ETV Bharat / elections

ഇടത്-വലത് മുന്നണികൾ നാടിന്‍റെ സംസ്‌കാരവും ആധ്യാത്മികതയും തകർക്കുന്നു: ജെപി നദ്ദ

author img

By

Published : Apr 1, 2021, 6:04 PM IST

Updated : Apr 1, 2021, 7:10 PM IST

നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ കേരളത്തിൽ വൻ മുന്നേറ്റം സൃഷ്‌ടിക്കുമെന്നും ജെ.പി നദ്ദ പറഞ്ഞു.

JP NADDHA AGAINST UDF-LDF PARTIES  ജെ പി നദ്ദ  JP NADDHA  കൊല്ലം  kollam  കരുനാഗപ്പള്ളി  karunagappalli  election 2021  election  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021  ബിജെപി പ്രചാരണം  election campaign  bjp election campaign  ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണം
JP NADDHA AGAINST UDF-LDF PARTIES

കൊല്ലം: ഇടത്- വലത് മുന്നണികൾ നാടിന്‍റെ സംസ്‌കാരവും ആധ്യാത്മികതയും തകർക്കുന്നവരെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. അഴിമതിയിലും കുംഭകോണത്തിലും മികവ് തെളിയിച്ചവരാണ് എൽഡിഎഫും യുഡിഎഫും. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ കേരളത്തിൽ വൻ മുന്നേറ്റം സൃഷ്‌ടിക്കുമെന്നും ജെപി നദ്ദ പറഞ്ഞു. കരുനാഗപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാറിന്‍റെ സമീപനത്തെ കുറ്റപ്പെടുത്തിയ അദ്ദേഹം വിശ്വാസികളെ തല്ലിച്ചതച്ചപ്പോൾ യുഡിഎഫ് വെറും കാഴ്‌ചക്കാരായി മാറി എന്നും ആരോപിച്ചു. കേന്ദ്ര സർക്കാരിന്‍റെ നേട്ടങ്ങളെയും ജനകീയ പദ്ധതികളെയും കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പുറ്റിങ്ങൽ ദുരന്ത സമയത്തടക്കം പ്രധാനമന്ത്രിയും കേന്ദ്രവും നടത്തിയ ഇടപെടലുകളെക്കുറിച്ചും അദ്ദേഹം ഓർമ്മപ്പെടുത്തി. ദേശീയപാത വികസനത്തിന് കേന്ദ്രം പണം അനുവദിച്ചിട്ടും സ്ഥലം ഏറ്റെടുത്ത് നൽകാൻ സാധിക്കാത്തത് സംസ്ഥാന സർക്കാരിന്‍റെ പിടിപ്പുകേടാണെന്ന് നദ്ദ ആരോപിച്ചു.

സ്ഥാനാർഥികളായ ബിറ്റി സുധീർ, രാജി പ്രസാദ്, വിവേക് ഗോപൻ തുടങ്ങിയവരും എൻഡിഎ നേതാക്കളും ചേർന്ന് നദ്ദയെ സ്വീകരിച്ചു. വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലേക്കെത്തിയവരെ ദേശീയ അധ്യക്ഷൻ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.

ഇടത്-വലത് മുന്നണികൾ നാടിന്‍റെ സംസ്‌കാരവും ആധ്യാത്മികതയും തകർക്കുന്നു: ജെപി നദ്ദ
Last Updated : Apr 1, 2021, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.