ETV Bharat / city

സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ സമരത്തിനൊരുങ്ങി ബിഎംഎസ്

author img

By

Published : Sep 6, 2021, 10:53 PM IST

ബിഎംഎസിന്‍റെ സമരം  സർക്കാരുകളുടെ ജനവിരുദ്ധ നയം  കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയം  അഖിലേന്ത്യാ തലത്തിൽ പ്രക്ഷോഭം  എം.പി ചന്ദ്രശേഖരൻ  എം.പി ചന്ദ്രശേഖരൻ വാർത്ത  BMS PROTEST  BMS PROTEST AT KOTTAYAM  M P CHANDRASEKHARAN NEWS  M P CHANDRASEKHARAN  PROTEST AGAINST POLICIES
സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ സമരത്തിനൊരുങ്ങി ബിഎംഎസ്

സെപ്റ്റംബർ 8, 9 തീയതികളിൽ അഖിലേന്ത്യ തലത്തിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് ബിഎംഎസ് തീരുമാനം.

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബിഎംഎസ് സമരം നടത്തിനൊരുങ്ങുന്നു. സെപ്റ്റംബർ 8, 9 തീയതികളിൽ അഖിലേന്ത്യ തലത്തിൽ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എംപി ചന്ദ്രശേഖരൻ അറിയിച്ചു.

കോട്ടയം കലക്ടേറ്റിനു മുമ്പിലും മറ്റ് നാല് താലൂക്ക് കേന്ദ്രങ്ങളിലും കൊവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ടാകും സമരപരിപാടികൾ നടത്തുക. കോട്ടയം കലക്‌ടറേറ്റിന് മുൻപിൽ പ്രതിഷേധം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എംപി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.

ബിഎംഎസിന്‍റെ ആവശ്യങ്ങൾ

  • നിർമാണസാമഗ്രികളുടെ വിലവർധന തടയുക
  • നിത്യോപയോഗ സാധനങ്ങളുടെയും പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധനവ് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുക
  • പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരിക
  • പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപന അവസാനിപ്പിക്കുക
  • കേരളത്തിൽ കുതിച്ചുയരുന്ന കൊവിഡ് നിയന്ത്രിക്കുവാൻ ഉടൻ നടപടികൾ സ്വീകരിക്കുക
  • തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക
  • കർഷകർക്ക് മതിയായ താങ്ങുവില പ്രഖ്യാപിച്ചുകൊണ്ട് ഭക്ഷ്യ വസ്‌തുക്കളുടെയും നാണ്യവിളകളുടെയും ഉത്പാദനം വർധിപ്പിക്കുക
    സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ സമരത്തിനൊരുങ്ങി ബിഎംഎസ്

ALSO READ: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1,021 കോടിയുടെ കള്ളപ്പണം: കുഞ്ഞാലിക്കുട്ടിക്കെതിരെ കെടി ജലീല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.