ETV Bharat / city

കടത്തുരുത്തിയില്‍ മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎല്‍എ

author img

By

Published : Feb 11, 2021, 4:31 PM IST

Updated : Feb 11, 2021, 6:19 PM IST

അന്തിമ തീരുമാനം യുഡിഎഫിന്‍റേതാണെന്ന് മോൻസ് ജോസഫ്.

mons joseph MLA press meet  mons joseph MLA  kerala congress news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  മോൻസ് ജോസഫ്  കേരള കോണ്‍ഗ്രസ് വാര്‍ത്തകള്‍
കടത്തുരുത്തിയില്‍ മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎല്‍എ

കോട്ടയം: കടത്തുരുത്തിയിൽ താൻ തന്നെ മൽസരിക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് മോൻസ് ജോസഫ് എംഎൽഎ. ബാക്കി കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്യുമെന്നും മോൻസ് പറഞ്ഞു. കടത്തുരുത്തിയിൽ എതിരാളി ആരായാലും ഭയമില്ല. അവിടെ പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടെന്നും മോൻസ് ജോസഫ് പറഞ്ഞു.

കടത്തുരുത്തിയില്‍ മത്സരിക്കുമെന്ന് മോൻസ് ജോസഫ് എംഎല്‍എ

കോട്ടയം ജില്ലയിൽ ആറ് സീറ്റിൽ പാർട്ടി മത്സരിക്കും. പാർട്ടിയുടെ നിലപാട് പി.ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ജോസ് കെ. മാണി പാലാ വിട്ട് മറ്റ് മണ്ഡലത്തിൽ മൽസരിക്കുമെന്ന് കരുതുന്നില്ലെന്നും മോൻസ് ജോസഫ് എംഎൽഎ കോട്ടയത്ത് പറഞ്ഞു. ആർജെഡി വിട്ട് കേരള ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച ജോയി ചെട്ടിശേരിയേയും നേതാക്കളെയും കേരള കോൺഗ്രസിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോൻസ് ജോസഫ്.

Last Updated : Feb 11, 2021, 6:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.