ETV Bharat / business

വിപണിയിൽ സിൽവർ ഇടിഎഫുകൾ അവതരിപ്പിക്കാൻ സെബി

author img

By

Published : Jul 26, 2021, 7:49 PM IST

silver ETF  സിൽവർ ഇടിഎഫ്  silver exchange traded funds india  SEBI  സെബി  മ്യൂച്വൽ ഫണ്ട് അഡ്‌വൈസറി സമതി  Mutual Fund Advisory Committee
വിപണിയിൽ സിൽവർ ഇടിഎഫുകൾ അവതരിപ്പിക്കാൻ സെബി

സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡ്വൈസറി സമിതി സിൽവർ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് തുടങ്ങാൻ ശുപാർശ ചെയ്‌തു.

രാജ്യത്ത് സിൽവർ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) സെബി അവതരിപ്പിച്ചേക്കും. സെബി നിയമിച്ച മ്യൂച്വൽ ഫണ്ട് അഡ്വൈസറി സമിതി ഇടിഎഫ് തുടങ്ങാൻ ശുപാർശ ചെയ്‌തു. അനുമതി ലഭിച്ചാൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾക്ക് ഇനി മുതൽ വെള്ളിയിലും ഇടിഎഫ് തുടങ്ങാം.

Also Read: നഷ്ടക്കണക്കുകളിൽ പറന്നുയർന്ന് രാജ്യത്തെ വിമാനത്താവളങ്ങൾ; 107 എണ്ണവും നഷ്ടത്തിൽ

ചുരുങ്ങിയ ചെലവിൽ നിക്ഷേപം നടത്താം എന്നതാണ് സിൽവർ ഇടിഎഫ് എത്തുമ്പോളുള്ള ഗുണം. നിലവിൽ കമ്മോഡിറ്റി വിപണിയിൽ വെള്ളി നിക്ഷേപങ്ങൾക്ക് അവസരമുണ്ട്. വെള്ളി നേരിട്ട് വാങ്ങുന്നതും കമ്മോഡിറ്റി ഡെറിവേറ്റീവ് ഇൻസ്ട്രമെന്‍റുകളിലൂടെ വിപണനം നടത്തുന്നവരും ഉണ്ട്. ചില നിക്ഷേപകർ ബ്രോക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ വിദേശത്ത് ലിസ്റ്റുചെയ്‌തിരിക്കുന്ന സിൽവർ ഇടിഎഫുകൾ വാങ്ങുന്നുണ്ട്.

ഇന്ത്യയിൽ ഇടിഎഫ് അവതരിപ്പിച്ചാൽ പേപ്പർ രൂപത്തിൽ ചെറിയ തുകകളിൽ വെള്ളിയിന്മേൽ നിക്ഷേപം നടത്താനുള്ള അവസരം ലഭിക്കും. ആഗോളതലത്തിൽ ഗോൾഡ് ഇടിഎഫിനേക്കാൾ സിൽവർ ഇടിഎഫിനാണ് ഡിമാൻഡുള്ളത്.

ഗോൾഡ് ഇടിഎഫുകൾ

നിലവിലെ സ്വർണ ഇടിഎഫുകൾ 2007ൽ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ബെഞ്ച്‌മാർക്ക് അസറ്റ് മാനേജ്‌മെന്‍റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ആണ് 2002 സെബിക്കുള്ള ഒരു പ്രൊപ്പോസലിൽ ഈ ആശയം അവതരിപ്പിച്ചത്. നിലവിൽ ഒരു ഡസനോളം സ്വർണ ഇടിഎഫുകൾ രാജ്യത്തുണ്ട്.

എസ്‌ബി‌ഐ ഗോൾഡ് ഇടിഎഫ്, കൊടാക് ഗോൾഡ് ഇടിഎഫ്, ബിർള സൺ ലൈഫ് ഗോൾഡ് ഇടിഎഫ്, എച്ച്ഡി‌എഫ്‌സി ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, നിപ്പോൺ ഗോൾഡ് ഇടിഎഫ്, ആക്‌സിസ് ഗോൾഡ് ഇടിഎഫ്, ഐസിഐസിഐ പ്രുഡൻഷ്യൽ ഗോൾഡ് ഇടിഎഫ് തുടങ്ങിയവ അവയിൽ ചിലതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.