ETV Bharat / city

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

author img

By

Published : Oct 4, 2021, 2:09 PM IST

എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകള്‍ ഉള്‍പ്പടെയുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ക്രൈസിസ് മാനേജ്‌മെന്‍റ് ഗ്രൂപ്പ് മീറ്റിങില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കും

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കല്‍ വാര്‍ത്ത  സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കല്‍ മുഖ്യമന്ത്രി വാര്‍ത്ത  സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കല്‍ മുഖ്യമന്ത്രി  സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്ത  സമാന്തര കോളജ് തുറക്കല്‍ വാര്‍ത്ത  സമാന്തര കോളജ് തുറക്കല്‍  സമാന്തര കോളജ് തുറക്കല്‍ മുഖ്യമന്ത്രി വാര്‍ത്ത  സമാന്തര കോളേജ് തുറക്കല്‍ വാര്‍ത്ത  എന്‍ട്രന്‍സ് കോച്ചിങ് സെന്‍റര്‍ തുറക്കല്‍ വാര്‍ത്ത  parallel college reopening  parallel college reopening news  parallel college reopen news'  kerala cm parallel college reopening news  parallel college reopening pinarayi vijayan news
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന പശ്ചാത്തലത്തില്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററുകള്‍ ഉള്‍പ്പടെയുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ക്രൈസിസ് മാനേജ്‌മെന്‍റ് ഗ്രൂപ്പ് മീറ്റിങില്‍ ചര്‍ച്ച ചെയ്‌ത് തീരുമാനമെടുക്കും.

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിന് മറുപടിയായാണ് നിയമസഭയില്‍ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. വിദഗ്‌ധരുള്‍പ്പെടുന്ന യോഗത്തിലാണ് ഓരോ ഘട്ടത്തിലും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത്. ആവശ്യമായ ഘട്ടങ്ങളില്‍ നിയന്ത്രണം ബാധകമാക്കുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന പ്രായോഗിക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read: ക്യാമ്പസ് വര്‍ഗീയത; സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.