ETV Bharat / bharat

'തെലങ്കാന ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാന്‍, കെസിആര്‍ അതിലെ താലിബാന്‍'; അറസ്‌റ്റിന് പിന്നാലെ വൈഎസ് ശർമിള

author img

By

Published : Feb 19, 2023, 6:33 PM IST

YS Sharmila against Telangana Chief Minister KCR  YS Sharmila against KCR  YS Sharmila  Telangana Chief Minister KCR  YSTRTP Chief YS Sharmila  Telangana is the Afghanistan of India  തെലങ്കാന ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാന്‍  കെസിആര്‍ അതിലെ താലിബാന്‍  അറസ്‌റ്റിന് പിന്നാലെ ആഞ്ഞടിച്ച് വൈഎസ് ശർമിള  മഹ്ബൂബാബാദ് ബെത്തോളിലെ പദയാത്ര  എംഎല്‍എക്കെതിരെ അനാവശ്യ പരാമർശങ്ങൾ  തെലങ്കാന മുഖ്യമന്ത്രി കെസി റാമറാവു  തെലങ്കാന മുഖ്യമന്ത്രി  തെലങ്കാന  കെസിആര്‍  എംഎൽഎ ശങ്കർ നായിക്കിനെതിരെ  ശർമിള
തെലങ്കാന ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാന്‍, കെസിആര്‍ അതിലെ താലിബാന്‍

മഹ്ബൂബാബാദ് ബെത്തോളിലെ പദയാത്രക്കിടെ എംഎല്‍എക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈഎസ്ആർടിപി അധ്യക്ഷ വൈ.എസ് ശർമിള

ഹൈദരാബാദ് : തെലങ്കാന ഇന്ത്യയുടെ അഫ്‌ഗാനിസ്ഥാനാണെന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അതിലെ താലിബാനാണെന്നും വൈഎസ്ആർടിപി (YSRTP) അധ്യക്ഷ വൈ.എസ് ശർമിള. കെടി രാമറാവു ഒരു സ്വേച്ഛാധിപതിയാണെന്നും തെലങ്കാനയില്‍ ഇന്ത്യന്‍ ഭരണഘടനയല്ല മറിച്ച് കെസിആറിന്‍റെ ഭരണഘടനയാണുള്ളതെന്നും വൈ.എസ് ശർമിള ആരോപിച്ചു. മഹ്ബൂബാബാദ് ബെത്തോളിലെ പദയാത്രയിലുണ്ടായ സംഘർഷത്തെ തുടർന്നുള്ള അറസ്‌റ്റിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ ആഞ്ഞടിച്ചത്.

Also read: ബിആർഎസ് - വൈഎസ്ആർടിപി സംഘർഷം; വൈഎസ്ആർടിപി അധ്യക്ഷ വൈ എസ് ശർമിള അറസ്റ്റിൽ അദ്ദേഹം (കെസിആര്‍) ഒരു സ്വേച്ഛാധിപതിയാണ്. തെലങ്കാനയില്‍ ഇന്ത്യന്‍ ഭരണഘടനയെന്ന ഒന്നില്ല. കെസിആറിന്‍റെ ഭരണഘടന മാത്രമാണുള്ളതെന്നും വൈ.എസ് ശർമിള പറഞ്ഞു. മെഹ്‌ബൂബാബാദ് എംഎല്‍എയും ബിആര്‍എസ്‌ എംഎല്‍എയുമായ ശങ്കര്‍ നായിക്കിനെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് തെലങ്കാന പൊലീസ് ശര്‍മിളയെ അറസ്‌റ്റ് ചെയ്‌തിരുന്നു. സമാധാനം തകര്‍ക്കാനായുള്ള ബോധപൂര്‍വമുള്ള പ്രകോപനം എന്നാരോപിച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504ാം വകുപ്പും, എസ്‌സി എസ്‌ടിക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിലെ 3(1) ആര്‍ പ്രകാരവുമായിരുന്നു അറസ്‌റ്റ്.

'അടി' വന്ന വഴി : നിങ്ങള്‍ ജനങ്ങള്‍ക്ക് ധാരാളം വാഗ്‌ദാനങ്ങള്‍ നല്‍കി. എന്നാല്‍ അതൊന്നും തന്നെ നിങ്ങള്‍ പാലിച്ചില്ല. വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതുകൊണ്ടുതന്നെ നിങ്ങളൊരു ഷണ്ഡനാണ് എന്നായിരുന്നു ബിആർഎസ് എംഎൽഎ ശങ്കർ നായിക്കിനെതിരെ ബെത്തോളില്‍ നടന്ന പദയാത്രയിലെ വൈഎസ്‌ ശര്‍മിളയുടെ പരാമര്‍ശം. ഇതോടെ ബിആര്‍എസ്‌ പ്രവര്‍ത്തകര്‍ 'ശര്‍മിള ഗോ ബാക്ക്' എന്ന മുദ്രാവാക്യവുമായി യോഗവേദിയിൽ പ്രതിഷേധമുയര്‍ത്തുകയും വൈഎസ്ആർടിപിയുടെ കട്ട് ഔട്ടുകളും ഫ്ലക്‌സുകളും കത്തിക്കുകയും ചെയ്‌തു. ഇത് ഇരു പാർട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.