ETV Bharat / bharat

ജഗ്‌ദീപ് ധൻകര്‍ എന്‍.ഡി.എ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥി

author img

By

Published : Jul 16, 2022, 8:10 PM IST

Updated : Jul 16, 2022, 8:41 PM IST

നരേന്ദ്ര മോദി, ജെ.പി നദ്ദ, അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ജഗ്‌ദീപ് ധൻകറെ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ചത്

Vice President polls Jagdeep Dhankhar NDA Candidate  ജഗ്‌ദീപ് ധൻഖര്‍ എന്‍ഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥി  ജഗ്‌ദീപ് ധൻഖര്‍
ജഗ്‌ദീപ് ധൻകര്‍ എന്‍.ഡി.എ ഉപരാഷ്‌ട്രപതി സ്ഥാനാര്‍ഥി

ന്യൂഡല്‍ഹി: ജഗ്‌ദീപ് ധൻകറെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്ത് എന്‍.ഡി.എ. നിലവില്‍ പശ്ചിമ ബംഗാൾ ഗവർണറാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ ശനിയാഴ്‌ച ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം.

ആരാണ് ജഗ്‌ദീപ് ധൻകര്‍? മൂന്ന് പതിറ്റാണ്ടിലേറെയായി പൊതുരംഗത്ത് സജീവമാണ് ധൻകർ. 1989ല്‍ ജനതാദള്‍ പ്രതിനിധിയായി ജുൻജുനുവിൽ (Jhunjhunu) നിന്നും ലോക്‌സഭയിലേക്ക് ജയിച്ചുകയറി. ചന്ദ്രശേഖർ സിങ് പ്രധാനമന്ത്രിയായിരിക്കെ 1990ൽ പാർലമെന്‍ററി കാര്യ സഹമന്ത്രിയായും പ്രവര്‍ത്തിച്ചു.

1993ൽ അജ്‌മീർ ജില്ലയിലെ കിഷൻഗഡ് മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലെത്തി. 2019 ജൂലൈയിൽ, പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായി. പൊതുജനക്ഷേമ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയതോടെ ജനകീയ ഗവർണറായി പേരെടുത്തു.

ഓഗസ്റ്റ് ആറിന് തെരഞ്ഞെടുപ്പ്: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 19നാണ്. ഓഗസ്റ്റ് ആറിനാണ് തെരഞ്ഞെടുപ്പ്. ദ്രൗപദി മുർമുവാണ് എൻ.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാർഥി. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയും. ജൂലൈ 18 നാണ് പ്രസിഡന്‍റ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ്.

Last Updated : Jul 16, 2022, 8:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.