ETV Bharat / city

സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം: രോഗലക്ഷണമുള്ളയാള്‍ ഐസൊലേഷനില്‍, പരിശോധന ഫലം വൈകിട്ട്

author img

By

Published : Jul 14, 2022, 9:15 AM IST

Updated : Jul 14, 2022, 11:38 AM IST

യുഎഇയിൽ നിന്ന് വന്ന ആളിലാണ് കുരങ്ങുപനി സംശയിക്കുന്നത്

കേരളത്തില്‍ കുരങ്ങുപനി  സംസ്ഥാനത്ത് മങ്കിപോക്‌സ്  കുരങ്ങുപനി ആരോഗ്യമന്ത്രി  മങ്കിപോക്‌സ് വീണ ജോര്‍ജ്  കുരങ്ങുപനി പരിശോധന ഫലം  monkeypox in kerala  veena george on monkeypox  monkeypox disease suspected in kerala  kerala health minister on monkeypox
സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം; രോഗലക്ഷണമുള്ളയാള്‍ ഐസൊലേഷനില്‍, പരിശോധന ഫലം വൈകിട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങുപനിയെന്ന് സംശയം. വിദേശത്ത് നിന്നെത്തിയ ഒരാളിലാണ് രോഗം സംശയിക്കുന്നത്. പരിശോധന ഫലം വരുമ്പോൾ മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കും. രോഗലക്ഷണമുള്ളയാളെ ഐസൊലേറ്റ് ചെയ്‌തു. ഇയാളുടെ സമ്പർക്കത്തിലുള്ള വ്യക്തികളെ നിരീക്ഷിക്കും. വളരെ അടുത്ത ബന്ധമുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങളോട്

യുഎഇയിൽ നിന്ന് വന്ന ആളിലാണ് രോഗം സംശയിക്കുന്നത്. ഇയാളുടെ വീട്ടിലുള്ളവർ മാത്രമാണ് സമ്പർക്കപ്പട്ടികയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Last Updated : Jul 14, 2022, 11:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.