ETV Bharat / city

ജീവിച്ചിരുന്നെങ്കിൽ ഗാന്ധി ആർഎസ്‌എസ്സാകുമായിരുന്നെന്ന കൃഷ്ണദാസിന്‍റെ പ്രസ്‌താവന വധത്തിന് തുല്യം : ഷാഫി

author img

By

Published : Oct 27, 2021, 10:36 PM IST

പി.കെ കൃഷ്ണദാസിന് ഷാഫിയുടെ മറുപടി  കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് എംഎൽഎക്കെതിരെ കേസ്  കൊവിഡ് മാനദണ്ഡം ലംഘിച്ചു  ബിജെപി പെരുംനുണകൾ പ്രചരിപ്പിക്കുന്നു  Shafi's reply to PK Krishnadas  PK Krishnadas news  PK Krishnadas  Case against MLA for violating Covid norms
പി.കെ കൃഷ്ണദാസിന് ഷാഫിയുടെ മറുപടി; കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് എംഎൽഎക്കെതിരെ കേസ്

രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനല്ലാതെ ഒരു ഇതര ബദലിനും കഴിയില്ലെന്ന് ഷാഫി പറമ്പിൽ എം.എൽ.എ

കണ്ണൂർ : ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർ.എസ്.എസ് ആയി മാറുമായിരുന്നുവെന്ന പി.കെ കൃഷ്ണദാസിന്‍റെ പ്രസ്‌താവന അദ്ദേഹത്തിന്‍റെ വധത്തിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനല്ലാതെ ഒരു ഇതര ബദലിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ ചരിത്രത്തെക്കുറിച്ച് ബിജെപി പെരുംനുണകൾ പ്രചരിപ്പിക്കുകയാണ്. ഗാന്ധി ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ബ്രിട്ടീഷുകാർക്ക് ഏഴുതവണ മാപ്പെഴുതിക്കൊടുത്ത ആളാണ് സവർക്കർ. ജയിലിൽ കിടന്ന് ആറ് മാസത്തിനകം മാപ്പെഴുതിയ ചരിത്രമാണ് സവർക്കറിന്‍റേത്. ഗാന്ധിജി പറഞ്ഞിട്ടാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി നൽകിയതെന്ന പെരും നുണ അപകടകരമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

പി.കെ കൃഷ്ണദാസിന് ഷാഫിയുടെ മറുപടി; കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് എംഎൽഎക്കെതിരെ കേസ്

READ MORE: 'ഞെട്ടിക്കുന്ന മറ്റൊരു കണ്ടുപിടുത്തത്തിന്‍റെ പണിപ്പുരയിലാണ്' ; ദേശീയ പുരസ്‌കാര നിറവിൽ എംഎ ജോൺസൺ

കശ്‌മീരിലും ഉന്നാവയിലും ഹത്രാസിലും നീതി നിഷേധിക്കപ്പെട്ട ജനങ്ങൾക്ക് കോൺഗ്രസ് തണലായി. കർഷകർ കൊല്ലപ്പെട്ടപ്പോൾ പിണറായിയും കെജ്‌രിവാളും ഉവൈസിയും അതിനെതിരെ ചെറുശബ്‌ദം പോലും ഉയർത്തിയില്ല. ജനം അപകടത്തിലാകുമ്പോൾ നെഞ്ചുവിരിച്ചുപോരാടുന്ന പ്രസ്ഥാനം കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ ധർമശാല മുതൽ തളിപ്പറമ്പ് വരെ യൂത്ത്കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിച്ചു. അതേസമയം പൊതു ഗതാഗതം തടസപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഷാഫി പറമ്പിൽ എംഎൽഎ, കെ എസ് ശബരീനാഥൻ, റിജിൽ മാക്കുറ്റി എന്നിവരുൾപ്പടെ ആയിരത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.