ETV Bharat / city

കൊവിഡ് പരിശോധന വർധിപ്പിക്കാൻ നടപടി സ്വീകരിച്ചെന്ന് വീണ ജോർജ്

author img

By

Published : Aug 25, 2021, 5:01 PM IST

കേരളത്തിലെ കൊവിഡ്  കേരളത്തിലെ കൊവിഡ് വാർത്ത  കേരളത്തിൽ പരിശോധന എല്‍.ഡി.എം.എസ് പോർട്ടൽ വഴി  എല്‍.ഡി.എം.എസ് പോർട്ടൽ  കൊവിഡ് പരിശോധന കേരളം  കൊവിഡ് പരിശോധന വാർത്ത  കൊവിഡ് പരിശോധന വാർത്ത  കേരളത്തിലെ കൊവിഡ് പരിശോധന  കേരളത്തിലെ കൊവിഡ് പരിശോധന ഉയർത്തും  ആരോഗ്യ മന്ത്രി വീണ ജോർജ്  കേരള കൊവിഡ്  കേരളത്തിൽ ഉയരുന്ന കൊവിഡ് രോഗികൾ  കേരളത്തിലെ കൊവിഡ് കേസുകൾ  kerala covid test news  veena george news  health minister veena george  kerala covid test news  kerala covid updates  covid news kerala  kerala covid news  kerala covid
കൊവിഡ് പരിശോധന വർധിപ്പിക്കാൻ നടപടി സ്വീകരിച്ചുവെന്ന് വീണ ജോർജ്

വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെ പരമാവധി പേരെ പരിശോധിക്കാനായി ആരോഗ്യ വകുപ്പ് ഊര്‍ജിത പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്രി വീണ ജോര്‍ജ്.

കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനാണ് ഊര്‍ജിത പരിശോധന നടത്തുന്നത്. വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന കൂടുതല്‍ വ്യാപകമാക്കുമെന്നും വീണ ജോർജ് പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ സൗജന്യ കൊവിഡ് പരിശോധന

രോഗവ്യാപനം കണ്ടെത്തുന്ന സ്ഥലങ്ങളും ക്ലസ്റ്ററുകളും കേന്ദ്രീകരിച്ച് പരമാവധി പേരെ പരിശോധിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, കച്ചവടക്കാര്‍, വിവിധ ഹോമുകളിലുള്ളവര്‍ എന്നിവര്‍ക്കായി കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തും.

പരിശോധനയ്ക്കായി സ്വയം മുന്‍കയ്യെടുക്കേണ്ടതാണ്. തുടക്കത്തിലേ രോഗം കണ്ടെത്തിയാല്‍ സ്വയം സുരക്ഷിതമാകുന്നതിനൊപ്പം കുടുംബത്തേയും രക്ഷിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കൊവിഡ് പരിശോധന നടത്താനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും പരിശോധന വേണം

ക്ലസ്റ്റര്‍ മേഖലയില്‍ നേരിട്ടെത്തിയും ക്യാമ്പുകള്‍ മുഖേനയും സാമ്പിള്‍ കളക്ഷന്‍ നടത്തുന്നതാണ്. കാലതാമസമില്ലാതെ പരിശോധനാഫലം നല്‍കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.

പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണമുള്ളവരും രോഗ സാധ്യതയുള്ളവരും കൊവിഡ് പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തിലുള്ളവരും പരിശോധന നടത്തേണ്ടതാണ്.

ALSO READ: സെപ്‌റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ : വീണ ജോര്‍ജ്‌

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവരും ഗുരുതര രോഗമുള്ളവരും ചെറിയ ലക്ഷണമുണ്ടെങ്കില്‍ പോലും പരിശോധന നടത്തി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.

ഇത്തരക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കണം. വിവാഹം, ശവസംസ്‌കാരം തുടങ്ങി പൊതു ചടങ്ങുകളില്‍ പങ്കെടുത്തവര്‍ക്ക് ആര്‍ക്കെങ്കിലും കൊവിഡ് വന്നാല്‍ പങ്കെടുത്തവര്‍ എല്ലാവരും പരിശോധന നടത്തേണ്ടതാണ്.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്‍റിജന്‍ പരിശോധന

2020 ജനുവരി 30ന് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌ത സമയം ആലപ്പുഴ എന്‍ഐവിയില്‍ മാത്രമുണ്ടായിരുന്ന കൊവിഡ് പരിശോധനാസംവിധാനം ഇപ്പോള്‍ സംസ്ഥാനത്തിനുടനീളം ലഭ്യമാണ്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്‍റിജന്‍ പരിശോധന നടത്താനാകും. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 120 ഓളം ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നുണ്ട്. 14 മൊബൈല്‍ ലാബുകള്‍ മുഖേനയും കൊവിഡ് പരിശോധനകള്‍ നടത്തിവരുന്നു.

കേരളത്തിൽ പരിശോധന എല്‍.ഡി.എം.എസ് പോർട്ടൽ വഴി

പരിശോധനയുടെ കാര്യത്തില്‍ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ മാര്‍ഗമാണ് കേരളം അവലംബിച്ചത്. കേസുകള്‍ കൂടുന്നതനുസരിച്ച് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ കൊവിഡ് പ്രതിദിന പരിശോധന 1,99,456 വരെ ഉയര്‍ത്തിയിരുന്നു.

സര്‍ക്കാര്‍ ലാബുകളിലെയും സ്വകാര്യ ലാബുകളിലെയും പരിശോധനകള്‍ ഏകീകൃത ഓണ്‍ലൈന്‍ സംവിധാനമായ ലബോറട്ടറി ഡയഗ്‌നോസിസ് ആന്‍റ് മാനേജ്മെന്‍റ് സിസ്റ്റം (എല്‍.ഡി.എം.എസ്.) പോര്‍ട്ടല്‍ വഴിയാണ് ഏകോപിപ്പിക്കുന്നത്.

ജില്ല കൊവിഡ് കണ്‍ട്രോള്‍ റൂമും സ്റ്റേറ്റ് കൊവിഡ് കണ്‍ട്രോള്‍ റൂമും ഇത് ക്രോഡീകരിക്കുന്നു. മൊബൈലിലൂടെ പരിശോധനാഫലം ജനങ്ങള്‍ക്ക് നേരിട്ടറിയാനുള്ള സംവിധാനവും ലഭ്യമാണ്.

READ MORE: വൻ ദുരന്തം പിന്നാലെ; സംസ്ഥാനത്ത് കൊവിഡ് കുത്തനെ കൂടും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.