ETV Bharat / city

പാലാ സെന്‍റ് തോമസ് കോളജില്‍ മെറിറ്റ് ഡേ ആഘോഷിച്ചു

author img

By

Published : Feb 11, 2020, 1:22 PM IST

മാര്‍ ജോസഫ് കല്ലറങ്ങാട്ട്  പാലാ സെന്‍റ് തോമസ്  മെറിറ്റ് ഡേ  സാബു തോമസ്  മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി  വൈസ് ചാന്‍സലര്‍  mar joseph kallaragatt  merit day  pala st.thomas school
സമൂഹം ഒരു വലിയ കമ്പോളമായി മാറുകയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

വിവിധ മേഖലയിൽ വിജയിച്ചവരെ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു

കോട്ടയം: സമൂഹം ഒരു വലിയ കമ്പോളമായി മാറുകയും യാന്ത്രികത ആധുനിക ജീവിതത്തിന്‍റെ മുഖമുദ്രയാകുകയും ചെയ്യുമ്പോള്‍ ബൗദ്ധിക കാപാട്യത്തില്‍നിന്നും യുവതലമുറയെ രക്ഷിക്കുവാന്‍ ധാര്‍മ്മികതയ്‌ക്കേ കഴിയൂവെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സെന്‍റ് തോമസ് കോളജിലെ മെറിറ്റ് ഡേ ആഘോഷപരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കോളജ് രക്ഷാധികാരി കൂടിയായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

സമൂഹം ഒരു വലിയ കമ്പോളമായി മാറുകയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ സാബു തോമസും പരിപാടിയിൽ പങ്കെടുത്തു. ശരാശരിയില്‍ ഒതുങ്ങാതെ ഉന്നതനേട്ടങ്ങള്‍ക്കായി പ്രയത്‌നിക്കുവാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. അടിസ്ഥാനഗ്രന്ഥങ്ങള്‍ വായിക്കുകയും സമഗ്രവികസനം നേടുകയുമാകണം വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Intro:Body:സമൂഹം ഒരു വലിയ കമ്പോളമായി മാറുകയും യാന്ത്രികത ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാകുകയും ചെയ്യുമ്പോള്‍ ബൗദ്ധിക കാടത്തത്തില്‍നിന്നും യുവതലമുറയെ രക്ഷിക്കുവാന്‍ ധാര്‍മ്മികതയ്‌ക്കേ കഴിയൂ എന്ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പാലാ സെന്റ് തോമസ് കോളേജിലെ മെറിറ്റ് ഡേ ആഘോഷപരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കോളേജ് രക്ഷാധികാരി കൂടിയായ .മാര്‍ ജോസഫ് കല്ലറങ്ങാട്ട് .


വൈരുദ്ധ്യാത്മകമായ സത്യങ്ങളുടെ കാലത്ത് സമൂഹം രോഗഗ്രസ്തമാകാതെ കാക്കേണ്ടവരാണ് ഉന്നത വിജയങ്ങളും അംഗീകാരങ്ങളും നേടുന്ന വിദ്യാര്‍ത്ഥികള്‍ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരാശരിയില്‍ ഒതുങ്ങാതെ ഉന്നതനേട്ടങ്ങള്‍ക്കായി പ്രയത്‌നിക്കുവാന്‍ മുഖ്യപ്രഭാഷകന്‍ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ (ഡോ.) സാബു തോമസ് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. അടിസ്ഥാനഗ്രന്ഥങ്ങള്‍ വായിക്കുകയും സമഗ്രവികസനം നേടുകയുമാകണം വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രിന്‍സിപ്പാള്‍ ഡോ. സണ്ണി കുര്യാക്കോസ്, പി.റ്റി.എ. വൈസ് പ്രന്‍സിഡന്റ് ഡോ. സണ്ണി ജോസഫ്, കോളേജ് കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. ടോമി തോമസ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ശ്രീ. അലേര്‍ട്ട് ജെ. കളപ്പുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രംഗങ്ങൡ വിജയികളായവരെ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.