ETV Bharat / city

ലക്ഷദ്വീപിൽ മണ്ണെണ്ണ വിതരണം നിർത്താൻ നിർദേശം; ലക്ഷ്യം "മണ്ണെണ്ണ മുക്ത പ്രദേശം" എന്ന പദവി

author img

By

Published : Jun 22, 2022, 7:53 AM IST

2022 ജൂലൈ 1-നകം മണ്ണെണ്ണ മുക്ത കേന്ദ്രഭരണ പ്രദേശമാക്കാനാണ് പദ്ധതി

Lakshadweep admin directs to stop distribution of Kerosene oil to achieve 'Kerosene free' status  Kerosene free Lakshadweep  Lakshadweep admin directs to stop distribution of Kerosene oil  ലക്ഷദ്വീപിൽ മണ്ണെണ്ണ വിതരണം നിർത്താൻ നിർദേശം  മണ്ണെണ്ണ മുക്ത പ്രദേശമാകാനൊരുങ്ങി ലക്ഷദ്വീപ്  മണ്ണെണ്ണ മുക്ത കേന്ദ്രഭരണ പ്രദേശമാകാൻ ലക്ഷദ്വീപ്  മണ്ണെണ്ണ വിതരണം നിർത്താനൊരുങ്ങി ലക്ഷദ്വീപ്
ലക്ഷദ്വീപിൽ മണ്ണെണ്ണ വിതരണം നിർത്താൻ നിർദേശം; ലക്ഷ്യം "മണ്ണെണ്ണ മുക്ത പ്രദേശം" എന്ന പദവി

കവരത്തി: ലക്ഷദ്വീപ് മണ്ണെണ്ണ മുക്ത കേന്ദ്രഭരണ പ്രദേശമാക്കാൻ മണ്ണെണ്ണ വിതരണം നിർത്താൻ നിർദേശം. കവരത്തിയിലെ ഗോഡൗൺ സൂക്ഷിപ്പുകാർക്കും സപ്ലൈ ആൻഡ് മാർക്കറ്റിങ് സൊസൈറ്റിക്കും ലക്ഷദ്വീപ് ഡെപ്യൂട്ടി കലക്‌ടർ കത്തയച്ചു. 2022 ജൂലൈ 1-നകം മണ്ണെണ്ണ മുക്ത പ്രദേശം എന്ന പദവി കൈവരിക്കാനാണ് പദ്ധതി.

അതിനാൽ 30.06.2022-നകം മണ്ണെണ്ണ വിതരണം നിർത്താനും, മണ്ണെണ്ണയെ ആശ്രയിക്കുന്ന ഗുണഭോക്താക്കൾ പട്ടിണിയിലല്ലെന്ന് ഉറപ്പ് വരുത്താനും കത്തിൽ പറയുന്നു. എല്ലാ വീടുകളിലും എൽപിജി കണക്ഷനുകളും എൽപിജി വിതരണവും ഉറപ്പാക്കാനും ഗ്യാസ് സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കാനും നിർദേശം നൽകി. ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.