ETV Bharat / city

ക്യാമ്പസ് വര്‍ഗീയത; സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

author img

By

Published : Oct 4, 2021, 1:31 PM IST

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം റിപ്പോര്‍ട്ട്

സിപിഎം റിപ്പോർട്ട് തള്ളി പിണറായി വാര്‍ത്ത  സിപിഎം റിപ്പോർട്ട് തള്ളി പിണറായി  പിണറായി വിജയന്‍ വാര്‍ത്ത  മുഖ്യമന്ത്രി വാര്‍ത്ത  മുഖ്യമന്ത്രി നിയമസഭ വാര്‍ത്ത  സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി വാര്‍ത്ത  ക്യാമ്പസ് വര്‍ഗീയത മുഖ്യമന്ത്രി  ക്യാമ്പസ് വര്‍ഗീയത മുഖ്യമന്ത്രി വാര്‍ത്ത  ക്യാമ്പസ് യുവതി തീവ്രവാദം സിപിഎം റിപ്പോര്‍ട്ട് വാര്‍ത്ത  ക്യാമ്പസ് യുവതി തീവ്രവാദം മുഖ്യമന്ത്രി വാര്‍ത്ത  ക്യാമ്പസ് വര്‍ഗീയത സിപിഎം റിപ്പോര്‍ട്ട് വാര്‍ത്ത  ക്യാമ്പസ് വര്‍ഗീയത സിപിഎം റിപ്പോര്‍ട്ട് മുഖ്യമന്ത്രി  ക്യാമ്പസ് വര്‍ഗീയത മുഖ്യമന്ത്രി നിയമസഭ വാര്‍ത്ത  cm rejects cpm report news  pinarayi rejects cpm report news  campus communalism cpm report news  college communalism cpm report pinarayi news
ക്യാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്ക് അകർഷിക്കാൻ ശ്രമമില്ല; സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കലാലയങ്ങളിൽ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന സിപിഎം റിപ്പോർട്ട് തള്ളി സർക്കാർ. ക്യാമ്പസുകളിൽ യുവതികളെ വർഗീയതയിലേക്ക് ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. ഇന്‍റലിജന്‍സ് മേധാവി ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ടുകളൊന്നും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം സമ്മേളനങ്ങളിൽ വായിക്കാനായി പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്. ഇത് പൂർണമായും തള്ളിയാണ് മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മറുപടി നൽകിയത്.

Also read: ഒന്നര വര്‍ഷത്തെ അടച്ചിടലിന് ശേഷം കോളജുകള്‍ തുറന്നു; കരുതലോടെ പഠനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.