ETV Bharat / city

ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്നത് കപട നാടകമെന്ന് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍

author img

By

Published : Dec 2, 2019, 5:15 PM IST

Updated : Dec 2, 2019, 7:56 PM IST

പ്രയാർ ഗോപാലകൃഷ്ണൻ  ശബരിമലയില്‍ സര്‍ക്കാര്‍ നടത്തുന്നത് കപട നാടകമെന്ന് പ്രയാര്‍ ഗോപാലന്‍  government plays fake drams at sabarimala says prayar gopalan  sabarimala  കോട്ടയം  ശബരിമല ആചാര ലംഘനം  kerala government  kottayam latest news
പ്രയാര്‍ ഗോപാലന്‍

മതവികാരം വ്രണപ്പെടുത്തിയതിനും മനപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും തൃപ്‌തിക്കും സംഘത്തിനും എതിരെ കേസ് എടുക്കാതെ തിരിച്ചയച്ചത് സർക്കാരിന്‍റെ മൃദുസമീപനമാണ് തുറന്നു കാട്ടുന്നതെന്ന് പ്രയാര്‍ ഗോപാലകൃഷ്‌ണന്‍.

കോട്ടയം: ശബരിമലയില്‍ ആചാരങ്ങൾ ലംഘിക്കാൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ ആചാര സംരക്ഷണത്തിനായി ഇപ്പോള്‍ നടത്തുന്ന കപട ശ്രമങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിഞ്ഞെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റും ധര്‍മ്മ സംരക്ഷണസമിതി കണ്‍വീനറുമായ പ്രയാര്‍ ഗോപാലകൃഷന്‍.

കപട ആക്ടിവിസ്റ്റുകളെ കെട്ടിയിറക്കി ചവിട്ടു നാടകം നടത്തി തിരിച്ചയക്കുന്ന സിപിഎം സമീപനം ശബരിമലയിൽ നടക്കില്ല. തൃപ്‌തി ദേശായിയും സംഘവും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി കൊച്ചിയിലെത്തിയ വിവരം അറിഞ്ഞില്ലെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നത് മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തിയതിനും മനപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും തൃപ്‌തിക്കും സംഘത്തിനും എതിരെ കേസ് എടുക്കാതെ തിരിച്ചയച്ചത് സർക്കാരിന്‍റെ മൃദുസമീപനമാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ അടിസ്ഥാന വികസനത്തിനായി 141.81 കോടി രൂപ കിഫ്ബിയില്‍ നിന്നും വകയിരുത്തിയെന്നു പറഞ്ഞ് കൈയ്യടി നേടി ഇപ്പോൾ തുക ചെലവഴിക്കാതെ സർക്കാർ കൈമലർത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Intro:പ്രയാർ ഗോപാലകൃഷ്ണൻBody:ശബരിമല ആചാര ലംഘനത്തിന് തങ്ങൾ എതിരാണെന്നും പൊതുസമൂഹത്തെയും ഭക്തരെയും ബോധ്യപ്പെടുത്താൻ കപട ശ്രമമാണ് സിപിഎം നടത്തുന്നതെന്നും.ശബരിമലയിലെ ആചാരങ്ങൾ ലംഘിക്കാൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇപ്പോൾ ആചാര സംരക്ഷകരാണ് നടത്തുന്ന കപട ശ്രമങ്ങൾ വിശ്വാസികൾ തിരിച്ച് അറിഞ്ഞിരിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ശബരിമല ധർമ്മ സംരക്ഷണസമിതി കൺവീനറുമായ പ്രയാർ ഗോപാലകൃഷ്ണൻ.കപട ആക്ടിവിസ്റ്റുകളെ കെട്ടിയിറക്കി ചവിട്ടു നാടകം നടത്തി തിരിച്ചയയ്ക്കുന്ന സിപിഎം സമീപനം ശബരിമലയിൽ നടക്കില്ല. തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തിയത് അറിഞ്ഞില്ലെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പറയുന്നത്  മുഖവിലയ്ക്ക്എടുക്കുവാൻ കഴിയില്ലന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.


ബൈറ്റ്



മതവികാരം വ്രണപ്പെടുത്തിയതിന് മനപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതിനും തൃപ്തി ദേശായിയും സംഘത്തിനെതിരെ കേസ് എടുക്കാതെ തിരിച്ച് അയച്ചത് സ ർക്കാരിന് മൃദുസമീപനമാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.141.81 കോടി രൂപ ശബരിമല പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിൽ അടിസ്ഥാന വികസനത്തിനും കിഫ് ബി വഴി വകയിരുത്തിയെന്നു പറഞ്ഞു കൈയ്യടി നേടിയിട്ട്  ഇപ്പോൾ തുക ചെലവഴിക്കാതെ സർക്കാർ കൈമലർത്തുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി


Conclusion:ഇ.റ്റി.വി ഭാരത്
കോട്ടയം
Last Updated :Dec 2, 2019, 7:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.