ETV Bharat / business

നികുതി അടവ്: പഴയ സമ്പ്രാദയത്തിലോ, പുതിയതിലോ? തെരഞ്ഞെടുക്കാം, തീരുമാനിക്കാം…

author img

By

Published : Feb 27, 2023, 9:52 AM IST

ബേസിക്, അഡ്വാന്‍സ്‌ഡ് എന്നീ രണ്ട് ഓപ്‌ഷനുകളിലാണ് ടാക്‌സ് കാല്‍കുലേറ്റര്‍ ലഭ്യമാകുന്നത്.

Eenadu Siri story on income tax  Tax calculator in IT website  Old Tax system  New Tax system  Income Tax portal  Tax Calculator  IT department website  Income Tax Department  ആദായ നികുതി വകുപ്പ്  ടാക്‌സ് കാല്‍കുലേറ്റര്‍  ആദായ നികുതി വകുപ്പ് വെബ്‌സൈറ്റ്  ആദായ നികുതി വകുപ്പ് ടാക്‌സ്‌ കാല്‍കുലേറ്റര്‍  കേന്ദ്ര ബജറ്റ്  ധനമന്ത്രി നിര്‍മല സീതാരാമന്‍
Tax Calculator

രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചപ്പോള്‍ ആദയ നികുതിയില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി പരിധിയില്‍ പ്രഖ്യാപിച്ച ഇളവ്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്‍റെ തുടക്കമായ ഏപ്രില്‍ 1 മുതലാകും ഈ പ്രഖ്യാപനങ്ങളെല്ലാം പ്രാബല്യത്തില്‍ വരുന്നത്.

പാര്‍ലമെന്‍റില്‍ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വന്നതിന് പിന്നാലെ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകളും നികുതിദായകര്‍ക്കിടയില്‍ ആരംഭിച്ചിരുന്നു. കൂടാതെ നിരവധി സംശയങ്ങളും ഇത് സംബന്ധിച്ച് ഉടലെടുത്തിരുന്നു. ഇപ്പോള്‍, നികുതിദായകരുടെ സംശയങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

ഇതിനായി ടാക്‌സ് കാല്‍ക്കുലേറ്ററാണ് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റ് അവതരിപ്പിച്ചിരിക്കുന്നത്. ആദായ നികുതി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ സംവിധാനം ആവശ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താം. ടാക്‌സ് കാല്‍കുലേറ്ററിന്‍റെ സഹായത്തോടെ പുതിയതും പഴയതുമായ സമ്പ്രദായങ്ങളില്‍ നികുതി അറിയാനും, ഏതാണ് പ്രയോജനം എന്ന് തുടങ്ങിയ കാര്യങ്ങള്‍ എളുപ്പത്തിൽ കണ്ടെത്താനും സാധിക്കും.

ടാക്‌സ് കാല്‍കുലേറ്റര്‍: www.incometax.gov.in എന്ന ലിങ്കിലൂടെ ആദായ നികുതി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും തുടര്‍ന്ന് ടാക്‌സ് കാല്‍കുലേറ്ററിലേക്കും എത്താന്‍ സാധിക്കും. ബേസിക്, അഡ്വാന്‍സ്‌ഡ് ഓപ്‌ഷനുകളിലാണ് കാല്‍കുലേറ്റര്‍ ലഭ്യമാകുക. ഇവ രണ്ടിലൂടെയും നാം നല്‍കേണ്ട നികുതിയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.

ബേസിക് ടാക്‌സ് കാല്‍കുലേറ്റര്‍: ബേസിക് കാല്‍കുലേറ്റര്‍ ഉപയോഗിക്കുന്നതിനായി നിങ്ങൾ മൂല്യനിർണ്ണയ വർഷം (Assessment Year), നികുതിദായക വിഭാഗം (Taxpayer Category), നികുതിദായകന്‍റെ പ്രായം, റസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് മുതലായ വിവരങ്ങള്‍ നല്‍കണം. കൂടാതെ നിങ്ങളുടെ വാർഷിക വരുമാനവും നിങ്ങളുടെ മൊത്തം കിഴിവുകളും സംബന്ധിച്ച വിവരവും നൽകുക. ആവശ്യമായ വിവരങ്ങളെല്ലാം നല്‍കി കഴിഞ്ഞാല്‍ പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിൽ എത്ര നികുതി ഈടാക്കുമെന്ന് നിങ്ങൾക്ക് നേരിട്ട് തന്നെ അറിയാം.

അഡ്വാന്‍സ്‌ഡ്‌ ടാക്‌സ് കാല്‍കുലേറ്റര്‍: നാം അടയ്‌ക്കേണ്ടി വരുന്ന നികുതിയെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ അറിയാന്‍ അഡ്വാന്‍സ്‌ഡ്‌ ടാക്‌സ് കാല്‍കുലേറ്റര്‍ ഉപയോഗിക്കണം. ഇവിടെ പഴയതും പുതിയതുമായ നികുതി സമ്പ്രദായങ്ങളിൽ ഏതാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന് ആദ്യം വ്യക്തമാക്കണം. അതിനുശേഷം ബേസിക് കാല്‍കുലേറ്ററില്‍ നല്‍കിയ അടിസ്ഥാന വിവരങ്ങള്‍ ഇവിടെയും നല്‍കണം. തുടര്‍ന്ന് നിങ്ങളുടെ ശമ്പള വരുമാനം രേഖപ്പെടുത്തുക. അതോടൊപ്പം മൂലധന വരുമാനം, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം ഉള്‍പ്പടെയുള്ള മറ്റ് വിവരങ്ങളും ബന്ധപ്പെട്ട വിഭാഗങ്ങളില്‍ നല്‍കണം.

പ്രൊവൈഡ് ഇന്‍കം ഡീറ്റെയില്‍സ് എന്നതില്‍ ക്ലിക്ക് ചെയ്‌ത ശേഷം നികുതി ലാഭിക്കൽ നിക്ഷേപങ്ങളുമായും മറ്റ് ഇളവുകളുമായും ബന്ധപ്പെട്ട വിവരങ്ങളും നല്‍കണം. തുടര്‍ന്ന് നികുതിദായകർക്ക് അവരുടെ വരുമാനം, ഇളവുകൾ തുടങ്ങിയ വിവരങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് നൽകുന്ന കാൽക്കുലേറ്റർ ഉപയോഗിച്ച് സ്വയം നികുതി നല്‍കേണ്ടി വരുന്ന തുക കണക്കാക്കാന്‍ സാധിക്കും. തുടര്‍ന്ന്, ഏത് രീതിയാണ് പ്രയോജനകരമെന്ന് മനസിലാക്കിയ ശേഷം ഒരാൾക്ക് ആ രീതി തെരഞ്ഞെടുത്ത് റിട്ടേൺ സമർപ്പിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.