ETV Bharat / city

പാറശാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

author img

By

Published : Apr 26, 2020, 10:32 AM IST

മുരിയൻകര സ്വദേശി മണിയാണ് മരിച്ചത്. മണിയുടെ സഹോദരൻ വിനു, ബന്ധുക്കളായ ഷിബു, അജിത്ത് എന്നിവർക്കും കുത്തേറ്റു.

Youth stabbed to death in parassala  trivarndrum latest news  പാറശാല വാര്‍ത്തകള്‍  കേരള പൊലീസ് വാര്‍ത്തകള്‍
പാറശാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: വാക്കുതര്‍ത്തിനിടെ പാറശാലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മുരിയൻകര സ്വദേശി മണിയാണ് മരിച്ചത്. മണിയുടെ സഹോദരൻ വിനു, ബന്ധുക്കളായ ഷിബു, അജിത്ത് എന്നിവർക്കും കുത്തേറ്റു . വിനുവിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് .

ആക്രമണം നടത്തിയ ഇലങ്കം സ്വദേശി സനു ഒളിവിൽ പോയി. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പാറശാല പൊലീസ് ആരംഭിച്ചു. അയൽവാസികളായ ഇവർ തമ്മിൽ വാക്കേറ്റം പതിവായിരുന്നു. നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് സനു എന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.