ETV Bharat / state

കോണ്‍ഗ്രസ് തകരുന്ന കൂടാരം ; കൂടുതല്‍ നേതാക്കള്‍ പുറത്തുവരുമെന്ന് മുഖ്യമന്ത്രി

author img

By

Published : Sep 15, 2021, 7:31 PM IST

'തകരുന്ന സംവിധാനത്തിനൊപ്പം നില്‍ക്കേണ്ടെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുന്നത്'

Chief Minister Pinarayi Vijayan  Congress  Congress is a collapsing tent  കോണ്‍ഗ്രസ് തകരുന്ന കൂടാരം  മുഖ്യമന്ത്രി പിണറായി വിജയന്‍  പിണറായി വിജയന്‍  കോണ്‍ഗ്രസ്  കെപിസിസി
കോണ്‍ഗ്രസ് തകരുന്ന കൂടാരം; കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക് വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കോണ്‍ഗ്രസ് തകരുന്ന കൂടാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ നേതാക്കള്‍ പുറത്തുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തകരുന്ന ഈ സംവിധാനത്തിനൊപ്പം നില്‍ക്കേണ്ടെന്ന് ചിന്തിക്കുന്നതുകൊണ്ടാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുവരുന്നത്. ബി.ജെ.പി രാജ്യത്തെ തര്‍ച്ചയിലേക്ക് നയിക്കുകയാണ്.

ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ഇത് ശക്തമായി ചെയ്യുന്നത് സി.പി.എമ്മാണ്. ഈ വിലയിരുത്തലിലാണ് നേതാക്കള്‍ സി.പി.എമ്മിലെത്തുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കായിരുന്നു കോണ്‍ഗ്രസുകാര്‍ പോയിരുന്നത്. തീരുമാനിച്ചാല്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറഞ്ഞ നേതാക്കള്‍ വരെ ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നുണ്ട്.

സെമികേഡര്‍ എന്തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം

എന്നാല്‍ ഈ പ്രവണത തള്ളി സി.പി.എമ്മിനെ തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായ പ്രവണതയാണ്. ഇത് ഇനിയും തുടരും. നാളെ എന്തൊക്കെ സംഭവിക്കുമെന്ന് നാളെയേ അറിയാന്‍ കഴിയൂ. സെമി കേഡര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് കോണ്‍ഗ്രസ് തന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ വായനക്ക്: കോൺഗ്രസ് വെള്ളത്തിലിട്ട ഉപ്പ് ചാക്ക് പോലെയായെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.