ETV Bharat / city

ആദ്യ ദിനം ദിലീപിനെ ചോദ്യം ചെയ്‌തത് 11 മണിക്കൂർ; സഹകരിച്ചു എന്ന് ക്രൈംബ്രാഞ്ച്

author img

By

Published : Jan 23, 2022, 10:28 PM IST

dileep QUESTIONING IN KALAMASSERY CRIME BRANCH OFFICE  DILEEP QUESTIONING CRIME BRANCH OFFICE  ദിലീപ് ചോദ്യം ചെയ്യൽ  ദിലീപ് ക്രൈബ്രാഞ്ച് ചോദ്യം ചെയ്യൽ  ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചു എന്ന് ക്രൈംബ്രാഞ്ച്  ദിലീപിന്‍റെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ച്
ആദ്യ ദിനം ചോദ്യം ചെയ്‌തത് 11 മണിക്കൂർ; ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചു എന്ന് ക്രൈംബ്രാഞ്ച്

ദിലീപുൾപടെയുള്ള പ്രതികൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക വിലയിരുത്തൽ

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ പതിനൊന്ന് മണിക്കൂറാണ് പ്രതികളുടെ ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന വിവരം.

ആദ്യ ദിനം ദിലീപിനെ ചോദ്യം ചെയ്‌തത് 11 മണിക്കൂർ; സഹകരിച്ചു എന്ന് ക്രൈംബ്രാഞ്ച്

അതേസമയം ദിലീപുൾപടെയുള്ള പ്രതികൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഇത്തരം കാര്യങ്ങൾ പരിഗണിച്ചായിരിക്കും നാളെ വീണ്ടും ചോദ്യം ചെയ്യൽ തുടരുക. കൂടാതെ പ്രതികളായ സൂരജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈൽ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇവ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കും.

ചോദ്യം ചെയ്യൽ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെത്തുടർന്ന്

സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് നടൻ ദിലീപ് ഉൾപ്പടെയുള്ളവരെ ചോദ്യം ചെയ്തത്. ദീലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവർ ഒരുമിച്ചാണ് ആലുവയിലെ ദിലീപിന്‍റെ വീട്ടിൽ നിന്നും കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. ബൈജു, അപ്പു എന്നീ പ്രതികൾ ഇവരെത്തുന്നതിന് മുമ്പ് തന്നെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു.

ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 8 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ വീഴ്‌ചവരുത്തിയാൽ ഗുരുതരമായി കണക്കാക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ALSO READ: ദിലീപിന്‍റെ ജാമ്യത്തിൽ ഇടപെട്ടിട്ടില്ല; വിശദീകരണവുമായി നെയ്യാറ്റിൻകര രൂപത

അതേസമയം ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിൻ്റെ വിവരങ്ങൾ മുദ്രവെച്ച കവറിൽ വ്യാഴാഴ്‌ച പ്രോസിക്യൂഷൻ ഹാജരാക്കണം. മൂന്ന് ദിവസം പതിനൊന്ന് മണിക്കൂർ വീതം മുപ്പത്തിമൂന്ന് മണിക്കൂർ സമയം പ്രതികള ചോദ്യം ചെയ്യാൻ അവസരം ലഭിച്ച സാഹചര്യത്തിൽ, വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്.

ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് പ്രതികളെ ചോദ്യം ചെയ്യുന്ന കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. പ്രതികളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്. അതേസമയം നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനും ചോദ്യം ചെയ്യൽ ഏറെ പ്രധാനപ്പെട്ടതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.