ETV Bharat / city

ലോക്ക്ഡൗണ്‍ മറവിൽ മണൽ കടത്ത് ; ടിപ്പർ ലോറി പിടിച്ചെടുത്തു

author img

By

Published : May 9, 2021, 7:37 PM IST

Updated : May 9, 2021, 9:37 PM IST

കരിമ്പുഴ കരുളായി മദ്രസ കടവിൽ നിന്നും മണൽ കടത്തുന്നതിനിടെയാണ് പൊലീസ് ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്.

ലോക്ക്ഡൗണ്‍  മലപ്പുറം  ടിപ്പർ ലോറി  Malappuram  Lockdown  Sand smuggling
ലോക്ക്ഡൗണിന്‍റെ മറവിൽ മണൽക്കടത്ത്; ടിപ്പർ ലോറി പിടിച്ചെടുത്തു

മലപ്പുറം: ലോക്ക്ഡൗണിന്റെ മറവിൽ മണൽ കടത്തിയതിനെ തുടര്‍ന്ന് പൊലീസ് ടിപ്പർ ലോറി പിടിച്ചെടുത്തു. കരിമ്പുഴ കരുളായി മദ്രസ കടവിൽ നിന്നും മണൽ കടത്തുന്നതിനിടെയാണ് പൊലീസ് ടിപ്പർ കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ ഓടി രക്ഷപ്പെട്ടെന്നാണ് വിവരം.

കൂടുതല്‍ വായനയ്ക്ക്: കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ കിണറ്റിൽ ചാടി ജീവനൊടുക്കി

പുഴ മണൽ വ്യാപകമായി കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. രാവിലെ ഏഴ് മണിയോടെ പൂക്കോട്ടുപാടം എസ്.ഐ ഒ.കെ വേണുവിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ ലോക് ഡൗൺ ലംഘനത്തിനും അനധികൃത മണൽ കടത്തിനും കേസെടുത്തിട്ടുണ്ട്.

സിവിൽ പൊലീസ് ഓഫീസർ മനുദാസും പരിശോധനയിൽ പങ്കെടുത്തു. കൊവിഡിന്റെ മറവിൽ കരിമ്പുഴ, പുന്നപ്പുഴ, ചാലിയാർ പുഴ, കുറവൻ പുഴ എന്നിവിടങ്ങളിൽ മണലൂറ്റ് വ്യാപകമാണ്.

Last Updated : May 9, 2021, 9:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.