ETV Bharat / bharat

മൈനിങ് മാഫിയയെ തേടി യുപി പൊലീസ് ഉത്തരാഖണ്ഡിൽ ; പൊലീസ് വെടിവയ്പ്പില്‍ ബിജെപി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു

author img

By

Published : Oct 13, 2022, 10:56 PM IST

മൈനിങ് മാഫിയ തലവനെ പിടികൂടാൻ എത്തിയ യുപി പൊലീസിന്‍റെ വെടിവയ്പ്പിലാണ് ജസ്‌പൂർ ബ്ലോക്ക് മേധാവി ഗുർതാജ് ഭുള്ളറിന്‍റെ ഭാര്യ ഗുർപ്രീത് ഭുള്ളർ കൊല്ലപ്പെട്ടത്

up police crossfire in uttarakhand  uttar pradesh police  wife of bjp leader killed in uttarakhand  യുപി പൊലീസ് ഉത്തരാഖണ്ഡിൽ  മൈനിങ് മാഫിയ ഉത്തരാഖണ്ഡിൽ  ഉത്തരാഖണ്ഡിൽ യുപി പൊലീസ് റെയ്‌ഡ്  പൊലീസ് വെടിവെയ്പ്പ്  യുവതി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു  താക്കൂർദ്വാര പൊലീസ്  യുപി പൊലീസ് ഓപ്പറേഷൻ  പൊലീസ് റെയ്‌ഡിൽ വെടിവയ്പ്പ്  മൈനിങ് മാഫിയ
പൊലീസ് വെടിവയ്പ്പില്‍ ബിജെപി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു

കാശിപൂർ (ഉത്തരാഖണ്ഡ്) : മൈനിങ് മാഫിയ തലവനെ പിടികൂടാൻ യുപി പൊലീസ് ഓപ്പറേഷനിടെ നടത്തിയ വെടിവയ്‌പ്പിൽ ഉത്തരാഖണ്ഡിൽ ബിജെപി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ ജസ്‌പൂർ ബ്ലോക്ക് മേധാവി ഗുർതാജ് ഭുള്ളറിന്‍റെ ഭാര്യ ഗുർപ്രീത് ഭുള്ളർ ആണ് കൊല്ലപ്പെട്ടത്. കുണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭരത്പൂർ ഗ്രാമത്തിലായിരുന്നു ബുധനാഴ്‌ച രാത്രി യുപി പൊലീസ് റെയ്‌ഡിന് വന്നത്. രണ്ട് വാഹനങ്ങളിലായി 12ഓളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

താക്കൂർദ്വാര പൊലീസ് ആണ് തങ്ങളെന്ന് പറഞ്ഞ് വീട്ടിലേക്ക് വന്ന ഇവർ അസഭ്യം പറഞ്ഞുവെന്ന് ഗുർതാജ് ഭുള്ളർ പറയുന്നു. ഇവർ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. താൻ ബ്ലോക്ക് മേധാവിയാണെന്ന് പറഞ്ഞപ്പോൾ ഉപദ്രവിക്കുകയും വീടിനുള്ളിലേക്ക് കയറി വെടിവയ്ക്കാൻ ആരംഭിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇതിനിടെ ഗുർപ്രീത് ഭുള്ളറിന്‍റെ നെഞ്ചിൽ വെടിയേൽക്കുകയായിരുന്നു.

ഉത്തരാഖണ്ഡ് പൊലീസ് അറിയാതെ യുപി പൊലീസിന്‍റെ ഓപ്പറേഷൻ : യുപി പൊലീസിന്‍റെ റെയ്‌ഡിന്‍റെ വിവരം കുണ്ട പൊലീസ് അറിഞ്ഞിരുന്നില്ല. വെടിയുടെ ശബ്‌ദം കേട്ട് പ്രദേശവാസികളും സമീപത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആളുകൾ ചേർന്ന് യുപി പൊലീസ് സംഘത്തിലെ നാല് പേരെ പിടികൂടി ഉത്തരാഖണ്ഡ് പൊലീസിന് കൈമാറി.

