌ താരങ്ങളുടെ പുതിയ പ്രഖ്യാപനം.

BTS promises returns someday: തങ്ങള്‍ എന്നെങ്കിലും മടങ്ങിവരുമെന്നും താരങ്ങള്‍ ആരാധകരോട്‌ പറഞ്ഞു. പിരിയാനൊരുങ്ങുന്ന താരങ്ങള്‍ പരസ്‌പരം വികാരഭരിതരാകുകയും ചെയ്‌തു. കുറച്ച് നാളുകള്‍ക്ക് ശേഷം ബിടിഎസ്‌ വീണ്ടും ഒരുമിക്കുമെന്നും കൂടുതല്‍ ആര്‍ജ്ജവത്തോടെ തിരികെ വരുമെന്നും ബിടിഎസ്‌ താരം ജങ്‌കുക്ക് ഉറപ്പു നല്‍കി.

World famous music band BTS: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള മ്യൂസിക്‌ ബാന്‍ഡ്‌ ആണ് ബിടിഎസ്‌. ബാങ്‌താന്‍ സൊന്യോന്ദാന്‍ അഥവാ ബുള്ളറ്റ്‌ പ്രൂഫ്‌ ബോയ്‌ സ്‌കൗട്ട് എന്നാണ് ബിടിഎസിന്‍റെ പൂര്‍ണ രൂപം. ആര്‍എം, ജിന്‍, സുഗ, ജങ്‌കുക്ക്‌, വി, ജി-മിന്‍, ജെ-ഹോപ് എന്നീ ഏഴ്‌ പേര്‍ അടങ്ങുന്നതാണ് മ്യൂസിക്‌ ബാന്‍ഡ്‌.

BTS member Jin 30th birthday: ഡിസംബര്‍ 4ന്‌ ബിടിഎസ്‌ താരം ജിന്നിന് 30 വയസ് തികയുകയാണ്. അതുകൊണ്ട് ജിന്നിന് ദക്ഷിണ കൊറിയയിലെ നിയമം അനുസരിച്ച് നിര്‍ബന്ധിത സൈനിക സേവനത്തിന് പോകേണ്ടി വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 18നും 28നും വയസിനിടയില്‍ പുരുഷന്‍മാര്‍ കുറഞ്ഞത്‌ 18 മാസമെങ്കിലും സൈനിക സേവനം ചെയ്‌തിരിക്കണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം. ബിടിഎസ് സംഘത്തില്‍ ഇതില്‍ ഇതിനകം ചെറിയ ഇളവ് കൊറിയന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 30 വയസിനു മുൻപ് എപ്പോഴെങ്കിലും സൈനിക സേവനം ചെയ്താൽ മതി എന്നതായിരുന്നു ഇളവ്.

കൊറിയയുടെ പേര്‌ അന്താര്‌ഷ്‌ട്ര വേദികളില്‍ ഒളിംപിക്‌സില്‍ അടക്കം ഉയര്‍ത്തുന്ന കായിക താരങ്ങള്‍, ശാസ്‌ത്രീയ സംഗീതജ്ഞന്‍ എന്നിവര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവുണ്ട്‌. അതേസമയം സിനിമ, പോപ്പ്‌ സംഗീതം തുടങ്ങി സാംസ്‌കാരിക പ്രവര്‍ത്തകര്‍ത്ത് ഈ നിര്‍ബന്ധിത സൈനിക സേവനത്തില്‍ ഇളവില്ല.

Also Read: 'മരിക്കും മുമ്പ്‌ നാം ആകാശം തൊടും' ; യെറ്റ്‌ ടു കമ്മിന് 48 മില്യണ്‍ കാഴ്‌ചക്കാര്‍, ഗാനം ട്രെന്‍ഡിംഗില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.