ETV Bharat / city

അട്ടപ്പാടിക്കായുള്ള കര്‍മപദ്ധതി ജനുവരി പകുതിയോടെ പൂര്‍ത്തീകരിക്കുമെന്ന് കെ രാധാകൃഷ്‌ണന്‍

author img

By

Published : Dec 21, 2021, 7:42 PM IST

ആയുര്‍വേദം, ഹോമിയോപ്പതി, അലോപ്പതി വകുപ്പുകള്‍ ചേര്‍ന്ന് അട്ടപ്പാടിക്കായി ആരോഗ്യ പദ്ധതികള്‍ നടപ്പാക്കി കൃത്യമായി നിരീക്ഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍

minister k radhakrishnan on attappadi master plan for attappadi  new master plan for attappadi  kerala minister on attappadi infant death  അട്ടപ്പാടിക്കായി കർമപദ്ധതി  അട്ടപ്പാടി കെ രാധാകൃഷ്‌ണന്‍  മന്ത്രി കെ രാധാകൃഷ്‌ണന്‍ മാസ്‌റ്റര്‍ പ്ലാന്‍
അട്ടപ്പാടിക്കായുള്ള കര്‍മപദ്ധതി ജനുവരി പകുതിയോടെ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍

പാലക്കാട് : അട്ടപ്പാടിക്കായി വിവിധ വകുപ്പുകള്‍ ചേർന്ന്‌ തയ്യാറാക്കുന്ന കർമപദ്ധതി ജനുവരി 15നകം പൂർത്തിയാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍. അട്ടപ്പാടിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. ആവശ്യമെങ്കിൽ വിവിധ സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം തേടുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വാർത്തയായപ്പോൾത്തന്നെ വിവിധ ഘട്ടങ്ങളിൽ യോഗം ചേർന്നിരുന്നു. അട്ടപ്പാടിയിലെ ചെറിയ സംഭവത്തിനുപോലും വാർത്താപ്രാധാന്യം കൂടുന്നു. നിലവിൽ അട്ടപ്പാടിയിൽ വർധിച്ച ശിശുമരണമില്ല. ഗർഭിണികളുടെ ആരോഗ്യ സ്ഥിതി കൃത്യമായി പഠിക്കും. ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവർക്ക് പ്രത്യേക പരിചരണം നൽകും.

ഫണ്ട് കൃത്യമായി എത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഡി അഡിക്ഷന്‍ സെന്‍ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും വളണ്ടിയർമാരെ നിയമിക്കാനും നടപടി സ്വീകരിക്കും. ആയുര്‍വേദം, ഹോമിയോപ്പതി, അലോപ്പതി വകുപ്പുകള്‍ ചേര്‍ന്ന് അട്ടപ്പാടിക്കായി ആരോഗ്യ പദ്ധതികള്‍ നടപ്പാക്കി കൃത്യമായി നിരീക്ഷിക്കും.

Also read: തൃശൂരില്‍ സഞ്ചിയില്‍ പൊതിഞ്ഞ് നവജാതശിശുവിന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സോളാറിന്‍റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം. അനുയോജ്യ സ്ഥലം ലഭിച്ചാല്‍ അട്ടപ്പാടിയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സ്ഥാപിക്കുന്നത്‌ സര്‍ക്കാര്‍ പരിഗണിക്കും. ആദിവാസി മേഖലയിലെ മികച്ച വിദ്യാഭ്യാസമുള്ളവരെ പഞ്ചായത്ത്, ആശുപത്രി ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നിയമിക്കണം. ഇവര്‍ക്കുള്ള ശമ്പളം സർക്കാർ നല്‍കും.

ചുരം റോഡ് നവീകരണത്തിന് അടുത്ത മാസം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ 10 ശതമാനം ഗുണഭോക്തൃ വിഹിതം അടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് തുക വകുപ്പ് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.