ETV Bharat / city

'ഞെട്ടിക്കുന്ന മറ്റൊരു കണ്ടുപിടുത്തത്തിന്‍റെ പണിപ്പുരയിലാണ്' ; ദേശീയ പുരസ്‌കാര നിറവിൽ എംഎ ജോൺസൺ

author img

By

Published : Oct 27, 2021, 9:07 PM IST

ഭിന്നശേഷിക്കാരിലെ സർഗ്ഗാത്മകതയ്ക്കുള്ള അവാർഡ് നേടി ജോണ്‍സണ്‍

ഭിന്നശേഷിക്കാരിലെ സൈന്‍റിസ്റ്റ്  കോഴിക്കോട് എഡിസൺ  ദേശീയ പുരസ്‌കാര നിറവിൽ എം എ ജോൺസൺ  എം എ ജോൺസൺ വാർത്ത  എം എ ജോൺസൺ പുതിയ വാർത്ത  ഭിന്നശേഷിക്കാരിലെ അവാർഡ്  ഭിന്നശേഷിക്കാരിലെ സൈന്‍റിസ്റ്റ്  സർഗ്ഗാത്മകതയ്ക്കുള്ള അവാർഡ്  KOZHIKODE EDISON news  KOZHIKODE EDISON  M.A JOHNSON  electronics news  M.A JOHNSON NATIONAL AWARD WINNER  KOZHIKODE EDISON M.A JOHNSON news  KOZHIKODE EDISON M.A JOHNSON
ഭിന്നശേഷിക്കാരിലെ സൈന്‍റിസ്റ്റ്; ദേശീയ പുരസ്‌കാരത്തിന്‍റെ നിറവിൽ എം എ ജോൺസൺ

കോഴിക്കോട്: പെരുവണ്ണാമൂഴിയിലെ ജോൺസൺ, ഭിന്നശേഷിക്കാരിലെ സൈന്‍റിസ്റ്റ്. കണ്ടുപിടുത്തത്തിലെ 'എഡിസനാ'ണ് എം എ ജോൺസൻ. ഒരു ദേശീയ പുരസ്‌കാരം തേടിയെത്തിയതിന്‍റെ സന്തോഷത്തിലാണ് ഈ 52 കാരൻ. ഭിന്നശേഷിക്കാരിലെ സർഗ്ഗാത്മകതയ്ക്കുള്ള അവാർഡാണ് ജോൺസനെ തേടിയെത്തിയത്.

ജനിച്ച് ആറ് മാസം കഴിഞ്ഞ് പോളിയോ ബാധിച്ച് കിടപ്പിലായ ജോൺസൺ സ്‌കൂളിൽ പോയിട്ടില്ല. പക്ഷേ വിട്ടുകൊടുത്തില്ല.. വായിക്കാൻ പഠിച്ചു... ഈ ലോകത്തെ അറിഞ്ഞു. ഇലക്ട്രോണിക്‌സിനോട് ആയിരുന്നു കമ്പം.

9 വാട്ട് എൽഇഡി ബൾബ് 49 രൂപയ്ക്ക്

2004ൽ സിഎഫ്എൽ ബൾബ് പ്രചാരത്തിലുള്ള സമയം. ആ വർഷമാണ് ജോൺസൺ എൽഇഡി ബൾബ് രംഗത്തിറക്കിയത്. കണ്ടുപിടുത്തത്തിനുള്ള അവകാശം തേടി പലവഴിയിലും സഞ്ചരിച്ചു. കിട്ടിയില്ല.. നിരാശക്ക് വക കൊടുക്കാതെ ജോൺസൺ പണി തുടർന്നു. 'കേരളത്തിൽ കെ.സ്.ഇ.ബിയിലൂടെ ഒന്നരക്കോടിയോളം ബൾബുകൾ ഇന്ന് വിതരണം ചെയ്യുന്നുണ്ട്.

ഭിന്നശേഷിക്കാരിലെ സൈന്‍റിസ്റ്റ്; ദേശീയ പുരസ്‌കാരത്തിന്‍റെ നിറവിൽ എം എ ജോൺസൺ

സർക്കാരിന്‍റെ സഹായത്തോടെ ഒന്നിന് 65 രൂപ തോതിൽ ഉപഭോക്താക്കളോട് ഈടാക്കുന്നു. ഈ ബൾബ് അതും വാറന്‍റി പീരിയഡ് കഴിഞ്ഞാൽ ഭൂമിയിൽ മാലിന്യം ആയി തീരുകയും ചെയ്യും. ഏകദേശം ഒരു 100 കോടി രൂപയുടെ ഇടപാട്. ഒന്നര കോടിയോളം ബൾബ് ഉണ്ടെങ്കിൽ കെഎസ്ഇബിയുടെ സഹായത്തോടെ 9 വാട്ട് എൽഇഡി ബൾബ് 49 രൂപയ്ക്ക് വിതരണം ചെയ്യാൻ തനിക്ക് സാധിക്കും ജോൺസൺ പറയുന്നു.

അഞ്ഞൂറോളും യൂണിറ്റ് ആരംഭിക്കാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു

"നമ്മുടെ ജനതയ്ക്ക് തൊഴിൽ നമ്മുടെ തന്നെ ഉപയോഗം" എന്ന സംരംഭത്തിലൂടെ വനിത സംരംഭകർക്ക് എൽഇഡി ബൾബ് നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള എല്ലാ സാങ്കേതിക സഹായവും മെറ്റീരിയലും ടൂൾസും ഒക്കെ നൽകി. ഇപ്പോൾ അഞ്ച് യൂണിറ്റ് പ്രവർത്തന സജ്ജമാണ്. ഇനി അഞ്ഞൂറോളും യൂണിറ്റ് ആരംഭിക്കാനുള്ള പ്രവർത്തനം നടന്നു വരുന്നു. ഇതിൽ ഒരു യൂണിറ്റ് പഞ്ചായത്തിന്‍റെയും ഒരു യൂണിറ്റ് ബ്ലോക്ക് പഞ്ചായത്തിന്‍റെയും സാമ്പത്തിക സഹായത്താലാണ് ആരംഭിച്ചിരിക്കുന്നത്.

അടുത്ത വർഷം വീണ്ടും പുതിയ കണ്ടുപിടുത്തത്തിലൂടെ ഞെട്ടിക്കുമെന്നാണ് ജോൺസൺ പറയുന്നത്. സോളാറിലേയ്ക്ക് ശ്രദ്ധ മാറ്റിയ അദ്ദേഹത്തിന്‍റെ പണിപ്പുര തന്നെ പ്രവർത്തിക്കുന്നത് സൂര്യ ശോഭയിലാണ്. ഭാര്യ ഉഷയ്ക്കും രണ്ട് മക്കൾക്കുമൊപ്പം പെരുവണ്ണാമൂഴിയുടെ വനമേഖലയിലാണ് ഇദ്ദേഹത്തിന്‍റെ താമസം. വന്യമൃഗ ശല്യത്തിനെതിരെ തെങ്ങിൻ ചുവട്ടിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജോൺസൺ തികഞ്ഞ കർഷക സ്നേഹി കൂടിയാണ്.

ALSO READ: അനുപമയുടെ അച്ഛനെതിരെ പാര്‍ട്ടി നടപടി; ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.