ETV Bharat / bharat

ഒറ്റ പ്രസവത്തില്‍ 5 പെണ്‍ കുരുന്നുകള്‍; ജാര്‍ഖണ്ഡില്‍ ആദ്യ സംഭവം; കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

author img

By

Published : May 23, 2023, 10:08 AM IST

ജാര്‍ഖണ്ഡില്‍ അഞ്ച് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി യുവതി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവമെന്ന് ഗൈനക്കോളജിസ്റ്റ്.

Woman begets all girl quintuplets at Ranchis RIMS  ഒറ്റ പ്രസവത്തില്‍ 5 പെണ്‍ കുരുന്നുകള്‍  ജാര്‍ഖണ്ഡില്‍ ആദ്യ സംഭവം  കുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍  ജാര്‍ഖണ്ഡ് സ്വദേശിയായ യുവതി  റാഞ്ചി വാര്‍ത്തകള്‍  റാഞ്ചി പരുതിയ വാര്‍ത്തകള്‍  പ്രസവം  Ranchi news updates  latest news in Ranchi
ഒറ്റ പ്രസവത്തില്‍ 5 പെണ്‍ കുരുന്നുകള്‍

റാഞ്ചി: ഏഴ്‌ മാസം ഗര്‍ഭിണിയായിരിക്കെ അഞ്ച് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി ജാര്‍ഖണ്ഡ് സ്വദേശിയായ യുവതി. ഛത്ര ജില്ലയിലെ ഇത്‌ഖോരി സ്വദേശിനിയാണ് റിംസ് (രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.

മാസം തികയാത്തത് കൊണ്ട് തന്നെ അഞ്ച് കുഞ്ഞുങ്ങളെയും എന്‍ഐസിയുവില്‍ (നിയോനേറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ്) പ്രവേശിപ്പിച്ചു. കുഞ്ഞുങ്ങളെ ഡോക്‌ടര്‍മാര്‍ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം ഏറെ കാലം കുഞ്ഞുങ്ങളില്ലാതിരുന്ന യുവതി നിരവധി ആശുപത്രികളില്‍ ചികത്സ തേടിയിരുന്നു.

ബസാരിബാഗിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി നേരത്തെ ചികിത്സ തേടിയിരുന്നത്. തുടര്‍ച്ചയായി ചികിത്സയിലായിരുന്ന യുവതി ഗര്‍ഭിണിയാകുകയും ഏഴാം മാസത്തില്‍ പ്രസവ വേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയുമായിരുന്നുവെന്ന് ഡോക്‌ടര്‍ ശശി ബാല സിങ് പറഞ്ഞു. പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ഡോക്‌ടര്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലും ബിഹാറിലുമായി ആദ്യമായാണ് ഒരു യുവതി ഒരേ സമയം അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ഒറ്റ പ്രസവം കൊണ്ട് ഗിന്നസ് റെക്കോഡില്‍ മുത്തമിട്ട് മാലി സ്വദേശി: രണ്ട് വര്‍ഷം മുമ്പാണ് ഒറ്റ പ്രസവത്തില്‍ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി മാലി സ്വദേശിനി ഗിന്നസ് റെക്കോഡ് നേടിയത്. മാലി സ്വദേശിയായ ഹലീമ സിസെയാണ് മൊറോക്കോയിലെ ആശുപത്രിയില്‍ ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ വയറിനകത്ത് ഏഴ്‌ കുഞ്ഞുങ്ങളുണ്ടെന്ന് സ്‌കാനിങ്ങിലൂടെ ഹലീമയ്‌ക്ക് മനസിലാക്കാനായിരുന്നു. എന്നാല്‍ പ്രസവ സമയത്താണ് ഒമ്പത് കുഞ്ഞുങ്ങളുണ്ടെന്ന് ഹലീമ പോലും തിരിച്ചറിഞ്ഞത്.

ശസ്‌ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. മാലിയില്‍ വേണ്ടത്ര ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്നാണ് ഹലീമ സിസെയെ പ്രസവത്തിനായി മെറോക്കോയിലേക്ക് മാറ്റിയത്. ഡോക്‌ടര്‍ പറഞ്ഞ തിയതിയ്‌ക്ക് മൂന്ന് ദിവസം മുമ്പാണ് ഹലീമ പ്രസവിച്ചത്. 500 ഗ്രാം മുതല്‍ ഒരു കിലോ വരെയായിരുന്നു കുഞ്ഞുങ്ങളുടെ തൂക്കം.

also read: 'ഞങ്ങള്‍ എല്ലാവരും തയ്യാര്‍, നുണപരിശോധന തത്സമയം വേണം' ; ബ്രിജ്‌ ഭൂഷന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ഗുസ്‌തി താരങ്ങള്‍

സാധാരണ രീതിയിലുള്ള ഗര്‍ഭധാരണത്തില്‍ ഇത്തരത്തിലുള്ള പ്രസവം അപൂര്‍വമാണെന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞു. പ്രസവ ശേഷവും 19 മാസത്തോളം കുഞ്ഞുങ്ങള്‍ക്കൊപ്പം മെറോക്കോയില്‍ കഴിഞ്ഞതിന് ശേഷമാണ് ഹലീമയും കുടുംബവും മാലിയിലേക്ക് മടങ്ങിയത്. തുടര്‍ന്ന് മാലി സര്‍ക്കാറില്‍ നിന്ന് കുടുംബത്തിന് ധന സഹായവും മികച്ച ചികിത്സയും ലഭിച്ചു.

ദക്ഷിണാഫ്രിക്കയിലും സമാന സംഭവം: ഒറ്റ പ്രസവത്തില്‍ 10 കുഞ്ഞുങ്ങള്‍ക്കാണ് ദക്ഷിണാഫ്രിക്കയിലെ 37 കാരി ജന്മം നല്‍കിയത്. ഗൊസ്യമെ തമര സിതോള്‍ എന്ന യുവതിയാണ് 10 കുരുന്നുകള്‍ക്ക് ജന്മം നല്‍കിയത്. ഏഴ്‌ ആണ്‍കുട്ടികളെയും മൂന്ന് പെണ്‍കുട്ടികളെയുമാണ് സിസേറിയനിലൂടെ പുറത്തെടുത്തത്.

ഫെര്‍ട്ടിലിറ്റി പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്ന യുവതികളില്‍ സ്വാഭാവികമായുണ്ടാകുന്ന കുഞ്ഞുങ്ങളാണെന്നാണ് അമ്മ ഗൊസ്യമെ തമര സിതോള്‍ പ്രതികരിച്ചത്.

also read: തിരുനെല്ലി ക്ഷേത്ര നവീകരണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.