സംഭവം അറിഞ്ഞയുടൻ ഡിഐജി കുമയൂൺ നിലേഷ് ആനന്ദ് ഭാരെ സ്ഥലത്തെത്തി. ഉത്തരാഖണ്ഡ് പൊലീസിനെ വിവരമറിയിക്കാതെയാണ് പൊലീസ് സംഘം റെയ്‌ഡ് നടത്താൻ എത്തിയതെന്നും ഇവർ പൊലീസ് യൂണിഫോമിൽ ആയിരുന്നില്ലെന്നും ഡിഐജി പറഞ്ഞു. സംഭവത്തിൽ കൊലപാതകം, ഗൂഢാലോചന തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തുവെന്നും ഡിഐജി അറിയിച്ചു.

കസ്റ്റഡിയിലെടുത്ത പൊലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു : കസ്റ്റഡിയിലെടുത്ത യുപി പൊലീസ് ഉദ്യോഗസ്ഥർ ഉത്തരാഖണ്ഡ് പൊലീസിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ടതായി ഡിഐജി. സംഭവത്തെ തുടർന്നുണ്ടായ പ്രദേശവാസികളുടെ പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇവരെ ചികിത്സയ്ക്കായി എൽഡി ഭട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു. ഇവരെ തടയാൻ സൂര്യ ചൗക്കിൽ സ്ഥാപിച്ച ബാരിക്കേഡ് തകർത്താണ് പ്രതികൾ രക്ഷപ്പെട്ടത്.

പൊലീസ് വെടിവയ്പ്പില്‍ ബിജെപി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടു

യുപി പൊലീസ് എത്തിയത് മൈനിങ് മാഫിയയെ പിടിക്കാൻ : ഗുണ്ടാനേതാവും മൈനിങ് മാഫിയ തലവനുമായ സഫർ എന്നയാളെ പിടികൂടാനാണ് യുപി പൊലീസ് ഉത്തരാഖണ്ഡിൽ എത്തിയത്. യുപി അതിർത്തി വഴി സഫർ ഉത്തരാഖണ്ഡിൽ പ്രവേശിച്ചുവെന്നും ഭരത്പൂർ ഗ്രാമത്തിൽ ഒളിച്ചിരിക്കുന്നുവെന്നുമുള്ള വിവരം താക്കൂർദ്വാര പൊലീസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് റെയ്‌ഡിന് എത്തിയതെന്നാണ് യുപി പൊലീസിന്‍റെ വിശദീകരണം.

സഫർ വളരെയധികം തന്ത്രശാലിയാണെന്നും റെയ്‌ഡ് വിവരം അതീവ രഹസ്യമായി വയ്‌ക്കേണ്ടതുണ്ടായിരുന്നുവെന്നും യുപി പൊലീസ് പറയുന്നു. ലോക്കൽ പൊലീസിനെ വിവരമറിയിച്ചാൽ റെയ്‌ഡ് വിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാലാണ് ഉത്തരാഖണ്ഡ് പൊലീസിനെ വിവരമറിയിക്കാതിരുന്നതെന്നും യുപി പൊലീസ് കൂട്ടിച്ചേർത്തു. വെടിവയ്പ്പ് നടന്ന് ഏകദേശം 10 മിനിട്ടിന് ശേഷമാണ് ലോക്കൽ പൊലീസ് വിവരമറിയുന്നത്.

കുറ്റം നിഷേധിച്ച് യുപി പൊലീസ് : തങ്ങളുടെ വെടിയേറ്റല്ല ഗുർപ്രീത് മരിച്ചത് എന്നാണ് യുപി പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിഐജി നിലേഷ് ആനന്ദ് പറയുന്നു. ആരുടെ വെടിയുണ്ടയാണ് യുവതിക്ക് ഏറ്റത് എന്ന് ഫോറൻസിക് സംഘം അന്വേഷിച്ച് വരികയാണ്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.