ETV Bharat / bharat

Vande Bharat 14 Minutes Miracle: 14 മിനിറ്റിലെ അത്‌ഭുത പ്രവൃത്തി; വന്ദേ ഭാരത് ട്രെയിനുകളില്‍ അതിവേഗ ശുചീകരണം

author img

By ETV Bharat Kerala Team

Published : Oct 2, 2023, 2:02 PM IST

14 Minutes Miracle program by Railway: ചെന്നൈ-മൈസൂര്‍-ചെന്നൈ വന്ദേ ഭാരത് ട്രെയിനിന്‍റെ 16 കോച്ചുകളാണ് 14 മിനിറ്റില്‍ വൃത്തിയാക്കിയത്. നേരത്തെ കോച്ചുകള്‍ വൃത്തിയാക്കാന്‍ 30 മുതല്‍ 45 മിനിറ്റുകള്‍ വരെ എടുത്തിരുന്നു.

14 Minutes Miracle program by Railway  14 Minutes Miracle For Vande Bharat  Railway introduced 14 minutes miracle  14 Minutes Miracle  Vande Bharat  വന്ദേ ഭാരത്  വന്ദേ ഭാരത് ട്രെയിനില്‍ ശുചീകരണ പദ്ധതി
14 Minutes Miracle For Vande Bharat

14 മിനിറ്റ് മിറാക്കിള്‍

മൈസൂരു : റെയില്‍വേ മന്ത്രാലയത്തിന്‍റെ ശുചീകരണ യജ്ഞം '14 മിനിറ്റ് മിറാക്കിള്‍' (14 Minutes Miracle For Vande Bharat) നടപ്പിലാക്കി സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ മൈസൂര്‍ ഡിവിഷന്‍. ചെന്നൈ-മൈസൂര്‍-ചെന്നൈ വന്ദേ ഭാരത് ട്രെയിനിലാണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 14 മിനിറ്റ് മിറാക്കിള്‍ പരീക്ഷിച്ചത്. ചെന്നൈ-മൈസൂര്‍-ചെന്നൈ വന്ദേ ഭാരത് ട്രെയിനിന്‍റെ 16 കോച്ചുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൃത്തിയാക്കാന്‍ 14 മിനിറ്റ് മിറാക്കിളിലൂടെ സാധിച്ചു (Mysore South Western Railway introduced 14 minutes miracle).

രാജ്യത്തെ 29 വന്ദേ ഭാരത് ട്രെയിനുകള്‍ അതിവേഗം വൃത്തിയാക്കുന്നതിനാണ് '14 മിനിറ്റ് മിറാക്കിള്‍' എന്ന ആശയം കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവിഷ്‌കരിച്ചത് (14 Minutes Miracle program by Railway). ജപ്പാനിലെ ടോക്കിയോ, ഒസാക്ക സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ 7 മിനിറ്റ്സ് ഓഫ് മിറാക്കിള്‍ എന്ന പദ്ധതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റെയില്‍ വകുപ്പ് രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളില്‍ ഇത്തരമൊരു ആശയം നടപ്പിലാക്കുന്നത്. ശുചീകരണ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാതെ ഇവരുടെ കാര്യക്ഷമതയും വൈദഗ്‌ധ്യവും വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റെയില്‍ മന്ത്രി അശ്വനി വൈഷ്‌ണവ് കഴിഞ്ഞ ദിവസം പറഞ്ഞു.

വന്ദേ ഭാരത് ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ എത്തുന്ന മുറയ്‌ക്കാണ് വൃത്തിയാക്കുക. വെറും 14 മിനിറ്റുകൊണ്ട് ട്രെയിന്‍ പൂര്‍ണമായും വൃത്തിയാക്കും. വൃത്തിയാക്കുന്നതിന് എടുക്കുന്ന സമയം കുറയുന്നതോടെ, ട്രെയിനിന്‍റെ യാത്ര സമയവും കുറയും. കൂടാതെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്രാനുഭവമാകും ലഭിക്കുക.

'14 മിനിറ്റ് മിറാക്കിള്‍'; പ്രത്യേകതകള്‍ : ആകെ 48 ജീവനക്കാരെയും മൂന്ന് സൂപ്പര്‍വൈസര്‍മാരെയും ആണ് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പദ്ധതിയുടെ ഭാഗമായി നിയമിച്ചിരിക്കുന്നത്. പരിശീലനം നേടിയ മൂന്ന് പേരെ ഓരോ കോച്ചിലും നിയോഗിക്കും. ജീവനക്കാരില്‍ ഒരാള്‍ ട്രെയിനിനുള്ളിലെ ചപ്പുചവറുകള്‍ ശേഖരിക്കുകയും പിന്നീട് വിന്‍ഡോ ഗ്ലാസുകള്‍ വൃത്തിയാക്കുകയും ചെയ്യും.

രണ്ടാമത്തെ ജീവനക്കാരന്‍ സീറ്റുകള്‍, ടേബിളുകള്‍ എന്നിവ വൃത്തിയാക്കും. ചവറ്റുകുട്ട, ശുചിമുറി, കണ്ണാടി എന്നിവ വൃത്തിയാക്കേണ്ടത് മൂന്നാമത്തെ ജീവനക്കാരനാണ്. നേരത്തെ ചെന്നൈ-മൈസൂര്‍-ചെന്നൈ വന്ദേ ഭാരത് ട്രെയിനിന്‍റെ 16 കോച്ചുകള്‍ വൃത്തിയാക്കാന്‍ 30 മിനിറ്റ് മുതല്‍ 45 മിനിറ്റുകള്‍ വരെ സമയമെടുത്തിരുന്നു. എന്നാല്‍ 14 മിനിറ്റ് മിറാക്കിള്‍ അവതരിപ്പിച്ചതോടെ ഈ സമയം വെറും 14 മിനിറ്റിലേക്ക് ചുരുങ്ങി.

വന്ദേ ഭാരത് ട്രെയിനുകളില്‍ ആരംഭിച്ച ഈ പദ്ധതി ക്രമേണ മറ്റ് ട്രെയിനുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനം. റെയില്‍ ഗതാഗതത്തില്‍ സമനിഷ്‌ഠ മെച്ചപ്പെടുത്താന്‍ ഈ പദ്ധതി സഹായിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വനി വൈഷ്‌ണവ് അഭിപ്രായപ്പെട്ടു.

Also Read : Cleaning Of Vande Bharat Trains: വൃത്തിയുള്ള വന്ദേ ഭാരത്; ഒക്‌ടോബർ ഒന്നു മുതൽ ട്രെയിനുകളില്‍ '14 മിനിറ്റ് ഓഫ് മിറാക്കിൾ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.