ETV Bharat / city

'നാര്‍ക്കോട്ടിക് ജിഹാദ്' ; ബിഷപ്പിനെതിരെ കേസെടുക്കുന്നത് ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി

author img

By

Published : Sep 15, 2021, 8:30 PM IST

narcotic jihad  നര്‍ക്കോട്ടിക് ജിഹാദ്  മുഖ്യമന്ത്രി  പിണറായി വിജയൻ  പാലാ ബിഷപ്പ്  വര്‍ഗീയത  മാഫിയ
'നര്‍ക്കോട്ടിക് ജിഹാദ്' പരാമർശം ; ബിഷപ്പിനെതിരെ കേസെടുക്കുന്നത് ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി

മാഫിയയെ മാഫിയായി കാണണമെന്നും അതിന് ഒരു മത ചിഹ്നം നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്‍റെ പേരില്‍ പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്നത് സര്‍ക്കാരിന്‍റെ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് മാഫിയ എന്ന് കേട്ടിട്ടുണ്ട്. അതിന് എതിരെ ശക്തമായ നിലപാട് വേണം.

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം ശരിയല്ല. മാഫിയയെ മാഫിയായി കാണണം. അതിന് ഒരു മത ചിഹ്നം നല്‍കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ വിഭാഗത്തിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു ഉദ്ദേശിച്ചതെന്ന് പാലാ ബിഷപ്പിന്‍റെ വിശദീകരണം വന്നിട്ടുണ്ട്.

തങ്ങളുടെ സമൂഹത്തോട് കാര്യങ്ങള്‍ പറയുമ്പോള്‍ മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടാതിരിക്കാന്‍ ആദരണീയര്‍ ശ്രദ്ധിക്കണം. ആഭിചാര പ്രവര്‍ത്തനത്തിലൂടെ പെണ്‍കുട്ടികളെ വശീകരിക്കുക എന്ന് പറയുന്നത് നാടുവാഴി കാലത്തൊക്കെ കേട്ട രീതിയാണ്. ഇതൊന്നും ഈ ശാസ്ത്ര യുഗത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'നാര്‍ക്കോട്ടിക് ജിഹാദ്' ; ബിഷപ്പിനെതിരെ കേസെടുക്കുന്നത് ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി

നാര്‍ക്കോട്ടിക്കിനെതിരായ നീക്കം ആവശ്യമാണ്. അതിനൊപ്പം സമൂഹത്തില്‍ യോജിപ്പ് കൊണ്ടുവരണം. ഏത് വിഷയവും പരസ്‌പരം ചര്‍ച്ച ചെയ്ത് പരിഹരിക്കാം എന്നതാണ് സര്‍ക്കാര്‍ നിലപാട്. പ്രകോപനപരമായ ഇത്തരം പരാമര്‍ശങ്ങളെ വര്‍ഗീയ ചേരിതിരിവിനായി ഉപയോഗിക്കുന്നവര്‍ സജീവമാണ്. വിഷയങ്ങള്‍ വഷളാക്കാന്‍ ചില വര്‍ഗീയ വാദികള്‍ ശ്രമിക്കും. ഇത് എല്ലാവരും മനസിലാക്കണം.

ALSO READ: കോണ്‍ഗ്രസ് തകരുന്ന കൂടാരം ; കൂടുതല്‍ നേതാക്കള്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി

സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള ദുഷ്പ്രചാരണം കര്‍ശനമായി നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം നല്ലതാണ്. സര്‍ക്കാര്‍ ഇക്കാര്യം സംബന്ധിച്ച് ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.