ETV Bharat / business

ഇന്‍റിഗോയുടെ കോ- പ്രൊമോട്ടര്‍ കമ്പനി: വിശദാംശങ്ങള്‍ തേടി സെബി

author img

By

Published : Jul 11, 2019, 8:37 AM IST

ഇന്‍റിഗോയുടെ കോ-പ്രൊമോട്ടര്‍ കമ്പനിയില്‍ വിശദാംശങ്ങള്‍ തേടി സെബി

രാകേഷ് രംഗ്വാള്‍ എന്നയാളാണ് പരാതിയുമായി സെബിയെ സമീപിച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ഇന്‍റിഗോ എയര്‍ലൈന്‍സിന്‍റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പ്രൊമോട്ടറില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തില്‍ ജൂലൈ 19നുള്ളില്‍ ഇന്‍റിഗോയുടെ കോ -പ്രൊമോട്ടര്‍ കമ്പനിയായ ഇന്‍റര്‍ ഗ്ലോബ് ഏവിയേഷനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ നിര്‍ദേശം.

രാകേഷ് രംഗ്വാള്‍ എന്നയാളാണ് പരാതിയുമായി സെബിയെ സമീപിച്ചിരിക്കുന്നത്. ഇന്‍റിഗോയിലെ ഭരണകാര്യങ്ങളിൽ ഗുരുതരമായ ചില ആശങ്കകൾ തന്‍റെ പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് രംഗ്വാള്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ രംഗ്വാള്‍ ഉള്‍പ്പെടെ അനുബന്ധ കമ്പനികള്‍ക്ക് ഇന്‍റിഗോയില്‍ 37 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്.

ഇന്‍റിഗോയിലെ രണ്ട് പ്രധാന പ്രമോട്ടർമാർ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നതു മുതൽ സെബി ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിവാദങ്ങളെ തുടര്‍ന്ന് ഇന്‍ർ‌ഗ്ലോബ് ഏവിയേഷൻ ഓഹരികൾ ബി‌എസ്‌ഇയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി.

Intro:Body:

ഇന്തിഗോയുടെ കോ-പ്രൊമോട്ടര്‍ കമ്പനിയില്‍ വിശദാംശങ്ങള്‍ തേടി സെബി  



ന്യൂഡല്‍ഹി: ഇന്തിഗോ എയര്‍ലൈന്‍സിന്‍റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പ്രൊമോട്ടറില്‍ നിന്ന് പരാതി ലഭിച്ച സാഹചര്യത്തില്‍ ജൂലൈ 19നുള്ളില്‍ ഇന്തിഗോയുടെ കോ-പ്രൊമോട്ടര്‍ കമ്പനിയായ ഇന്‍റര്‍ ഗ്ലോബ് ഏവിയേഷനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ നിര്‍ദേശം. 



രാകേഷ് രംഗ്വാള്‍ എന്നയാളാണ് പരാതിയുമായി സെബിയെ സമീപിച്ചിരിക്കുന്നത്. ഇൻഡിഗോയിലെ ഭരണകാര്യങ്ങളിൽ ഗുരുതരമായ ചില ആശങ്കകൾ തന്‍റെ പരാതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് രംഗ്വാള്‍ പ്രസ്ഥാവനയില്‍ പറഞ്ഞിരിക്കുന്നത്. നിലവില്‍ രംഗ്വാള്‍ ഉള്‍പ്പെടെ അനുബന്ധ കമ്പനികള്‍ക്ക് ഇന്തിഗോയില്‍ 37 ശതമാനം ഓഹരികള്‍ സ്വന്തമായുണ്ട്. 



രണ്ട് പ്രധാന പ്രമോട്ടർമാർ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നതുമുതൽ സെബി ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിവാദങ്ങളെ തുടര്‍ന്ന് ഇന്റർ‌ഗ്ലോബ് ഏവിയേഷൻ ഓഹരികൾ ബി‌എസ്‌ഇയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 

 


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.